-Ashitha Achu
-
നീ വരും
വഴിത്താരയിൽ
എൻ മിഴികൾ
ഇമവെട്ടാതെ
നിന്നെ
നോക്കിയിരിപ്പായിരുന്നു...-
പകരം വയ്ക്കാനാവില്ലാ
ഈ ഭൂമിയിൽ പെറ്റമ്മതൻ
നല്കിയ വാത്സല്യത്തോളം.. !
പകരമാവില്ല മറ്റൊന്നുമേ
നാം നുണഞ്ഞ അമ്മിഞ്ഞ
പാലിന്റെ മാധുര്യത്തോളം... !
-
അങ്ങനേം ചിലരുണ്ടെടോ,
ഹൃദയത്തിൽ നമുക്ക് ഏറ്റവും
പ്രിയപ്പെട്ട സ്ഥാനം നൽകുന്നവർ..
സ്നേഹം ഹൃദയത്തിൽ
നിന്ന് നിറഞ്ഞു തുളുമ്പുമെങ്കിലും
വാക്കുകളിൽ ഒഴുക്കി വിടാത്തവർ..
അകതാരിൽ നമ്മെ സ്നേഹത്തിൽ
പൊതിഞ്ഞു സൂക്ഷിക്കുന്ന
ചുരുക്കം ചിലർ..-
മറവിയുടെ ചവറ്റുകൊട്ടയിലേക്ക്
എത്രയൊക്കെ ചുരുട്ടിയെറിഞ്ഞാലും
സ്നേഹം സത്യമാണെങ്കിൽ,
കൺമുന്നിൽ തെളിയുന്ന ഓരോ
വരിയിലും, വിടരുക തന്നെ ചെയ്യും-
'അമ്മ' വിശപ്പില്ല എന്ന കള്ളവും പറഞ്ഞു ഒഴിഞ്ഞ ചോറ്റുകലം കഴുകുന്നത് കണ്ടിട്ടാവണം... ,
'അച്ഛൻ' ചോറിൽ നിന്നും കല്ല് കിട്ടിയെന്നു പറഞ്ഞു പകുതി ബാക്കിവെച്ചു എണീറ്റുപോയത്....-
: അതിന് നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ.!!
: എനിക്ക് ദേഷ്യപ്പെടാൻ നീ മാത്രേയുള്ളൂ..
-
"നമ്മള് തേടണതും,
നമ്മളെ തേടണതും,
രണ്ടും ആ ഒരാളെ ആകുമ്പോൾ....
ജീവിതം തന്നെ സ്വപ്നമായി
മാറുന്നതായി കാണാം....
കാത്തിരിപ്പ്........
അതൊരു അത്ഭുതമായി
തോന്നാനും തുടങ്ങും......!!!-
നീ പടർത്തി എഴുതിയ ആ മഷി
കുറിക്കപ്പെട്ടത് എൻ ഹൃദയത്തിലായിരുന്നു...
മറവിയിലാണ്ടുപോയ എന്നെയും എന്റെ സ്വപ്നങ്ങളെയും വീണ്ടും പുനർജനിപ്പിച്ചത്
നിൻ വരികളിലായിരുന്നു...-