sanu saro   (Saro♥️)
14 Followers · 5 Following

read more
Joined 23 October 2019


read more
Joined 23 October 2019
8 OCT 2024 AT 22:47


A closure for the last 5 years struggles.how wonderfully it has ended.my heartfelt gratitude to my teachers;the sweetest tortures that ended up with “THE 100% RESULT“.your dedication made us the winners.
the proudest moment wasn‘t receiving the certificate, but watching the joy and pride light up my parents faces.their happy faces show the secret struggles that the never pointed out.dropping me at railway station at early 4:30 am every time in return to hstl never tired’s them..some times i wondered why they never gets bored off even when they dropped me to college after travelling 192km.thank you for everything❤️

-


8 OCT 2024 AT 22:43

Dear loscientos;Every late night,every struggle,every ounce of effort feels worth it when we graduate together.i feel so haapppyyyy that we gelled so well🥹❤️.the ups and down,the stresses,the hardwork and more importantly we have shared all good and tougest time together.
To my golden people aka my best fraands aka myy hostel mates..i am nothingg without yew alll.how beautifully we have connected.how beautifully our families are connected.all the memories are flashing my mind and tears are rolling on my cheeks.have you guyss ever think once how could i survived my last 5 years withou you all“.how could i passed and completed my degreee.all credits to you guyss.the one who believed in me when i doubted myself,the one who cleared all my unwanted doubts just before exam,the one who sacrificed without asking any returns.the winning credits is shared btw my parents and you guys ;and yesss today we achieved it together.i love you ❤️

-


8 OCT 2024 AT 22:42


a closure for the last 5 years struggles.how wonderfully it has ended.my heartfelt gratitude to my teachers;the sweetest tortures that ended up with “THE 100% RESULT“.your dedication made us the winners.
the proudest moment wasn‘t receiving the certificate, but watching the joy and pride light up my parents faces.their happy faces show the secret struggles that the never pointed out.dropping me at railway station at early 4:30 am every time in return to hstl never tires them..some times i wondered why they never bored off even when they dropped me to college after travelling 192km.thank you for everything❤️

-


15 AUG 2024 AT 15:29

ചുരുക്കിപ്പറഞ്ഞാ;ചിരിപ്പിച്ചതും,ചിന്തിപ്പിച്ചതും,ഏറെ കരയിച്ചതും എം.സി.പ്പിയാണ്.ഇത്ര ദൂരത്തീന്ന് വന്നോണ്ടെന്നേ..ഇന്നെ അറീന്നോരൊക്കെ ചോദിക്കായിര്ന്ന്...“why mcp?” വേറെ എവിടേലും ചേർന്നൂടെര്ന്നോന്ന്..എല്ലാരോടും പറീണ ഒറ്റൊരു മറുപടിയും “ഇൻക്ക് ഒരു തുള്ളി regret ഇല്ലാടോന്ന്..”.പാഠപുസ്തകത്തിനപ്പുറം സ്നേഹബന്ധവും,സൗഹൃദവും അതിലുപരി നമ്മളീ പറീണ കംഫർട് സോൺ ണ്ടല്ലോ അതും തന്നത് കോളേജാണ്.
വഴിതെറ്റി ഞാനെവിടേലും ചേർന്നീര്ന്നെങ്കിൽ നിങ്ങളീ കാണുന്ന ഞാനിവിടെണ്ടാവൂലായ്നു എഴുതി ഇടുന്ന പേജും ണ്ടാവൂലേര്ന്ന്...പണ്ടത്തെ പോലെ എപ്പോഴും കരഞ്ഞ് ;ഒരു കാര്യം സ്ട്രോങ്ങ്‌ ആയി ഹാൻഡ്‌ൽ ചെയ്യാൻ പറ്റാത്ത പെണ്ണായി ഞാൻ ജീവിച്ചേനെ..
നമ്മളീ കടപ്പെട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് പറയാറില്ലേ..എന്നാ ഞാനിവിടം കടപ്പെട്ടിരിക്കുന്നത് ചുറ്റും നല്ല മനുഷ്യരെ തന്ന എം.സി.പി യോടാണ്.
നന്ദി!!
ഇന്നെ ഞാനാക്കിയ എം.സി.പ്പിക്കാർക്ക് നന്ദി!

-


15 AUG 2024 AT 14:12

സെമെസ്റ്ററുകൾ പോകെ പോകെ ഞങ്ങൾ ഫൈനലിയേഴ്‌സും ആയി.ഓർക്കാൻ ആഗ്രഹിക്കാത്ത 7th സെമെസ്റ്ററിനെ ഞങ്ങൾ സ്‌ട്രെസ്സ് സെമെസ്റ്റർ എന്ന് പേരിട്ടും...ആയിടെ ക്ലാസ്സിൽന്ന് ഓരോന്ന് കളിച്ചും..പരസ്പരം ഊക്കിയും..കുറേ സെമിനാറുകൾ അറ്റൻഡ് ചെയ്യീം..കുറേ പ്രസന്റേഷൻ ചെയ്തും..ഓർമ്മകൾ ഞങ്ങൾ ഇണ്ടാക്കിയെടുക്കേര്ന്ന്.
സെഷനലിന്റെ എടേല് എന്നേലും കിട്ടുന്ന പ്രോഗ്ഗ്രാംസും,അതിന്റെടേലെ തല്ലും...എല്ലാ പ്രശ്നത്തിനന്ത്യം കുറിക്കാൻ ഹനീഫ് സാറിന്റെ ക്യാബിൻലേക്ക്ള്ള വിളിയും,അത് കഴിഞ്ഞ് “സാരല്ല്യടോ മക്കളെ” എന്ന് സുജിത് സാറിന്റെയും ധന്യ മാമിന്റെയും സമാധാനിപ്പിക്കലും എല്ലാ എം സി പ്പിക്കാരും കടന്ന് വന്ന mandatory പാതയാണ്.
ഫൈനൽ സെമെസ്റ്ററിലെ iv യും പ്രൊജക്റ്റ്‌ പ്രസന്റേഷനോടുള്ള മല്പിട്ത്തവും എല്ലാം കഴിഞ്ഞ് ഞങ്ങൾ പോവേണ്!!!

-


15 AUG 2024 AT 13:51

കിട്ടിയ റാഗിംഗ് കുറച്ചെങ്കിലും കൊടുക്കണംന്ന്ള്ള വാശിപ്പുറത്തെ റാഗിംഗ്ൽ തുടങ്ങി,അങ്ങ് സീനിയോരിറ്റി പതവി ഏറ്റെടുത്തു. സനൂജാസിൽന്ന് സനൂജത്തയായതും ആയിടെതന്നെ..എന്തോ അത് കേൾക്കാൻ ൻക്ക് നല്ല ഇഷ്ട്ടായീഞ്ഞു.
സെമെസ്റ്ററുകൾ ഓരോന്നു കടന്ന് പോവുംതോറും ..സൂപ്പർ സീനിയർസും,സീനിയർസും ഇറങ്ങിയപ്പള്, ഞങ്ങളും അട്ത്ത് ഇറങ്ങാനായീന്ന് ഓർമ്മപ്പെടുത്തൽ ണ്ടായത്..പോവാനായത് പറയുംപോളെ ആരേലും പറയും. .“ടോപ്പിക്ക് മാറ്റ് ഗയ്സ്സ്..ആലോചിക്കാൻ തന്നെ വയ്യാന്ന്”
2022-2023 വർഷത്തിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ആരൊക്കെയോ ചേർന്ന് മാഗസിൻ എഡിറ്റർ ആക്കി..വല്ലാണ്ട് പണിയൊന്നും ഇണ്ടാവൂല്ലന്ന് കരുതി രണ്ട് കയ്യും നീട്ടി അത് സ്വീകരിച്ചു..അപ്പളാണ് ഈ വർഷം ഹാൻഡ്‌റിട്ടൻ മാഗസിൻ ഇറക്കണംന്ന് പറഞ്ഞ് പ്രശാന്ത് സർ വരുന്നത്.ഉറക്കം ഒഴിച്ചിര്ന്ന് ഞങ്ങൾ കുറേ പേര് ഹോസ്റ്റലിൽന്ന് എഴുതി ണ്ടാക്കി അത് റിലീസ് ചെയ്യാൻ നല്ല നാളും തിയതീം കുറിച്ച്...അപ്പൊ ണ്ടായീര്ന്ന ഒരു സാറ്റിസ്‌ഫാക്ഷൻ ണ്ടേര്ന്ന്...അത് പിന്നെ ഇൻക്ക് എന്ത് ചെയ്തിട്ടും ഇതുവരെ കിട്ടീട്ടില്ല്യ..കുറേ പേര്ടെ കടിഞ്ഞാധ്വാനും കഷ്ട്ടപാടും കലക്കി ഇണ്ടാക്കിയ സാധനായിര്ന്ന് അത്.

-


15 AUG 2024 AT 13:30

രണ്ടും മൂന്നും സെമെസ്റ്ററുകൾ കൊറോണ കൊണ്ടോയപ്പോ,moodle ക്ലാസ്സ്‌ വെച്ച് അസ്സയിന്റമെന്റും വൈവകളും നടത്താൻ ഞങ്ങൾടെ ടീച്ചേർസ് മർന്നീര്ന്നില്ല...
ഓൺലൈൻ ക്ലാസ്സ്‌ ആയാൽ എന്ത് കളീം നടക്കുംന്ന്ള്ള ഞങ്ങടെ ഓവർ കോൺഫിഡൻസ്,വാജിദ് സർ ആദ്യ ആഴ്ച്ച തന്നെ മാറ്റിത്തന്നീര്ന്ന്.mcq ടെസ്റ്റ്‌ നടത്തി,പാലോർക്കും പല qstns തന്നും...ഒരാൾ എഴുതിയ നോട്ട് കളർ മാറ്റി വേറാൾക്കാർ വെച്ചിട്ട് സർ അത് നയ്സായി പിടിച്ചതെല്ലാം ഒട്ടും മറക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളാണ്.
“സനൂജാസേ...”
“കണ്ണൂരേ...”
“സനുവോ...സനൂ”.. എന്നിങ്ങനെ ഓരോരുത്തർ വിളിച്ച് വിളിച്ച് ന്റെ കംഫർട് സോൺ ഞാനറിയാതെ തന്നെ ന്റെ പ്രീയപ്പെട്ടവര് ആക്കിത്തന്നീര്ന്ന്.എന്തേലും പറ്റിയാൽ ഓടി വര്ണ ആങ്ങളമാരും ,എന്തിനും ഏതിനും കരഞ്ഞ് കട്ടിലിൽ ചുരുണ്ട് കിടക്കുമ്പോ,വന്ന് ഉപദേശിച്ച് ബോൾഡ് ആക്കിയ ന്റെ കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പുകളോട് പറഞ്ഞറീക്കാൻ പറ്റാത്ത സ്നേഹണ്ട്.

-


15 AUG 2024 AT 13:12

പണ്ട് മുതലേ ആവറേജ് സ്റ്റുഡന്റ് ആയ ഇന്നെ,b pharm.ഫസ്റ്റ് സെമെസ്റ്റർ ആകെ കുഴപ്പിച്ചു.ട്രാക്കിക്ക് കേറാൻ ണ്ടായ ഇടങ്ങേറ് ൻക്കേ അറിയുള്ളു.ഒരു പടു ബാച്ചിന്റെ ഒപ്പം ആയോണ്ടെന്നേ ന്റെ ടെൻഷൻ വലുതായീരന്ന്.“ഇതിപ്പോ എന്താ കാട്ടാ..ന്നെ കൊണ്ട് പറ്റുവോ?”എന്ന ചോദ്യചിഹ്നത്തീന്ന് തുടങ്ങിയ ഹോസ്റ്റൽ കംപൈൻ സ്റ്റഡി ആയിരുന്ന്..ഞാൻ പടിക്ക്ണ വരെ കൂട്ടീര്ന്ന് ന്നെ മുന്നിലെത്തിക്കാൻ ന്നേക്കാൾ ആവേശം ഓര്ക്കായിര്ന്ന്. പിന്നീടങ്ങട്ട്ള്ള എക്സമിന് പഠിക്കാതെ പോയാലും പാസ്സാവുംന്ന് പ്രതീക്ഷയുടെ കനലിട്ടതും ഓര് തന്നേര്ന്ന്.
പ്രശാന്ത് സർ നേതൃത്വം നൽകിയ 1st സെമെസ്റ്റർ ഒട്ടും പ്രതീക്ഷിക്കാതെ 91.6 ക്ലാസ്സ്‌ % വന്നു.(മൗലാനന്റെ ഹിസ്റ്ററി ക്രീയേറ്റർസ്😌).അന്ന് മുതൽ ഞങ്ങൾ സാറിന്റെ 916 (പത്തരമാറ്റ്) പിള്ളേരായി.

-


15 AUG 2024 AT 11:50

: ‘നമ്മള് പോവാണ് ലേ’
: ‘ആടോ....’
: ‘5 വർഷം ലേ...’
: ‘എത്രെയെത്ര ഓർമ്മകൾ!!‘

പ്രൊജക്റ്റ്‌ പ്രസന്റേഷൻ കഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞ് എം സി പ്പീന്റെ പടിയിറങ്ങുമ്പോ വല്ലാത്തൊരു നീറ്റലായിര്ന്ന്.
5 വർഷത്തിൽ ഇൻക്കിവിട്ന്ന്ണ്ടായ ഓർമ്മകളൊന്നും കുറച്ചല്ല!കുറേ..കുറേ...അത്രേം ണ്ട്.
2019 ആഗസ്റ്റ് ഒന്നിന് ണ്ടായ ഓറിയന്റേഷൻ ക്ലാസ്സിന് എത്താൻ വൈകിയ ഞാൻ ഹോസ്റ്റലിൽ ഇരുന്ന്. ആരോടും ഒന്നും മിണ്ടാണ്ട് കട്ടിലിന്റെ മൂലേല് ഇര്ന്ന ഇന്നെ,ഇന്ന് ആരോട് ഡിബേറ്റ് വെച്ചാലും വർത്താനം പറഞ്ഞ് ജയിച്ച് വരുന്ന രീതീലാക്കിയ ന്റെ ഹോസ്റ്റലേഴ്‌സിന് നന്ദി.
ഫസ്റ്റ് സെമെസ്റ്ററിൽ ഇന്നെ അറിയിന്നോര് വളരെ ചുരുക്കായിരിക്കും.‘കണ്ണൂരിൽ’ നിന്നും വന്ന് പടിക്ക്ണ കുട്ടീ എന്ന ഒറ്റ ടാഗ് ലൈനിൽ അറിയാനെ ചാൻസുള്ളൂ.
സീനിയഴ്‌സിന്റെ റാഗിംഗ് പേടിച്ച് ലൈറ്റ് ഓഫാക്കി നേരത്തെ കിടന്നുറങ്ങിയ മുതൽ ജൂനിയർസിനെ മെസ്സിലേക്ക് ഷാൾ ഇടീപ്പിച്ച് ചട്ടം പഠിപ്പിച്ച കഥ പറയാൻ തുടങ്ങിയ ഇന്നിവിടെ തീരൂല്ല.

-


9 MAY 2023 AT 7:50

ഉപ്പയും ഉമ്മയും ഇല്ലാത്തതിന്റെ വിഷമം ഉമ്മയും മൂത്തമ്മയും എന്നും പറയും.പെട്ടെന്ന് ഇങ്ങളങ്ങനെ പോവണ്ടായിരുന്ന്...
     ഹോസ്റ്റലിന്ന് വീട്ടില്ലേക്ക് പോയാൽ ഇങ്ങള റൂമിലാണ് ഇപ്പോ ഞാൻ കിടക്കല്.. ഇങ്ങളെ നല്ലോണം മിസ്സ്‌ ചെയ്യുമ്പോ എക്സ്ട്രാ യാസിനും ഓതാറ്ണ്ട്..ഇങ്ങളെ 2ആളെ അലമാര തുറന്നാൽ ഇപ്പളും ഇങ്ങളെ മണണ്ട് "നല്ല ഊതിന്റെ അത്തറിന്റെ മണം"
     എന്നാലും ൻക്ക് ഓർമ്മ വരുന്നത് ആ കുന്തിരികത്തിന്റെ മണാണ്.. അവസാനയി ഇങ്ങൾക്ക് 2ആൾക്കും ഉമ്മം തന്നപ്പോൾ ന്റെ മൂക്കിലേക്ക് തുളച്ചു കയറിയ കുന്തിരികത്തിന്റെ മണം.. ൻക്ക് ഇല്ലെങ്കിലും വേണ്ടാത്ത ചിന്തയാണല്ലോ...
      "വേണ്ടാത്ത ചിന്ത മാറ്റ് ഇന്ന് വയസ്സ് 22 ആയി എന്ന് പറയാൻ ഇങ്ങളും ഇല്ല":(

-


Fetching sanu saro Quotes