അറിവു പകരുന്നതിളയവരായാലും
സ്വീകരിക്കേണം മടിയാതെ!-
24 APR 2020 AT 18:44
അറിയായ്കയല്ലറിവിന്റെ പരിധി
തേടായ്ക കൊണ്ടൊന്നുമാത്രം
ഞാനറിയാതെ പോകുന്നിതെത്ര
മാത്രം അറിവുകൾ...-
19 JUN 2019 AT 21:27
മനസ്സിനെ അലക്ഷ്യമായി വിട്ടപ്പോഴെല്ലാം
എങ്ങോ മറഞ്ഞ നിധികുംഭങ്ങളുമായിട്ടാണ്
അത് തിരികെ പോന്നത്..-
22 MAY 2020 AT 5:15
രാത്രിയിലെ അന്ത്യയാമത്തിൽ റബ്ബിനോടടുത്ത നേരത്ത്, കണ്ണിൽ നിന്നും വരുന്ന കണ്ണീർ പൂക്കൾ... വല്ലാത്തൊരു സുഗന്ധമാണ് ആ പൂക്കൾക്ക്.....
സ്വർഗ്ഗത്തെ മോഹിപ്പിക്കുന്ന സുഗന്ധം.... അതനുഭവിക്കാൻ ഖൽബിൽ ഈമാന്റെ ഇത്തിരിപ്പോന്ന വെട്ടമുണ്ടായാൽ മാത്രം മതി...-
24 SEP 2020 AT 18:35
അറിവുകൾ പൂർണമല്ലെങ്കിലും
ലഭിച്ച അറിവുകൾ തിരിച്ചറിവിലേക്കുള്ള
ചൂണ്ടുപലകകളാണ് സഖീ-
23 NOV 2020 AT 10:51
അറിയാത്തതു ചോദിച്ചറിയണം
അറിവുള്ളവർ ചൊല്ലിക്കൊടുക്കണം.
അതു കേട്ടു മനഃപാഠമാക്കണം
അഹംഭാവമകലെക്കളയണം..
-
24 SEP 2020 AT 18:02
നിനക്കെന്നെ അറിയാം, എനിക്കു നിന്നെയും. പക്ഷെ ആ അറിവ് അപൂർണമായിരുന്നുവെന്നു മാത്രം.
-