തോന്നുമ്പോൾ ചെന്നു കയറാനും
പിന്നത്തെ തോന്നലിൽ ഒന്നുമോർക്കാതെ ഉപേക്ഷിക്കാനും പാകത്തിന്
ബന്ധങ്ങളും സ്നേഹവും കൊണ്ട് നടക്കുന്ന
അനേകം മനുഷ്യർ നമുക്കിടയിലുണ്ട്..
നമ്മളൊരിക്കലും ആ കൂട്ടത്തിലൊരാൾ ആകാതിരിക്കുക.. !-
ഉച്ചത്തിൽ പുലമ്പിയുമെന്നിൽ
ബാക്കിയായ അക്ഷരങ്ങളുടെ ഒരാഴക്കടൽ ... read more
Time changes...
People change...
Priorities will also change...
So never Waste your time for those
Who don't appreciate your value.-
വന്നണയുന്ന പുതുവർഷത്തിലെ
പുത്തൻ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമൊപ്പം
അലിവാർന്ന നോട്ടങ്ങളിലൂടെ
പങ്കുവയ്ക്കപ്പെടുന്ന സ്നേഹത്തിലൂടെ
ചേർത്തുനിർത്തി പകരുന്ന സാന്ത്വനത്തിലൂടെ
അറിഞ്ഞു നൽകുന്ന കരുതലിലൂടെ
എന്നെന്നും ആരുടെയെങ്കിലുമൊക്കെ ഉള്ളിലെ
മനോഹരമായ ഓർമ്മകളിലും..
മുഖത്ത് വിരിയുന്ന പുഞ്ചിരിപ്പൂക്കളിലും
നമ്മളോരോരുത്തരും നിറഞ്ഞു നിൽക്കട്ടെ...!
-
നിസാര കാരണങ്ങൾ പറഞ്ഞ്
നമ്മളിൽ നിന്ന് ഇറങ്ങിപ്പോകുന്ന മനുഷ്യരൊന്നും തന്നെ നമ്മുടേതായിരുന്നില്ല..
ഏതവസ്ഥയിലും നമ്മളെ കേട്ടിരിക്കുകയും..
ചേർത്തുപിടിച്ചു കൂടെ നടക്കുകയും..
ചെയ്യുന്ന മനുഷ്യർ മാത്രമാണ്
എന്നും നമ്മുടേതായിട്ടുണ്ടാകുക...!
-
ഒരിക്കലും തനിച്ചാക്കാതെ ഒരാൾക്ക്
മുഴുവൻ സമയവും കൂട്ടിരുന്നു
ലോകം മുഴുവൻ ഒരേയൊരാളിൽ നിറച്ചു
പ്രണയത്തിന്റെ കൂടെ നടന്നു പോയിട്ടുണ്ടോ?
എങ്കിൽ വഴി അവസാനിക്കുമ്പോൾ
ഹൃദയം നിറയെ മുറിവുകളുമായി
ഒറ്റയ്ക്ക് തിരിച്ചു നടക്കേണ്ടി വന്നിട്ടുമുണ്ടാകും.. !-
അത്രമേൽ നമ്മളോട് വാചാലരാകുകയും
പെട്ടെന്ന് അടുക്കുകയും
ചെയ്യുന്ന മനുഷ്യരെ സൂക്ഷിക്കുക..
അവർക്ക് അതിലും പെട്ടെന്ന് നിശ്ശബ്ദരാകാനും
നമ്മളിൽ നിന്നിറങ്ങിപ്പോകാനും
കഴിഞ്ഞേക്കും.. !-
നമ്മളെ അറിഞ്ഞു കൂടെ ചേരുന്ന
വേദനകളിൽ തണലേകുന്ന
തളരുമ്പോൾ താങ്ങാകുന്നൊരു
കൂട്ടിനെക്കാൾ വിലയേറിയ
മറ്റെന്ത് സമ്മാനമാണ് ജീവിതത്തിന്
നമുക്ക് നൽകാനാകുക..?-
എവിടെയായിരുന്നാലും സന്തോഷമായിരിക്കട്ടെ
എന്ന പ്രാർത്ഥനയിലുമധികമായി
നമ്മളിൽ നിന്ന് ഒരു കാരണവുമില്ലാതെ പടിയിറങ്ങിപ്പോയ മനുഷ്യരെ
നാമെങ്ങിനെ സ്നേഹിക്കാനാണ്...?-
കൂട്ടത്തിൽ നിന്നൊരാൾ
പിരിഞ്ഞു പോകുന്നതിനെക്കാൾ
എത്രയോ വേദനയാണ്
കൂട്ടത്തിൽ തന്നെ നിന്നുകൊണ്ടൊരാൾ
നമ്മളെ തിരിഞ്ഞു കുത്തുന്നത് ...!-
ഒരിക്കലും നന്നാവില്ലെന്ന് മനസിലുറപ്പിച്ച് മറ്റുള്ളവരെ പുച്ഛിച്ചു ജീവിക്കുന്ന മനുഷ്യരെ
നന്നാക്കാമെന്ന് വിചാരിക്കരുത്..
നമ്മുടെ സമയം വെറുതെ പാഴാകുമെന്നേയുള്ളൂ..
അവരൊരിക്കലും നന്നാകാൻ പോകുന്നില്ല.!-