നിന്നെ കുറിച്ച് മാത്രം എഴുതിയ കവിതകളുടെ വരികൾക്കിടയിൽ എവിടെയോ നഷ്ടപ്പെട്ടു പോയ ഒരു ഞാൻ ഉണ്ട്, കവിതയുടെ അവസാനം വെറും ഒരു പകർപ്പവകാശത്തിൽ ചുരുങ്ങുന്ന ഞാൻ!
-
relys upon Artistic S... read more
ഏറെ പ്രതീക്ഷയോടെ ആണു വിളിച്ചതു പക്ഷേ "ഈ നമ്പർ നിലവിൽ ഇല്ല " എന്ന സന്ദേശം ആണു ലഭിച്ചത്.
-
Caged soul
She is in love with the ironbars,
So with the handcuffs
And with the timely fed hands.
She loathes the key of liberation,
the Wings for conquering heights
And the sky-high offshoots.
She has only scorn for the outcalls of
the migratory birds,
So for the laws which unlatches her
And for the opened doors.
She is the feathered lady who turned the gifted Wings into a mere ornament,
She is her master's slave ,
She is the lover of bondage.-
തടവറയുടെ കാമുകി:
പ്രണയമാണവൾക്കാ ഇരുമ്പഴികളോടു,
അവളെ തളച്ചിടും വിലങ്ങുകളോടും,
അവളെ ഊട്ടുന്ന കരങ്ങളോടും.
അറപ്പാണവൾക്കാ വിമോചനത്തിൻ്റെ താക്കോലിനോടും,
പറന്നുയരാവുന്ന ചിറകുകളോടും,
ചേക്കറാവുന്ന ആകാശച്ചില്ലകളോടും.
പുച്ഛമാണവൾക്ക് അവളെ കൂട്ടു വിളിക്കും ദേശാടനക്കിളികളോടും,
പൂട്ടുപൊളിച്ച നിയമങ്ങളോടും,
തുറന്ന കാവടങ്ങളോടും.
പറക്കുവാൻ വരം കിട്ടിയ ചിറകുകൾ വെറും
അലങ്കാരമാക്കിയ പെൺകിളിയാണവൾ , ഇല്ലാത്ത ഉടമയുടെ അടിമയാണവൾ,
തടവിൻ്റെ കാമുകിയാണവൾ.
-
പുകച്ച് പുകച്ച് പുകഞ്ഞ പുള്ളിയാക്കി പ്രാണനെ പുറത്ത് ചാടിപ്പിക്കാൻ ഒരു തിരി!
-
നിന്റെ പിണഞ്ഞു കിടക്കുന്ന ചുരുൾമുടിക്കെട്ടിൽ, തഴുകിയ വിരൽത്തുമ്പുകൾ അകപ്പെട്ടു പോയ പോലെയാണ് നീ എന്ന നിഗൂഢതയിൽ എന്നെ തിരയുന്ന ഞാൻ.
-