QUOTES ON #ഓർമ്മ

#ഓർമ്മ quotes

Trending | Latest
15 SEP 2020 AT 23:04

"ചില വരികൾ ഒരിക്കലും കടലാസിൽ പകർത്താൻ സാധിക്കില്ല......
മഷിതെളിയുകയും ഇല്ല......
എന്നാൽ ഹൃദയത്തിലേയ്ക്ക് കല്ലിൽ കൊത്തിയ ശില്പം പോലെ അവ താനേ പകർത്തപ്പെടുകയും ചെയ്യും.........
ഒരുപക്ഷെ ചില വരികൾ കടലാസിൽ വായിക്കപ്പെടുന്നതിനേക്കാൾ അർഹത ഹൃദയത്തിൽ വായിക്കപ്പെടണം എന്നതു കൊണ്ടാവും അങ്ങനെ.......!!!

-


19 JUL 2019 AT 21:51

ഇന്നും എന്നിലെ
ഓർമ്മപ്പെയ്ത്തുകൾക്ക്
നിന്റെ ആദ്യ ചുംബനത്തിന്റെ
ലഹരിയാണ്.......

-


19 OCT 2019 AT 20:49

Kajsjsjj

-


3 SEP 2020 AT 22:34

"മറവികൾക്കും മറവിരോഗം ബാധിച്ചിരിക്കുന്നൂ.....
എന്നിട്ടും
നീ ആരെന്നു നീ ചിന്തിക്കണില്ല.....ഞാൻ ആരെന്നും............?

-


7 MAR 2021 AT 20:46

-


3 MAR 2021 AT 19:26

-


24 MAY 2020 AT 23:20

ഒരുപാട് മോഹിച്ചാൽ വരെ
ഒരിക്കലും തിരിച്ചുകിട്ടാത്ത
ഓർമ്മകളുമുണ്ടല്ലേ...

-


24 SEP 2021 AT 15:03

ചുമ്മാ അങ്ങനെ കിടക്കുമ്പോള്‍
മനസ്സില്‍ ആരോ തട്ടിവിളിക്കുന്നപോലെ.
ഒരോര്‍മ്മയാണ്; മറന്നു എന്ന് കരുതിയത്.
വലുതായ, എന്നാല്‍ പ്രിയപ്പെട്ടൊരു കുപ്പായംപോലെ
ആ ഓര്‍മ്മ ഉടുക്കാന്‍ എന്നെ വിളിക്കുന്നു.
എത്ര മുറിച്ചിട്ടും നീറ്റല്‍ കൂടികൊണ്ടിരിക്കുന്നു
എന്നല്ലാതെ അത് പാകമാകുന്നതേയില്ല.
ഒടുവില്‍ ഉടുക്കാനും കളയാനും കഴിയാതെ
അവിടെകിടക്കെന്ന് അരിശം കൊണ്ടു;
തികട്ടിവന്ന വിഷമം ആരുടെയെന്ന് നിര്‍ണ്ണയിക്കാനാവാതെ!

-


31 OCT 2020 AT 20:59

ഒന്നും ഓർക്കാത്ത വിധം
മറവിയിൽ തന്നെ ഞാൻ
മരിച്ചു വീഴും.....
ശ്വാസം മുട്ടിക്കുന്ന ഓർമ്മകളുടെ
നാലു ചുമരിനേക്കാൾ,
മറവിയുടെ അതിരില്ലാത്ത
ആകാശത്തെയാണെനിക്കിഷ്ടം...

-



ഓർമകളിൽ ജീവിക്കുന്നവരല്ല നമ്മളിൽ പലരും

ഓർമകളിൽ പരാജയപെട്ടവരും ബന്ധിക്കപ്പെട്ടവരുംമാണ്

അതുതന്നയാണ് ഓർമകളുടെ വിജയവും

-