ഇങ്ങനെ ഉള്ള പോസ്റ്റുകൾ ഇനി ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.
-
ദിവസേന പറ്റിയാൽ ഒരു പോസ്റ്റ്.
കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.ഒരിക്കൽ തിരിച്ചു വരവ് പോസ്റ്റ് ഇട്ടപ്പോൾ പഴയ പോലെ ആകും എന്ന് പ്രതീക്ഷിച്ചതാണ്.പിന്നെ മനസിലായി ഒരു കാര്യവുമില്ലെന്ന്. സ്വരം നന്നാവുമ്പോഴേ പാട്ട് നിർത്തണം എന്ന് പറയുമ്പോലെ സമയമുള്ള ആരെയേലും ഏൽപ്പിക്കുക.ചത്ത കിളിയുടെ കൂട് പോലെ # tag മാത്രമായി ഒതുങ്ങാതെ ഇരിക്കുക.
-
ആരും മനസിലാക്കാൻ ഇല്ലാത്ത നിമിഷങ്ങളിൽ കൂടെ നിൽക്കുന്ന ഒരു കൂട്ടായി എന്നും ഉണ്ടാവണം..
വാക്കുകൾ കൊണ്ട് മനസിലാക്കുന്ന അർത്ഥങ്ങൾ ആവില്ല ഹൃദയത്തിൽ നിന്നുള്ള യഥാർത്ഥ അവസ്ഥകൾ. കേവലം ആർക്കും പറ്റുന്ന അബദ്ധങ്ങൾ എനിക്കും പറ്റും ആ സമയങ്ങളിൽ ഉപേക്ഷിച്ചു പോവാതെ കൂടെ നിൽക്കുവാൻ ഉള്ള മനസ് ഉണ്ടായാൽ മാത്രം മതി. കൂടുതൽ ഒന്നും പറയാൻ ഇല്ല...-
നിങ്ങൾ ഒരു പ്രതീക്ഷ തന്നെ
തന്നിരിക്കുന്നു,
അതിനാലെൻ വിങ്ങലുകൾക്കു
ഒരിടവേള ഞാനെടുത്തു...
അൽപ്പവിരാമമാണെങ്കിലും
അതിലൊരു സുഖമുണ്ട്,
ഒരു പ്രത്യാശ തന്റെ സുഖം...-