കോടമഞ്ഞു പെയ്തൊഴിയുന്ന പുലരിയിൽ
ഇന്നലെ പൂത്ത വാകയുടെ ചോരത്തുള്ളികൾ
അന്തിച്ചാറ്റലിൽ റോഡിനിരുവശവും ചുവന്ന പരവതാനി തീർത്തിരിക്കുന്നു!!!
സൂര്യനോളം മടിയില്ലേലും ഹൈറേഞ്ചിന്റെ സകല സത്തും ഊറ്റിയെടുത്ത ഒരു ചൂട് കട്ടൻ കാപ്പിയോടൊത്ത് ചെങ്കുതതായ മലഞ്ചെരുവുകൾ നടന്നു തീർക്കുമ്പോൾ ആരോടെന്നില്ലാതെ കിന്നാരം പറയാനെത്തുന്ന കിഴക്കൻ കാറ്റിന് ഒരു പ്രത്യേക ഊർജമാണടോ!!!
ശരീരത്തിൽ തറച്ചു കയറുന്ന കോടമഞ്ഞിനോട് തെല്ലൊരു പിണക്കം തോന്നാമെങ്കിലും പിന്നിട്ട വഴികളിൽ ഒരിക്കൽപോലും അനുഭവവേദ്യമാകാത്ത ഇടുക്കിയിലെ ഈ പ്രഭാതങ്ങളോട് എനിക്ക് ഒരു വല്ലാത്ത മൊഹബ്ബതാണ്!!!-
പ്രകൃതിയുടെ മടിത്തട്ടിൽ,എല്ലാം മറന്ന് ഒരു
ഉല്ലാസപ്പറവയെപ്പോൽ കാഴ്ചകൾ കണ്ടു നടക്കണം.-
നിങ്ങൾ മൂന്നാർ പോയിട്ടുണ്ടോ!!!
ഏറെക്കുറെ എല്ലാരും , അല്ലെ !!!
പക്ഷെ , മൂന്നാറിന് ഒരു 110km മുന്നേ , തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന കുമിളി എന്നൊരു കേരള_തമിഴ്നാട് അതിർത്തി ഗ്രാമം ഉണ്ട് !!! അവിടെ പോയിട്ടുണ്ടോ!!!
സാധാരണകാരന് സന്തോഷമായി അധ്വാനിച്ചു ജീവിക്കാൻവേണ്ട എല്ലാം അവിടെ സുലഭം , ന്യായമായ വിലകളുള്ള മാർക്കറ്റുകൾ ആരെയും ആകർഷിക്കും!!!
കുമിളിയിൽ നിന്നും കട്ടപ്പന പോകുന്ന റൂട്ടിൽ , വഴികളുടെ പേരുകൾ മൈലുകൾ ആയാണ് അറിയപ്പെടുന്നത് , ഒന്നാം മൈൽ , രണ്ടാം മൈൽ , മൂന്നാം മൈൽ... അങ്ങനെ ... പക്ഷെ , യാത്രയിൽ
ഓരോ മൈലുകളും യാത്രക്കാരന്റെ മനസ്സിൽ ഒരായിരം അത്ഭുദങ്ങൾ കോരിയിടും!!! ആറാം മൈൽ എത്തുമ്പോഴേക്കും തണുപ്പിന്റെ പലതരം അവസ്‌ഥകൾ നിങ്ങൾക്ക് കൗതുകം പകരും!!! ഒരു ഇടുക്കിക്കാരന് ഒരുപക്ഷേ പറയത്തക്ക ഒരു പുതുമയും കാണാൻ കഴിയില്ലായിരിക്കുo. എന്നാൽ തെക്കും വടക്കും ഉള്ള നമ്മൾക്കൊക്കെ ഇതൊരു കാശ്മീരുതന്നാ....😍-
മഞ്ഞണിഞ്ഞ മാമലകൾക്കിടയിലൂടെ ഉണർവിന്റെ നവോന്മേഷമേകി കണ്ണുകളിൽ മുത്തമിടുന്ന അർക്കരശ്മിയും
കളകളാരവം മുഴക്കുന്ന കാട്ടരുവികളും
കിളിക്കൊഞ്ചലിൻ ശ്രുതി മീട്ടുന്ന പ്രഭാതങ്ങളും
പ്രകൃതിയോട് ചേർന്ന് 'നാം ഒന്ന്'
എന്നാർപ്പുവിളിക്കുന്ന മനുജരും
ആകാശത്തെ തൊടുവാൻ, നക്ഷത്രങ്ങളെ കൈയിലൊതുക്കുവാൻ പ്രേരണയേകുന്ന ഗിരിശൃംഗങ്ങളും
ഹരിതാഭയേകുന്ന കാനനഭംഗിയും
നയന ചാരുതയേകുന്ന ദൃശ്യവിരുന്നും
സാംസ്കാരികത്തനിമ വ്യക്തമാക്കുന്ന പൈതൃകകേന്ദ്രങ്ങളും
യാത്രകളെയും വിനോദങ്ങളെയും കുറ്റമറ്റതാക്കുന്ന
പ്രകൃതി മനോഹാരിതയും
നൂൽമഴയും കുളിർമഞ്ഞും ഇളംതെന്നലും നീലക്കുറിഞ്ഞിയും സുഗന്ധവ്യഞ്ജനങ്ങളും
ഗജരാജന്മാരും പക്ഷിമൃഗാദികളും
സമസ്ത ജീവജാലങ്ങളും അണക്കെട്ടിന്നുറപ്പോടെ സോദരസ്നേഹത്താൽ കൈ കോർത്തു വാഴുന്ന മിടുക്കിയുടെ മക്കളുടെ നാട്...
ഇടുക്കി-
കെട്ടി ഉയർത്തിയ സ്വപ്ന ഭവനം ഏതെങ്കിലും ഒരു പെരുമഴയത്ത് നിലം പൊത്താമെന്നിരിക്കെ പിന്നെയും ഹൈറേഞ്ചിനെ ചങ്കിലേറ്റുന്നവൻ,മലയോര കർഷകൻ
-
എന്റെ നാട് ഇടുക്കി
പച്ചയാം നാടാണിടുക്കി പാവമീ ..
കൊച്ചു മിടുക്കിയാണിടുക്കി
പച്ചമനുഷ്യർക്ക് പച്ചപിടിക്കാനായ്
കൂടേഒത്തുപിക്കുമെന്നിടുക്കി
വാഗമരത്തിന്റെ പൂവീഴും വഴികളും
തെയ്ലയും മഞ്ഞളും ഏലത്തിൻ ഗന്ധവും
കണ്ണീര് പോലുള്ള തെളിനീര് നല്കുന്ന
തൊടുപുഴയാറുള്ളിടുക്കി
ഞങ്ങൾക്കഭിമാനമാണീ മിടുക്കി .
-