പ്രതീക്ഷിച്ചും
പ്രാർത്ഥിച്ചും
പ്രവർത്തിച്ചും
പ്രതിമകളായും
പ്രയാസം അനുഭവിച്ചും
ഒന്നും പ്രതികരിക്കാതെ
പ്രതിഫലം വാങ്ങി
സങ്കടങ്ങളാൽ ജീവിക്കുന്നവൻ
പ്രവാസി....
പ്രവാസത്തിന്റെ ചൂടിൽ വാടാത്ത പൂക്കളാണ് ഓരോ പ്രവാസി മനുഷ്യരും....-
മുപ്പത് ദിവസത്തെ അവധി കഴിഞ്ഞു
നീ തിരികെ പോകുന്നു.
പറയാനെന്തൊക്കെയോ ബാക്കിയുണ്ട്..
പരിഭവങ്ങളോ...
ഓർമ്മകളോ...
നാളേക്കായി കണ്ടു വെച്ച സ്വപ്നങ്ങളോ എന്തൊക്കെയോ ഉള്ളിൽ പറയാതെ ബാക്കിയാണ്...
എത്ര സമയം കിട്ടിയാലും പറയാൻ കഴിയാറില്ല പലതും ..
നിനക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി
വയറു നിറച്ചൂട്ടി...
കുസൃതിപെണ്ണുങ്ങളുടെ പിറകേയോടി...
നൂറായിരം തിരക്കുകൾക്കിടയിൽ നമുക്ക് മാത്രമായിട്ടെവിടെയാണ് ഇത്രയധികം സമയം ?
നെഞ്ച് നിറയെ കണ്ണ് നിറയാതെ അടക്കിവെച്ച കണ്ണീര് വിതുമ്പുന്നു..
പറയാൻ വയ്യ..
നീ കരഞ്ഞെങ്കിലോ..
കണ്ണീരോടെ യാത്രയാക്കാനെനിക്ക് വയ്യ...
തിരിഞ്ഞടുക്കളയിലേക്ക് നടന്നു
നിനക്കായ്
ഏലയ്ക്ക ചേർത്തൊരു ചായ വയ്ക്കുന്നു.
അതിൽ പറയാതെ ബാക്കി വെച്ച സ്നേഹത്തിന്റെ തരിയൊരുപാട് ചേർത്തിട്ടുണ്ട്..
നെഞ്ച് നീറി പിടഞ്ഞെങ്കിലും
ആരും കാണാതെ
നിന്റെ കൈത്തലത്തിലമർത്തിയുമ്മ വയ്ക്കുന്നു...
യാത്ര പറഞ്ഞു നീ മടങ്ങവേ മറഞ്ഞിരുന്നയെന്നിലെ വിഷാദത്തിനു വീണ്ടും ചിറകുകൾ മുളയ്ക്കുന്നു.-
ഹാാാ.... ഇന്നവൻ എത്തില്ലേ നാട്ടിൽ.. ഒരു വർഷമയില്ലേ ദുബായിൽ തന്നെ... കഷ്ട്ടപാടും സഹിച്ച് പാവം... ആ സഹതാപ വാക്കുകൾ കുറച്ചു നേരത്തേക്ക് നീണ്ടു
ഉപ്പ എന്തായിരിക്കും എനിക്ക് കൊണ്ടുവരുക
ഇപ്രാവശ്യം വെറൈറ്റി ടോയ്‌സ് കൊണ്ടുവരാനാണ് ഞാൻ പറഞ്ഞത്... പവർബാങ്ക് കൊണ്ടുവരാതെ നിന്റുപ്പ ഇവിടെ കേറൂല എന്നായി അളിയന്റെ ഭീഷണി 🙄. ഏയ് ഇക്ക എന്തായാലും കൊണ്ടുവരും കഴിഞ്ഞ പ്രാവശ്യം കൊണ്ട് വന്ന മേക്കപ്പ് ബോക്സ് കൊള്ളില്ല എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും പുതിയൊരെണ്ണം വാങ്ങി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു... പാവാണ് ഒക്കെ കൊണ്ട് വരും-
അവർക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
തിരക്കൊഴിഞ്ഞ നേരങ്ങളിലെ
ചില സല്ലാപങ്ങലുണ്ടായിരുന്നു.
അകലെ ആണേലും അടുത്തുള്ളൊരു
വികാരമുണ്ടായിരുന്നു.
അങ്ങനെ അങ്ങനെ എല്ലാം എല്ലാം....
ഉണ്ടായിരുന്നു !ഉണ്ടായിരുന്നു !
കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കും.
ദിനങ്ങൾ കൊഴിയും.... പുതു കഥകൾ വിടരും.
അന്നും ഇവരൊക്കെ... അപ്പോഴും, എപ്പോഴും
ഇവിടെയൊക്കെ കാണും.
-