ജീവിതപുസ്തകം ആരെങ്കിലും നമുക്കു മുന്നിൽ തുറന്നു തന്നിട്ടുണ്ടെങ്കിൽ,
അക്ഷരത്തെറ്റില്ലാതെ അവ വായിച്ചെടുക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്....-
നിന്റെ ഒരോ എഴുത്തും ചോര പൊഴുപ്പിക്കാറുണ്ടെന്റെ നീയെന്ന ഉണങ്ങിയ മുറിവുകളിൽനിന്നുമിന്നും....
-
Judge others, only......if you are satisfied after judging yourself.
-
ഓരോ തവണ പെയ്തലിയുമ്പോഴും
നീ പകരുന്ന പ്രണയസമ്മാനം
പുല്ലായും ചെടിയായും മരമായും
പടർന്നു പന്തലിക്കാറുണ്ടെന്നിലിന്നും....
-
തങ്ങളുടെ ഭാരമായി കരുതുന്ന
പെണ്മക്കളെ മറ്റൊരാളുടെ
കയ്യിലേല്പിച്ചു നെടുവീർപ്പിടുന്ന
ഓരോ രക്ഷിതാക്കളും
ഉറപ്പു വരുത്തണം,
തങ്ങളുടെ മക്കൾ നാളത്തെ
ഉത്രകളായി മാറില്ലായെന്നു....
-
എത്ര പറന്നുയർന്നവളാണെങ്കിൽപോലും,
പിന്നീടവൻ പറത്തുമ്പോഴായിരിക്കും
അവളുടെ ചിറകുകൾ
അതിർവരമ്പുകളില്ലാതെ പറക്കാനുള്ള
ഊർജം ആർജിക്കുന്നത്...
-
Now a days importance of us can also measure through the time taken by a person for reply to our messages while he is in online..
-
മൊബൈലിലെ ഡാറ്റയൊന്നു തീർന്നാലോ
ചാർജിത്തിരി കുറഞ്ഞാലോ
നിറക്കാൻ പരക്കം പായുന്ന നമ്മൾ
ആയുസ്സിന്റെ നല്ലൊരു ഭാഗവും അതു കാർന്നുതിന്നുകൊണ്ടിരിക്കുമ്പോഴും
നിറക്കാനുള്ള മാർഗം പോലും
നോക്കാതെ അതിന്റെ അടിമകളായി
ജീവിച്ചു കൊണ്ടിരിക്കുന്നൂയിങ്ങനെ....
-
എത്ര അകന്നിരുന്നാലും
പിന്നെയും അടുപ്പിക്കുന്ന
രണ്ടു കാന്തങ്ങളാണല്ലോ
നമ്മുടെ ഹൃദയങ്ങൾ......
-