ചില ബന്ധങ്ങൾ
പൂക്കൾ പോലെയാണ്...
ഇന്നലെ വിരിഞ്ഞ്
ഇന്നു കൊഴിയുന്നവ...
മൊഞ്ചുണ്ടായിട്ടും
ആയുസ്സില്ലാത്തവ....-
തീവ്രമായ ബന്ധങ്ങൾക്ക് വേണ്ടത്...?
സുന്ദരമായ മുഖമോ ശബ്ദവോ ഒന്നുമല്ല...
തകർക്കാനാവാത്ത വിശ്വാസവും
ആഴമേറിയ സ്നേഹവുമാണ്...-
ചില ബന്ധങ്ങൾ, അപ്പുപ്പൻതാടി പോലെയാണ്......
എത്ര മുറുക്കി അടച്ചാലും.....
എത്ര സ്നേഹത്തോടെ പെരുമാറിയാലും.....
നമ്മുടെ കൈ ഒന്നു തുറന്നാൽ കാറ്റിൽ പറന്നു പോകും.അവ പറന്നുപോകുന്നത് നമ്മുടെ ഹൃദയവും കൊണ്ടാണെങ്കിലും നിസ്സഹായതയോടെ നോക്കി നിൽക്കാനെ നമുക്ക് ആകൂ.......
കാരണം ഒരിക്കൽ നാം അതിനെ സ്നേഹിച്ചിരുന്നൂ....-
"നാം കൈകളിൽ കുറച്ചു മണൽതരികൾ
എടുത്തു പിടിച്ചിട്ടു മുറുക്കെ പിടിക്കുക....
എന്താ സംഭവിക്കാ...?
മണൽതരികൾ ഓരോന്ന് ഓരോന്നായ് ഊർന്നുപോവുമല്ലേ....!!
ഇതുപോലെ ആണെടോ നമ്മുടെ
ജീവിതത്തിലെ പല ബന്ധങ്ങളും....
അത് പ്രണയമാവട്ടെ, സൗഹൃദമാവട്ടെ...
നമ്മുടെ സ്വന്തം എന്ന പോലെ കരുതുകയും...
പല നിബന്ധനകൾ വയ്ക്കുകയും ചെയ്യും...
അപ്പോൾ എന്താ സംഭവിക്കാാാ....?
ഈ മണൽതരികൾ എന്ന പോലെ ഈ ബന്ധങ്ങളും
പതിയെ പതിയെ ഊർന്നു പോവാൻ തുടങ്ങും...
അങ്ങനെയെങ്കിൽ എന്താ ചെയ്യാാാാ...?
നമ്മൾ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക....
അപ്പോൾ തനിയേ നമ്മോടുള്ള ഇഷ്ടം കൂടി വരും....
അവർ കൂടുതൽ അടുത്ത് വരുകയും ചെയ്യും...." 😊-
ജീവിതത്തിന്റെ പാതിയിൽ മുതൽ കൂടെ നടന്ന അവളുടെ
ചങ്ക് മിടിക്കുന്ന ശബ്ദവും നിശ്വാസത്തിന്റെ നനവും അവനറിഞ്ഞപ്പോഴും
അവളുടെ വിയർപ്പുതുള്ളികളിലും
പുഞ്ചിരിയിലും തെളിഞ്ഞ
മറ്റൊരുമുഖം അവൻ കണ്ടില്ല........
........കാരണം........
അവന് വിശ്വാസവും ജീവിതവും ആയിരുന്നു അവൾ....... !!
-
തമ്മിൽ 'അടുപ്പി'ക്കുന്നവരെ
വിശ്വസിക്കാം..
തമ്മിൽ 'അടിപ്പി'ക്കുന്നവരെ
വിശ്വസിക്കരുത് 👍-