ഓൾക്ക് വാശിയാണത്രേ ...
എന്നെ തനിച്ചാക്കണമെന്ന് .
നീ തന്ന ഓർമ്മകളിൽ ജീവിക്കുന്ന ഞാൻ എങ്ങനെ തനിച്ചാകും. ???-
ജീവിതം മടുത്തഞാനിന്ന് ആയുസ്സിനായ് കേഴുന്നു..
ഓരോ ദിനവും നിനോടുള്ള പ്രണയം അതേറി വരുകയാണ് .,
ഒരു നാൾ നീ വരുമെങ്കിൽ അന്ന് .._
-
അതെ .....
20 വർഷങ്ങൾ പിന്നിടുന്നു ആദ്യമായ് കേട്ട നാൾ മുതൽ
ദാ..
ഇവിടം വരെയും ,
ഇനിയും ഈ ഈണവും വരികളും എന്നെ തൊട്ട പോലെ ഇനിയൊന്ന് അങ്ങോടൊന്നുണ്ടാവില്ല.-
കടലിൽ പോയി തിരികേ വരാത്തൊരാളേപ്പോലെയാണെന്റെ പ്രണയം .,
മൃതശരീരം കിട്ടാത്തതിനാൽ തിരികേ വരുമെന്ന പ്രതീക്ഷയിലാണ് ..
-
ചങ്ക് പൊട്ടിപ്പോവ്വാണഡോ. .
ഈ ലോകത്ത് മറ്റെന്ത് നേടിയാലും
നിന്നെ തിരികേ കിട്ടില്ലെന്നോർക്കുമ്പോൾ
നീ തന്ന സ്നേഹം നീ പോലുമറിയാതെ തിരികെ നല്കി ഇങ്ങനെ ജീവിച്ച് തീർക്ക ന്ന നിമിഷങ്ങളുണ്ടെല്ലോ അത് ..
അത് മതി ഈ ജന്മത്തിനുള്ള ശിക്ഷ.-
പ്രിയ പ്രണയമേ ..
മരിച്ച് മരവിച്ച എന്നിലേക്ക് മഴയായ് നീ പെയ്തിറങ്ങിയിട്ട് ഇനിനിയെന്ത് കാര്യം.-
ചിതലോ അരിച്ച്
കനവെന്നോ മരിച്ച്
വിധി കാത്ത് വിമൂകമാ മനവും മിഴിയും
വിഷാദമായ് ഈ തീരത്ത് ..-
ദിനംപ്രതി മദ്യവുമായ് ഇടപെഴുകി കരൾ അലിഞ്ഞു തുടങ്ങിയത് ഞാൻ അറിയുന്നു.
ദിനങ്ങൾ അതെത്ര ബാക്കിയുണ്ടെന്നറിയില്ല .,
പോകണം ..
ഇപ്പോൾ കുറിക്കുന്ന ഈ വരി പോലും .
ഒരു നാൾ നഷ്ടമെന്നതിന്റെ നിർവ്വചനമാവാം..
പക്ഷേ അതിന് ഞാനുണ്ടാവരുത്
കവി അയ്യപ്പനേപ്പോലേ .-
ജീവനറ്റ എന്റ ശരീരം മറവ് ചെയ്യുമ്പോൾ
എന്റെ തുറന്ന കണ്ണുകൾ ബലമായ് ആരും അടക്കാൻ ശ്രമിക്കരുത് ...
എന്നോട് പിണങ്ങാനേ അവൾക്കാവൂ..
എന്നെ അവസാനമായ് ഒരു നോക്ക് കാണാൻ അവൾ വരാതിരിക്കില്ല.
ഞാൻ ഈ മണ്ണിൽ അലിയും മുൻപ് എനിക്കും അവളേ ഒരു നോക്ക് കാണണം ..
ഇനി ആ കണ്ണ് നനയിക്കില്ലെന്ന് പറയണം .-