അസ്വസ്ഥമാം ചിത്തത്തിൽ
സ്മൃതികൾ തൻ ആഴിയിരമ്പുന്നു.
നൽ വേദനയേകുന്നത്
പ്രാണൻ പകുത്തേകിയ പ്രണയമല്ല
പ്രാണൻ പകർന്നു നൽകിയ
മമ പിതാവിൻ വിയോഗമല്ലോ ...
അബലയല്ല നീ, പറക്കുക
കുഞ്ഞേ ഉയരങ്ങളിൽ,
നിന്റെ ലക്ഷ്യസ്ഥാനം കാണാൻ
എന്ന വാക്കുചൊല്ലിയെന്നിൽ
കരുത്തേകിയെന്നെ പ്രബലയാക്കി,
അശ്രു പൊഴിക്കേണ്ടതില്ല നീ,
മിഴികളിൽ ജ്വലിക്കേണ്ടതഗ്നി
മാത്രമെന്നോതി ,
താരാട്ടു ശീലുകൾക്കൊപ്പം
വീരഗാഥകളുമേറ്റു
ചൊല്ലിയെന്നെ ധീരയാക്കി.
മകളല്ല, നീയെൻ
മകനെന്നു കളിവാക്കിനാൽ
ചൊല്ലിയെൻ
ഹൃത്തടം കരുത്തുറ്റതാക്കി .
മറു ജന്മം ഉണ്ടെങ്കിൽ
എനിക്ക് ഇനിയുമീ
പിതാവിൻ മകളായ്ജനിക്കേണം....-
I search for you in the empty corner of my home.
A flash of white and I get reminded of you.
Seems to me that you're only away for a short time.
Before reality hits me hard and I am back to point zero.
Back to the point where I miss you the most.
Like ocean waves, your memories walk backwards
As I hesitantly extend my hands towards them.
I wish I'd known that it was time for you to leave.
Wish I had seen you open your eyes at me,
for one last time before you were fully gone!-
I wish I could see that small smile of yours again.
The same smile you used to look at us with
after teasing mom to the point that she gets angry.
I miss the way you'd call us all into your room
asking us to talk from there instead of at the kitchen
because you did not want to be alone.
I miss how you would ask us to stay quiet exactly five minutes later,
just because you have to send a WhatsApp audio.
I miss how you used to ask us the lamest questions
and how we had played along with it for your happiness.
I miss the way you'd fall asleep in the middle of us talking and
wake up later by saying you weren't asleep.
I miss it all.
All those small moments and small convos.
And I miss you.
I miss you so damn much.-
They said we had to keep on living.
And as we laughed and smile,
I thought we were doing okay at being alive.
But then,
at the end of the day,
when your absence hits us hard,
I realised that we were not alive.
We were just living in your memories
while barely holding onto the reality!-
Seems like we all have this wishful thinking
that you'll suddenly appear in front of us,
saying that it was all a joke!-
I miss making tea for you.
You used to look at me through the side of your eyes
and then whisper that the tea I'd make for you
is the tastiest one.
I miss the playful smile that'd appear
on your face when I finally make it for you.
And then two days later,
you'd be repeating the same dialogue to my younger sister
while looking at me with that same playful smile and a wink.
Now I miss all these small things that I used to take for granted.-
ചിലരൊക്കെ പെയ്തൊഴിഞ്ഞു
പോകുന്നു എന്നേ ഉള്ളൂ ,
പോകുന്ന പോക്കിൽ മണ്ണിൽ
അവരുണ്ടാക്കിയ പുതുമണം
അങ്ങനെ തന്നെ ബാക്കിയാകും..
ഇനിയും പെയ്യാനൊരുപാട്
ബാക്കിയുള്ളത് പോലെ
വെറുതെ തോന്നിപ്പിക്കും,
പെയ്ത തീർന്നത്രെ,
ഉള്ളിലൊരു മഴക്കാറ് നിറച്ച്
ഇനി പെയ്യാൻ ബാക്കിയൊന്നുമില്ലാന്ന്
പറഞ്ഞു ഒരു പോക്ക് പോയതാണ്,
പെയ്ത് തീർക്കാനാവാതെ
വിട്ടുപോയേക്കുമോ എന്ന
പേടിയിൽ നമ്മളിങ്ങനെ...-
ഉമ്മയെന്ന വാക്കിനർത്ഥം
കൈകുമ്പിളിലാക്കാൻ കഴിയാത്തതോ
ഉപ്പ തരുന്ന സ്നേഹ-
മളക്കാൻ കഴിയാഞ്ഞതോ
എൻ ജീവിത പരാജയമായി
മാറിയതിപ്പോൾ?-
I find myself falling into a pit,
As I tried to understand the truth
that you're gone!-
ഉപ്പയുടെ മൗനങ്ങൾ
അന്നുമിന്നും ,
അക്ഷരത്തെറ്റില്ലാതെ
വായിച്ചെടുത്തത്
ഉമ്മ
മാത്രമായിരുന്നു-