Ashitha Bilbar   (ആഷ്)
137 Followers · 52 Following

Joined 7 March 2019


Joined 7 March 2019
26 MAR 2023 AT 16:27

പട്ടം പറത്തിയും
,മാവിൽ കല്ലെറിഞ്ഞും
തൊടികളിലെ ചാമ്പക്ക
പറിച്ചും നടന്ന ബാല്യം
ഓർമ്മകളിൽ കണ്ണുനീർ
തണുപ്പേകിയ ബാല്യം
ഉത്തരവാദിത്വങ്ങളിൽ
ചേക്കേറിയപ്പോൾ
നഷ്ടപെട്ടെന്ന് ഞാൻ
കരുതിയ എന്റെ
ബാല്യത്തിൻ സന്തോഷങ്ങൾ
എന്നിൽ പിറവി കൊണ്ട
ബാല്യങ്ങളിലൂടെ
വീണ്ടും ഞാൻ ആസ്വദിക്കുന്നു

-


25 MAR 2023 AT 9:41

ഒരു വാക്കു പോലും
ഉരിയാടാതെ
കോമാളി വേഷം കെട്ടികൊണ്ട്
നമ്മെ ചിരിപ്പിച്ചും
ചിന്തിപ്പിച്ചും കൊണ്ടിരുന്ന
ഹാസ്യത്തിൽ നിന്നും
ദ്വയാർത്ഥങ്ങൾ മാത്രം
പറഞ്ഞു കൊണ്ട്
ഹാസ്യത്തിന്റെ ലാഞ്ചന
ഒട്ടുമില്ലാതെ നമ്മളെ
കോമാളികൾ ആക്കുന്ന
വിധം ഇന്നത്തെ
ഹാസ്യം മാറിക്കഴിഞ്ഞിരിക്കുന്നു

-


23 MAR 2023 AT 14:41

ഇലകൾ പൊഴിഞ്ഞു
വീഴും മുന്പേ
പുഴകൾ വറ്റി
വരളും മുന്പേ
മഞ്ഞുരുകി
തീരും മുന്പേ
നമുക്ക് ജീവിക്കണ്ടേ
നമ്മുടെ മാത്രം
ലോകത്തിൽ....

-


19 MAR 2023 AT 19:07

ഇഷ്ടമുള്ളതിനെ
നമുക്കൊരിക്കലും
മടുക്കില്ലല്ലോ
ഇഷ്ടം കുറഞ്ഞു
തുടങ്ങുമ്പോ അല്ലെ
മടുപ്പ് തോന്നി തുടങ്ങുന്നത്

-


6 DEC 2022 AT 14:28

ചിലവരികളിലൂടെ സഞ്ചരിക്കുമ്പോൾ
അറിയാതെ എന്റെ മിഴികളും നിറഞ്ഞിടുന്നു
ആ വരികളിൽ ഒളിപ്പിച്ച
വിരഹവേദനയാണോ
എന്റെ നെഞ്ചിൽ നിനക്കായ്‌ ഒഴുകുന്ന
പ്രണയത്തിരമാലകൾ
ആണോ അതിനു കാരണം
എന്നെനിക്കിന്നുമറിയില്ല

-


8 NOV 2022 AT 11:51

പാതി തുറന്നിട്ട
ജാലകവാതിൽ
മറയിൽ ഞാൻ
കാത്തിരിക്കുകയാണ്
എന്നിൽ പിണഞ്ഞു
കിടക്കുന്ന ചങ്ങലകൂട്ടങ്ങളിൽ
നിന്നും പൂക്കൾ ചിരിക്കുന്ന
മേടയിലേക്കും,നിശാന്ധികൾ
പൂക്കുന്ന താഴ്വരയിലേക്കും
നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന
നിശയിലേക്കും നീ
എന്നെ കൊണ്ട് പോവുന്ന
ആ മനോഹരദിനങ്ങൾക്കായ്....

-


19 OCT 2022 AT 19:17

ചിന്തകൾ ഭ്രാന്തുകളായി
മാറുമ്പോൾ മനസ്സ്
മന്ത്രിക്കാറുണ്ട്
തനിച്ചിരിക്കാനും
ഭാഗ്യം വേണമെന്ന്

-


19 SEP 2022 AT 23:21

ഹൃദയത്തെക്കാൾ
ഓർമ്മകൾ
സൂക്ഷിക്കുന്നത്
മിഴികളിൽ ആണ്
അത് കൊണ്ടാണ്
ഓർമ്മകളിൽ
മിഴികൾ ഈറനണിയുന്നത്

-


19 SEP 2022 AT 22:58

എഴുതി തീർക്കാനുണ്ട്
ഇനിയുമേറെ...
എഴുതി തുടങ്ങുമ്പോൾ
പിണങ്ങി അകലുന്നു
അക്ഷരങ്ങളും...
അക്ഷരം ചൊല്ലിപടിക്കുന്ന
കുട്ടിയെ പോൽ
വിറക്കുന്നു വാക്കുകൾ
എന്നിൽ നിന്നും പിറവി
കൊള്ളാനാവാതെ

-


27 AUG 2022 AT 22:20

അക്ഷരങ്ങളെ അത്രമേൽ
അഗാധമായി ഞാൻ
പ്രണയിച്ചു തുടങ്ങിയത്
എപ്പോഴാണെന്ന് നീ അറിഞ്ഞിട്ടുണ്ടോ
ആരും അറിയാതെ ആ
ഇടവഴിയിൽ ചെറു ചിരി
ചുണ്ടിലൊളിപ്പിച്ച നിന്നെ കണ്ടത്
മുതൽ ഞാൻ എന്നിൽ
വിരിയുന്ന അക്ഷരങ്ങളെ
അത്രമേൽ പ്രണയിച്ചു തുടങ്ങി

-


Fetching Ashitha Bilbar Quotes