വിട
-
"വിടപറഞ്ഞ് പോകുമ്പോൾ തിരിഞ്ഞു നോക്കരുത് സഖാവേ....
പേമാരി പെയ്യും കണ്ണുകൾ😭
ആരേയും കാട്ടരുത്... "
ഇഷ്ടങ്ങളും നഷ്ടങ്ങളും സ്വാഭാവികമാണ്...
ചില നഷ്ടങ്ങൾ തീരാത്ത
നൊമ്പരമായാണ് കടന്നു പോകുന്നത്...
എനിക്ക് പകരക്കാരൻ വന്നേക്കാം.....
എന്നപോലെ ആകണമെന്നില്ല....
വിട...!-
ഭയമാണ്...
ഇനിയൊരു വരി
കുറിക്കാനെനിക്ക്
ഭയമാണ് !!
//Caption//
Shameema Moideen-
പിറക്കാതെ പോയ
കണ്ണീരെ...
നിനക്ക് വിട.
കഴിയില്ല എൻ
കവിൾത്തടം തൊടുവാൻ.
ഒഴുകുവാനായ്
ഇനി നീർച്ചാലുകളില്ല,
കളയുവാൻ നീരുമില്ല...
വറ്റിയിരിക്കുന്നുവെല്ലാം.
ഇനിയൊരു മഴയുണ്ടെങ്കിൽ
അത് എന്നിലാവട്ടെ,
കാലത്തിനു പണിയാൻ
പുതിയ
നീർച്ചാലുകൾക്കായ്...-
ആയിരം സ്വപ്നങ്ങൾ വാരി കൂട്ടി പുതിയ പ്രതീക്ഷകളുമായി കടന്നു വന്ന ജനുവരിയോട്
ദിനങ്ങൾ കടന്നു പോകവേ മുൻകൂട്ടി കണ്ട സ്വപ്നങ്ങൾ വിഫലമാണെന്നു പറഞ്ഞു തന്ന ഫെബ്രുവരിയോട്......
നീണ്ട ഒരു യാത്രക്കൊടുവിൽ നഷ്ടങ്ങളും കണ്ണീരും ആവോളം തന്ന മാർച്ചിനോട്...
കൂടെ പിറപ്പായ ചേച്ചിക്ക് കല്യാണവുമായി വന്ന ഏപ്രിലിനോട്.....
ഒറ്റപ്പെടലിന്റെ സുഖം ഏറെ തന്ന മെയ്നോട്.....
മഴയത്തൊരു പ്രണയ കുടയുമായി വന്ന ജൂൺനോട്.......
പടിയിറങ്ങിയ സ്കൂൾ മുറ്റത്തേക്കൊരു അധ്യാപികയായി കടന്നു ചെല്ലാൻ ഇടം തന്ന ജൂലൈയോട്.....
നാടാകെ നാശം വിതച്ചും ജീവനുകൾ പൊലിച്ചും അച്ഛന്റെ അധ്വാനത്തിനെ മുഴുവൻ വിഴുങ്ങി കൊണ്ടും പ്രളയമായ് കടന്നു വന്ന ഓഗസ്റ്റിനോട്...
കഥ പറഞ്ഞും മധുരം നൽകിയും ഞങ്ങളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന അച്ചച്ചനെയും അച്ഛമ്മയെയും ഒരുമിച്ചു കൊണ്ട് പോയ സെപ്റ്റംബറിനോട്.......
ആദ്യമായ് കണ്ണീരിന്റെ നനവുള്ള ഒരു പിറന്നാൾ കടന്നു വന്നെങ്കിലും അതിമധുരമായ് എനിക്കൊരു ചങ്കിനെ സമ്മാനിച്ച ഒക്ടോബറിനോട്........
നഷ്ട്ടങ്ങൾ വീണ്ടും വാരി വിതറി ജീവിതം തകർക്കാൻ തുനിഞ്ഞ നവംബറിനോട്......
പതിനൊന്നു മാസങ്ങൾ എനിക്ക് സമ്മാനിച്ച മുറിവുകളെ ഉണക്കുവാനും പിടിച്ചു നിൽക്കുവാനും ഉറപ്പു തരുന്ന ഡിസംബറിനോട്...
നന്ദി വിട കടപ്പാട്-
അടുക്കാൻ
ഒരുപാടങ്ങെടുക്കുമെങ്കിലും
എടുത്തവരെയെല്ലാം
ഉള്ളിൽനിന്നകറ്റിനിർത്താൻ
കഴിഞ്ഞിലൊരിക്കലും
ഉറ്റുവന്നവരെല്ലാം
ഒറ്റുപോയപ്പോഴും
ഒട്ടുവേണ്ടെങ്കിലും
വിട്ടുപോവാതിരുന്നതുകൊണ്ടാവാം
തൊട്ടറിഞ്ഞവരും
ഞൊട്ടുനേരംകൊണ്ട്
വിട്ടുപോകണം എന്ന്
വിധിക്കപ്പെട്ടത്-
നിറകണ്ണുകളോടെ
നിറഞ്ഞ മനസ്സോടെ
നിന്നോട് വിട ചൊല്ലുന്നു ഞാൻ ....
നിലാവിൽ നീയിങ്ങനെ
നിറഞ്ഞു നിൽക്കുന്നീ നേരത്ത് !-
_വിട_
ഈ രാവിനോട് അക്ഷരക്കൂട്ടുകൾ
തുന്നിച്ചേർത്തവളോട് ആരാധന
ഈ മണ്ണിനോട് മൂടിപുതപ്പിച്ച
സ്വപ്നതാരുകളോട് അഭയപ്രാർത്ഥന
ഈ പ്രപഞ്ചത്തിന് സ്പന്ദനം നൽകിയ
വിരലുകളോട് അമൃതഭക്തി
ഈ നാളിന് ഇതളുകൾ നൽകിയ
പുഞ്ചിരിയോടു പ്രിയം
ഈ പുഴയോട്ചേർന്നാലിംഗനം
ചെയ്തവൾക്ക് താരാട്ട്
ഈ മഴയിൽ കുതിർന്ന്
അസ്തമയത്തിലലിഞ്ഞവൾക്ക് വിട-