-
വിടർന്ന് അഴകോടെ
നിൽക്കുന്ന പൂവിനെ
ചുംബിക്കാനെത്തുന്ന
പൂമ്പാറ്റയെക്കാളും
വാടി വീഴാറായ പൂവിനെ
തന്റെ ചുമലിലേറ്റി
ലോകം ചുറ്റി കാണിക്കുന്ന
കാറ്റിനെയാണെനിക്കിഷ്ടം!-
കാറ്റിനൊപ്പമാണത് എത്താറ്
ആദ്യം ഹൃദയത്തെ തകർക്കും
ചുറ്റിനും ഇരുട്ട് നിറയ്ക്കും
മെല്ലെ ശരീരത്തെ കീഴടക്കും
ചിന്തകളെ വിഴുങ്ങുകയും
ആത്മാവിനെ മരവിപ്പിക്കും
സന്തോഷവും ദുഃഖവും
ഒരുപോലെ നൽകും അത്,
എല്ലാവരും ഒരിക്കൽ അനുഭവിക്കും.....-
മുല്ലകൾ മൊട്ടിട്ടിരുട്ടിന്റെ ചോട്ടിലായ്
മന്ത്രണം ചൊല്ലും നിലാക്കിളിയും ...
മാമുണ്ണാനമ്പിളി മാമാനെക്കാട്ടുന്ന
മാമ്പൂവ് മുറ്റത്ത് നൃത്തമാടീ....
ഇലതന്റെ മാറിലായ് മദ്ദളം മീട്ടുന്ന
ഇണയാം കാറ്റിന്നു നാണമോടേ
ഇത്തിരിച്ചിരിയുമായൊത്തിരി മോഹത്തിൽ
ഇമയടഞ്ഞീടാതെ കണ്ടു നിന്നു...
കാറ്റിന്നു നാണം വരച്ച കളത്തിലായ്
കാമുകനിന്നണിഞ്ഞർടന്നു ചെമ്മെ...
കാലവർഷക്കൊടും ചതിയിലായ്
കൊന്നു തിന്നു നിന്റെ കാമുകനെ...
കൊല്ലമിന്നേറെക്കഴിഞ്ഞിട്ടു മെന്തു നീ
കൊന്ന നിൻ പൂവിനെത്തേടിടുന്നു..
കൊല്ലാത്തതിനെ നീയെന്തിന്നസൂയയിൽ
കൊന്നു തള്ളുന്നു ദിനക്കെടുതിയിൽ....
-
കാറ്റിന്റെ
ചിറകുകൾ
ഒളിപ്പിച്ചിരുന്നതിനാൽ
ആയിരുന്നു
അത് പറന്നു പോകന്നതും
താഴെയിറങ്ങുന്നതും
ഞാൻ
അറിയാതെപ്പോയിരുന്നത്-
സമീരൻ വന്നു വിളിച്ചു,
കൂടെ പോരാൻ...
ഞെട്ടറ്റു വീണപ്പോൾ
ഓർത്തില്ല,
ഭൂമിയിൽ തനിച്ചാകുമെന്ന്....-
കൊഴിഞ്ഞു വീഴുന്ന
ഓരോ ദലങ്ങൾക്കും
പറയാൻ കൊതിച്ചോരു
സ്വപ്നമുണ്ടാവും ;
മറന്നുപോയിരുന്ന
കനവുകൾ
കിനാവുകളായി
മുന്നിൽ വന്ന്
ഇളം കാറ്റായി തഴുകി
തലോടി കടന്നു
പോയൊരു കഥ !!
-
വിടർന്ന് അഴകോടെ
നിൽക്കുന്ന പൂവിനെ
ചുംബിക്കാനെത്തുന്ന
പൂമ്പാറ്റയെക്കാളും
വാടി വീഴാറായ പൂവിനെ
തന്റെ ചുമലിലേറ്റി
ലോകം ചുറ്റി കാണിക്കുന്ന
കാറ്റിനെയാണെനിക്കിഷ്ടം!-
നിലാവൊളി പടർത്തിയെൻ ഹൃത്തിൽ
വിരിഞ്ഞൊരു രക്തനക്ഷത്രമേ...
നിന്നിൽ നിറഞ്ഞുതൂവീടുമീ മധുരമാം മധുവെൻറ
പ്രണയ നീരുറവയല്ലേ...
തേനൂറി നില്ക്കുനിൻ ഇതളിൽ
ചുംബിച്ചോമനിക്കാനെത്തിടും മാരുതൻ
നെഞ്ചിലായി..
നീയൊരു പ്രണയവസന്തം നിറയ്ക്കുമോ..?
-