ഞാൻ മരിച്ചാൽ നിങ്ങൾ കരയാൻ പാടില്ല...കാരണം ഞാൻ ആരെയും കരയിക്കാൻ ഇഷ്ടപ്പെടുന്നില്ല..!!
ഒരു പൂക്കളും ചലന മറ്റ ദേഹത്ത് വീഴ്തേണ്ടതില്ല..
ഇന്നലകളിലെ എന്നെ നിങ്ങൾ മറക്കൂ ....
ഭൂതകാലത്തിന്റെ താളുകളിൽ എന്റെ ഓർമ്മകൾ നിങ്ങളെ ആലോസരപ്പെടുത്താൻ പാടില്ല കാരണം , ആരെയും അലോസരപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.....!!!!
ഭാവിയിൽ എന്റെ പേര് മറഞ്ഞു പോകട്ടെ... തെളിയുന്ന ഓർമകളിൽ മുരടിച്ച എന്നെ ഓർക്കാതിരിക്കട്ടെ...!!
ഞാനെന്ന ഭൂതകാലത്തിന്റെ സൃഷ്ടി ഇല്ലാതാവട്ടെ...!!!
എന്റെ മരണം ഞാൻ നിങ്ങൾക്ക് തരുന്ന ക്ലാവ് പിടിച്ച എന്നെ വെറുക്കാൻ വേണ്ടി നിങ്ങൾ ഉപയോഗിക്കൂ....!!
ചത്ത എന്നെ പറ്റി ഉളള നിങ്ങളുടെ നല്ല വാക്കുകൾ എന്റെ പട്ടടയിൽ നിങ്ങൾ വലിച്ചെറിയൂ ... എന്നോടൊപ്പം അതും ഇല്ലാതാവട്ടെ !!
നാളെകളിൽ അതും ഇല്ലാതാവട്ടെ !!!
എന്റെ മരണം നിങ്ങൾ ആഘോഷിക്കൂ
അവഗണിക്കൂ...
ഒരു മഴപ്പാറ്റ ചത്ത് വീണ ലാഘവത്തിൽ മറന്നു കളയൂ...!!!
എന്നിട്ട് പൊട്ടി ചിരിക്കൂ "ആ ചിരി ഞാൻ ഇഷ്ടപ്പെടും"കാരണം" ഇതിനെക്കാൾ വലിയ തമാശ എനിക്ക് നല്കാൻ ആവില്ല"-
ഞാൻ മരിച്ചാൽ സംഭവിക്കുന്നത്....
എന്നോട് അടുപ്പമുണ്ടായിരുന്നവർ
രണ്ട് ദിവസം കരയും...
എന്നെയറിയാവുന്നവർ സ്റ്റാറ്റസിട്ട്
എന്നെയങ്ങു മറക്കും...
വർഷം തികയുമ്പോൾ
വീണ്ടുമൊരു സ്റ്റാറ്റസിനാൽ ഓർക്കും...
അപ്പോഴും എന്നെയത്രമേൽ സ്നേഹിച്ചവർ മാത്രം ഓർത്തോർത്തു കരഞ്ഞുകൊണ്ടേയിരിക്കും,
അവർക്കുമാത്രം ഞാനൊരു നഷ്ടമായിരിക്കും...
മറ്റുള്ളോർക്കൊരു കഥയും !
-
നേടിയെടുക്കാൻ ഏറെയുണ്ടായിട്ടും തിരിഞ്ഞു നടക്കാൻ തീരുമാനിച്ചിടത്താണ് ഞാൻ മരിച്ചു തുടങ്ങിയത്.
-
എന്റെ മുഖത്തുനിന്നും നിന്റെ കണ്ണുകൾ പറിച്ചെടുക്കേണ്ട ഒരു
ദിവസം വരും.
അന്നെനിക്കായ് നീയൊരു പൂമാത്രം കൊണ്ടുവരിക.
എത്ര വെയിലേറ്റിട്ടും വാടത്തൊരു ചുവന്ന വാക.-
സ്നേഹത്തിൻ ഔദാര്യം
എല്ലാം സത്യ സ്നേഹമെന്നു നിനച്ചു ഞാൻ. എന്നെ പുൽകിയ കൈകൾ, തല ചായ്ക്കാൻ എനിക്ക് നൽകിയ നെഞ്ച്, കുളിർ മഴപോലെ എന്നെ സ്പർശിച്ച ചുടു മുത്തങ്ങൾ..., എല്ലാത്തിലും ഉപരിയായി
എനിക്ക് മാത്രമായി നൽകിയ നാഴികകൾ...
എല്ലാം സ്നേഹത്തിൻ പല ഭാവങ്ങൾ
എന്നു വിശ്വസിച്ചു ദിനരാത്രങ്ങൾ
കടന്നു പോയി...
പക്ഷേ, നാളിതുവരെ നെഞ്ചിലേറ്റിയത് വിശ്വാസം മാത്രമായിരുന്നു, ഒരു മിഥ്യ എന്നപോലെ.
സത്യത്തിന്റെ മുഖം എന്നെ തിരിഞ്ഞു നോക്കി
പുഞ്ചിരി തൂകി. അതേ, ഇപ്പൊൾ ഞാൻ ആ
സത്യം അറിയുന്നു, മിഥ്യകളേതുമില്ലത്ത നഗ്ന
സത്യം - എല്ലാം വെറും ഔദാര്യം മാത്രമായിരുന്നു, സ്നേഹത്തിൻ മുഖം മൂടി അണിഞ്ഞ ഔദാര്യം.-
ഞാൻ മരിച്ചത് രാത്രിയായിരുന്നു
ആത്മാവിന് വെളിച്ചത്തെ പേടിയായത് കൊണ്ടാവാം-
നിന്റെ മടിയിലെന്റെ തലയമർന്ന പോലെ ഒരുനാൾ എന്റെ കണ്ണുകൾ തമ്മിലടയുമല്ലോ
അന്നാ സുഖസുഷുപ്തിയിൽ
ഞാൻ ലയിച്ചിടുമല്ലോ-