ഉള്ളിൽ നിറയുന്നത് ഭ്രമം
ശരീരത്തെ ഒന്നിപ്പിക്കുന്നത് കാമം
മനസ്സിനെ ഒന്നിപ്പിക്കുന്നത് പ്രേമം
( പഴയത് )
ശേഷം
നിഴൽ ആണ് ആവശ്യം
നിത്യേന കൂടെയുള്ളത്..
വഴി ആണ് ആവശ്യം
എന്നിൽ നിന്നും നിന്നിൽ നിന്നും
നമ്മിലേയ്ക്ക് മാത്രമുള്ള വഴി..
എന്നെ അറിഞ്ഞാൽ
നിന്നെ അറിഞ്ഞാൽ
അത് കാലം എഴുതുന്ന വിധിയിൽ
പ്രണയമെന്നോ പ്രതികാരമെന്നോ
പ്രത്യാശയെന്നോ തിരുത്തിയെഴുതട്ടെ..-
പ്രണയസാഫല്യത്താൽമാത്രം പൂർണ്ണമാകുന്നതല്ല യഥാർത്ഥ പ്രണയം.
പ്രണയസാഫല്യത്തിനല്ല ഭംഗി....
കാലം ചെല്ലുമ്പോഴും പ്രണയം കൈവിടാത്ത മനസ്സുകൾക്കാണ് ഭംഗി...
അതിലുപരി അപൂർണതയിലാണാ പ്രണയഭംഗി....
നഷ്ടപ്രണയത്തിനാണ് ഭംഗി....
അതേൽപ്പിച്ച നോവിനും അതിന് മരുന്നാവുന്ന പ്രണയസ്മൃതിക്കുമാണേറ്റവും ഭംഗി...
-
പ്രണയം സഫലമായില്ല എന്നത് കൊണ്ട് ഒരിക്കലും ആ പ്രണയം
മോശമായി എന്ന് തോന്നരുത്. അത്രയും പരിപാവനമായ മനസ് ഉള്ളവർക്കു മാത്രം തോന്നുന്ന ഒന്നാണ് പ്രണയം. ആ പ്രണയം ഒരിക്കലും സ്വാർത്ഥത അല്ല അത്രമേൽ പ്രിയപ്പെട്ടവർ ആരോ അവർ സന്തോഷം ആയി ജീവിക്കുന്നത് കാണുമ്പോൾ തന്നെ പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം നമുക്ക് ഉൾകൊള്ളാൻ പറ്റും. അത് ചിലപ്പോൾ ഒന്ന് ചേരാൻ ആവാത്ത മഹാ സമുദ്രം പോലെയാണ് പരമാവധി ക്ഷമയോടെ കാത്തിരിക്കുക അർഹത ഉള്ളത് തേടി വരുക തന്നെ ചെയ്യും...-
പരസ്പരം ഒന്നു ചേരുവാൻ ഒന്നിച്ചു ആഗ്രഹിച്ചാൽ ലോകം പോലും അവരെ ചേർത്ത് നിർത്തുവാൻ കൂടെ നിന്നിടും...
-