QUOTES ON #എന്ത്

#എന്ത് quotes

Trending | Latest

*എന്ത് പറഞ്ഞാലും...*

കണ്ണീർ പാടങ്ങളിൽ നിന്ന്
വിളവെടുത്തിരുന്ന
സന്തോഷത്തിന്റെ
ലഹരികളുണ്ടായിരുന്നു.
അന്യോന്യം ചുംബിക്കുവാൻ
മോഹങ്ങൾ തമ്മിൽ
കണ്ടുമുട്ടിയ വഴികളിൽ
ഓർമ്മയുടെ പൂക്കളായി..
നിറച്ചു വെച്ചിരുന്ന
പ്രണയത്തിന്റെയായ
കൽഭരണികളിൽ നിന്ന്
ഞാൻ പകർന്ന ജീവിതം
സ്വപ്നങ്ങളിൽ
എന്തു പറഞ്ഞാലും
അനുസരിക്കുവാൻ തുടങ്ങിയിരുന്നു..

-



കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ ഒന്ന് ബി യിലെ സിഞ്ചുവിന്റെ കവിത

-


3 MAY 2020 AT 22:13

ഈ ലോകത്ത് രണ്ടുതരം മനുഷ്യരുണ്ട്
ചിലർ എത്ര മുറുക്കി പിടിച്ചാലും വഴുതിപ്പോകും
ചിലർ എത്ര മെല്ലെ പിടിച്ചാലും ഹൃദയത്തോട് ചേർന്ന് നിൽക്കും.....
എന്നിട്ട് മനുഷ്യരാകട്ടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരെ ഗൗനിക്കാതെ
വഴുതിപോയവർക്ക് പിന്നാലെ അലയും.....

-


9 MAY 2021 AT 11:22

അമ്മ

അടുപ്പത്തിരുന്ന് അരി തിളക്കുന്നുണ്ട്
അടുക്കളയിൽ പാത്രങ്ങൾ കല പില
കൂട്ടുന്നുണ്ട്
ഉമ്മറത്തിരുന്ന് മകൻ അമ്മയോട്
ചോദിച്ചു
അമ്മേ ചോറായില്ലേ ? എന്ന്
ആവുന്നു കണ്ണ
നി കൈ കഴുകി വാ...
ചമ്രം പടിഞ്ഞവൻ വന്നിരുന്നപ്പോൾ
അമ്മയെ കണ്ടില്ല
ആ സ്വരം കേട്ടില്ല
പകരം സോഷ്യൽ മീഡിയയിൽ
ഒരുഗ്രൻ
അമ്മ ദിന പോസ്റ്റ് മാത്രം ...!!

-