വാർമഴവില്ലിൻ നഭസ്സിലുയരുമീ കാവ്യ-
തേജസ്സിനലചിതറും വാങ്മയങ്ങൾ...
യജസ്സാംകനകശൈലങ്ങളിൽ പ്രതിഷ്-
ടിച്ചോരാ ജീവചിത്രത്തിൻ സ്പന്ദനങ്ങൾ..
തമസ്സിലുരുൾപൊട്ടിയുടലിട്ട ജീവോത്മാദ-
യാദസ്സേ..., കവനചാരുതയിൽ തർപ്പണം ചെയ്തോരായുടലിനുമേൽ പാണന്റെ
മേലങ്കിയൂരിയെറിയൂ........
തുറന്നീടട്ടെ... മൃതജീവനിയാകുമാ തൂലികാശില്പങ്ങൾക്കായി... ആയിരമായിരം ഹൃദയകവാടങ്ങൾ....!!!
-
വേദനയെ ലഹരിയാക്കിയവൻ ജീവിതത്തെ തൂലികയാക്കിപ്പോൾ പിറന്നു ഏവരും ഏറ്റു പാടുന്ന നെഞ്ചിൽ തട്ടുന്ന വരികൾ.... കാലമേ തിരികെ തരുമോ ആ കവിയെയും ഇനിയും പിറക്കാത്ത ഒരായിരം ജീവൻ തുടിക്കുന്ന കവിതകളും...
-
''എന്റെ കൺമുനകൾ
കാരമുള്ളുപോലെ
നിന്റെ കണ്ണിൽ
തറച്ചപ്പോഴാണ്
ഞാനാദ്യമായി
പ്രണയമറിഞ്ഞത്...
അതിൻ ശേഷം
ഞാൻ കുടിച്ച
കാഞ്ഞിരനീരിനു പോലും
മധുരമായിരുന്നു...''-
പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ.!!
-എ. അയ്യപ്പൻ-
ഇഷ്ട്ടമായില്ലെങ്കിൽ തിരിച്ചു നൽകുക
ഞാൻ നൽകിയ പ്രണയലേഖനം.
വാച്ച് വിറ്റ് ഫുള്ള് വാങ്ങി കൂട്ടുകാരനെ
കൊണ്ട് എഴുതിച്ചതാണ്...-
ഇറങ്ങിവരാൻ പറയില്ല ഞാൻ
ഇരിക്കാനിടമില്ലാത്ത എന്റെ-
ദുരിതമോർത്ത്, ഓർമ്മിക്കണം
നീ മരണം വരെ, ഒന്നുമില്ലാത്തവൻ
നിന്നോടിഷ്ട്ടം തുറന്നുപറഞ്ഞതോർത്ത്.!
-അയ്യപ്പൻ-
ഇറങ്ങിവരാൻ പറയില്ല ഞാൻ
ഇരിക്കാനിടമില്ലാത്ത എന്റെ
ദുരിതമോർത്ത്...
ഓർമിക്കണം നീ മരണം വരെ
ഒന്നുമില്ലാത്തവൻ നിന്നോട്
ഇഷ്ടം തുറന്നു പറഞ്ഞതോർത്ത്.!!
-എ.അയ്യപ്പൻ-
പുരയില്ല, പൂവില്ല,
ഇരചുടുവാൻ തീയില്ല,
കരം മുത്താൻ കയ്യില്ല
ഉണ്ടല്ലോ നെഞ്ചിലെല്ലാം.!!
-എ.അയ്യപ്പൻ-
പ്രണയമെനിക്കറിയില്ല പോലും...
വിടരുന്ന ചൊടികളിൽ കവിതകൾ തിരയുന്ന ഇടയുന്നമിഴികളിൽ കനവുകൾ
കാണുന്ന ഒരു തുണ്ട് കടലാസിൽ
ഒരു കൊച്ചു പേനയാൽ
ഹൃദയം തുറക്കുന്നോരെൻ്റെ
പ്രണയം...."
ഇന്നേറെ പഴഞ്ചനായത്രേ....-