-
16 OCT 2017 AT 19:48
ആകാശത്ത് കാർമേഘം
ഇരുണ്ട്കൂടുമ്പോൾ,
എവിടെ നിന്നെന്നറിയില്ല,
ചില ഓർമകൾ
മനസ്സിൽ ഇരുണ്ട്കൂടാറുണ്ട്!!
പെയ്തൊഴിയുന്ന മഴയ്ക്കൊപ്പം
ആ ഓർമകളും ഒഴുകി
അകന്നിരുന്നെങ്കിൽ
എന്ന് ആഗ്രഹിക്കാറുണ്ട്.
പക്ഷേ എന്തുകൊണ്ടോ
നടക്കാറില്ല!!-
28 AUG 2018 AT 10:28
പലരുടേയും ഓർമകളെ
പിന്നിലാക്കികൊണ്ടാണ്
ജീവിതം പലപ്പോഴും
മുന്നോട്ടു നീങ്ങുന്നത്.-
9 JUN 2021 AT 23:33
"മറവി അറിയാതെ.....
മറന്നുപോയ........
വരികൾക്കൊക്കയും......
ചായക്കോപ്പയിലെ
തേയിലപ്പൊടിന്റെ
കറച്ചുവയാണെടോ....
ഓരോർമ്മച്ചുവ......!!
ആ ഓർമ്മച്ചുവ
ഇട്ടു കാച്ചിയാ.....
ചായകുടിക്കാത്ത
ഒരൂസം പോലും
എന്നിലില്ലാന്നെ.....!!!-