സ്ത്രീയിലെ അശുദ്ധിയിലാണ് അവളിലെ സ്ത്രീത്വം കുടി കൊള്ളുന്നത് . അതില്ലെങ്കിൽ പുതിയൊരു തലമുറയില്ലെന്നോർക്കുക. അവളിലൂടെ മാത്രമേ തലമുറകൾക്ക് പൂക്കുവാനും, പുഷ്പിക്കുവാനുമാകൂ.
-
അത് "അശുദ്ധി" യല്ല,
സ്ത്രീകളുടെ "വിശുദ്ധി''യാണ്..
തലമുറകളുടെ നിലനിൽപ്പിനായി
ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനം..-
അവളാൽ തൊട്ടശുദ്ധമാക്കപ്പെട്ട പൂജാപുഷ്പത്തിന്റെ അതേ നിറമായിരുന്നു അവളിൽ നിന്നുമുതിർന്ന ചോരയക്കും.
-
കാത്തിരിപ്പിനൊടുവിൽ കണ്ണീരൊഴുക്കുകളുടെ
തുടർപ്രയാണം....
സൃഷ്ടികർമ്മത്തിനു കുഞ്ഞു
മെത്ത തീർത്തൊടുവിൽ
നിലയ്ക്കാത്ത കാത്തിരിപ്പുകൾ..
പവിത്രമെന്നുമിത്... സ്ത്രീത്വത്തിന്റെ
പൂർണ്ണതയിതു മാതൃത്വത്തിലേക്കുള്ള കൈവഴി..
ഇതു പ്രകൃതിയുടെ ശുദ്ധീകരണ കർമ്മം...
-
പെണ്ണിന്റെ അശുദ്ധിയുടെ തെളിവിനായി നിങ്ങൾ രക്തക്കറ ഉയർത്തുമ്പോൾ
മനസ്സിന്റെ അശുദ്ധിക്കും തെളിവായി ഉയർത്താൻ ഒരു നിറം ഉണ്ടായിരുന്നു എങ്കിൽ... ഒരു ചെറു വിഭാഗത്തിന്റെ പ്രക്ഷോഭം മാത്രം ആയി പലതും അവസാനിക്കും ആയിരുന്നു...
-
മാസത്തിൽ ആ ഏഴു ദിവസത്തെ അശുദ്ധി ഇല്ലായിരുന്നേൽ ഈ ലോകമുണ്ടാകില്ലായിരുന്നു...
ഓർക്കുക വല്ലപ്പോഴും...
-
ചുവന്നൊലിച്ച നിന്റെ
പെണ്മയെ അശുദ്ധി എന്ന്
നാടും, മതവും
പറഞ്ഞുകൊള്ളട്ടെ..
ആ പരിശുദ്ധി ചുവപ്പിച്ച
ത്യാഗത്തെ എനിക്കെന്നും
ബഹുമാനമാണ്.-