QUOTES ON #മനുഷ്യൻ

#മനുഷ്യൻ quotes

Trending | Latest
27 OCT 2020 AT 16:06

മറ്റൊരാൾ സ്വന്തമാക്കണമെന്നു
നിനയ്ക്കുകിലാ നിമിഷം നീ
നിന്നുള്ളം കയ്യിലിരിക്കുന്നതിൻ
മഹത്വമറിഞ്ഞീടും മർത്യാ..

- ©fmkp

-


14 AUG 2020 AT 14:59

മനുഷ്യനും മനുഷ്യത്വവും പരസ്പരം പോരടിക്കുന്ന സമൂഹത്തിൽ മനുഷ്യ മനസ്സാക്ഷിയ്ക്ക് എന്തു വില...........!

-


9 SEP 2020 AT 12:30

കാലം മാറി മാറി വരും...
#justice for..... എന്ന ഈ ഹാഷ്ടാഗിൽ
പേരുകൾ മാറി മാറി വരുന്നു😔...
ഇന്നു നമ്മുടെ ഓരോ സഹോദരീമാരുടെയും
പേടി സ്വപ്നമായി മാറുന്നു...
"ഇന്ന് നീ നാളെ ചിലപ്പോൾ ഞാൻ ആവാം... "
ഇതാണ് പല സഹോദരീമാരുടെയും ആശങ്ക...
നമ്മൾ സ്കൂളിൽ പഠിച്ച നാൾ എടുത്ത
പ്രതിജ്ഞ പോലും പാഴ് വാക്കാണ്...
എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാർ
ആയിരുന്നേൽ ഇങ്ങനെ ആവില്ലായിരുന്നു...

എനിക്കും ഉണ്ട് അമ്മയും പെങ്ങളും...
ഇതു ഇല്ലാത്ത കഴുകന്മാരാണ്
സഹോദരിമാർക്ക് കാലൻ ആവുന്നത്...
മനുഷ്യ സമൂഹത്തിന് തന്നെ അപമാനമായി
കഴുകന്മാർ ദിനംപ്രതി കൂടുന്നു...
കഴുകന്റെ കൂട്ടിൽ വീഴാതെ ഓരോ
സഹോദരിമാർക്കും കഴിയട്ടെ...
ഞാനും ഉണ്ട് നിങ്ങൾക്കൊപ്പം...
ഒരു സഹോദരനായി...

-


9 APR 2021 AT 19:01

-


22 JUL 2020 AT 21:02

ജ്വാല
.........
മനസ്സിൽ മറ്റൊരാൾക്ക്‌ ഇടംനൽകാൻ
ജാതി മത വർണ്ണ വിവേചനങ്ങൾ സ്വീകരിക്കുന്നഒരു സമൂഹത്തിനിടയിൽ
എട്ട് സഹജീവികൾക്ക് പുതുജീവനേകിയ
അനുജിത്തിനെ പോലുള്ളവർ
ഇരുട്ട്മൂടിയ അന്തരീക്ഷത്തിൽ തെളിയുന്ന പ്രതീക്ഷയുടെ തിരിവിളക്കാണ്
മനുഷ്യത്വം ജീവിക്കുന്നു മരണത്തിനപ്പുറവും..

-


30 DEC 2020 AT 21:07

ഒരുപാട് ചിരിപ്പിക്കുന്ന മനുഷ്യരെന്നും പ്രിയപ്പെട്ടവർ തന്നേ...
പക്ഷേ, അവർ നമ്മെ ഓർമ്മകൾ കൊണ്ട് ഒരുപാട് കരയിപ്പിച്ചിരിക്കും...

-


8 AUG 2020 AT 12:26

കുറെ മനുഷ്യർ,
കുറെ കഥകൾ...
ചിലർ ഒരു കഥയിൽ
വിശ്വസിക്കുന്നു,
മറ്റു ചിലർ വേറൊരു
കഥയിലും...
കഥകൾ കേട്ടിരിക്കുന്ന
കുറച്ചു വിഡ്ഢികളും...

ഇതല്ലേ മതം...?

-



ഹാ.... തരു, നിൻ തായ് വേരുകളാഴ-
ത്തിലാർന്നുപോയെങ്കിലും, അഗർഹ്യം
നിൻ തണലിടങ്ങളെങ്കിലും, വാതം-
പുണർന്ന വിഭാതങ്ങളെ പുൽകി
നീ ഈ അജനിയി,ലൊരംബരചുംബി...!
പടർന്നോരാ വിടപിയിൽ ദിനം
നീഡജ നിനാദവും മർക്കടക
രുചിര സൗധങ്ങളും, വഴിപോക്കരാം
അപരിചിതർ,ക്കാശ്വാസ പീഠവും
നിന്നുയിരാകിലും, ഈ വഴിതന്നങ്ക-
ത്തിലിനി രമ്യഹർമ്യങ്ങൾ തൻ
ചിരി മുഴങ്ങേണം....! ഹേ പടുവൃക്ഷമേ
നിനക്കിനി മൃതി....പിന്നെ ഗർവ്വിനാ-
ലെന്നും മഞ്ചമായാ മുറിക്കുള്ളിൽ വാസം..... !!


-


10 OCT 2020 AT 13:53

കൊറോണ നല്‍കുന്ന പാഠങ്ങൾ

-