QUOTES ON #PADMARAJAN

#padmarajan quotes

Trending | Latest
10 MAY 2019 AT 11:36

-vJ

-


24 JAN 2020 AT 22:07

..

-


23 MAY 2019 AT 21:58

അത്രയേറെ നിർഭാഗ്യവതി ആയതിനാലാവാം എൺപതുകളിൽ ഞാൻ ജനിക്കാതെ പോയത്. ഓട്രി ഹേബണിനെ പോലെ മുടി നെറ്റിക്ക് മേൽ മുറിച്ചിട്ട ലോല മിൽഫോർഡ് മുതൽ, ചിത്രശലഭമാകാനും മേഘമാലകളാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും ഒരു നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനസഞ്ചാരി വരെ അത്രമേൽ മായാജാലങ്ങൾ സൃഷ്ടിച്ചിട്ട് ആ പത്മദളങ്ങൾ കൊഴിഞ്ഞു വീണു.
ലൈംഗികതയെ അശ്ലീലമാക്കാതെ സ്ത്രീ പുരുഷ ബന്ധങ്ങളെ കളങ്കരഹിതമാക്കി മാറ്റി പത്മരാജൻ രചനകൾ.പെണ്ണുടലുകൾ പ്രണയിക്കുന്നത് കുറ്റമായി കണ്ടിരുന്ന കാലത്ത് ആ പ്രണയത്തെ ഒരു നോട്ടത്തിലും വാക്കിലും സൂഷ്മമായി ഒളിപ്പിച്ച് കഥ പറഞ്ഞു.

മൃതി എന്ന ചെറുകഥയിലെ അദ്ദേഹത്തിന്റെ വരികൾ പോലെ...
"സിനിമയുടെ ഇന്റെർവെല്ലിൽ പാതിക്കു വച്ചെപ്പോഴോ ഉപേക്ഷിച്ചു പോയ സിഗരറ്റ് കഷ്ണം പോലെ പകുതി പോലും ആകാതെയുള്ള ഒരു ജീവിതം. "
അതായിരുന്നു പത്മരാജൻ... ഇന്നും ശരീരത്തിന് മാത്രം മരണം സംഭവിച്ച പപ്പേട്ടൻ.

-


27 MAR 2019 AT 21:09

ഞാനും നീയും പ്രണയത്തിലാണല്ലേ??

-Asha




-


30 MAR 2019 AT 21:09

ഒരുപാട് അകലങ്ങളിൽ ഇരുന്ന് ഞാനും നീയും വാക്കുകൾ കൊണ്ട് പ്രണയിക്കുമ്പോൾ പലപ്പോഴും എനിക്ക് പത്മരാജന്റെ ഭാമയോട് അസൂയ തോന്നാറുണ്ട്.

കൊടും ശാപവും പേറി മരപ്പാവയായ ഗന്ധർവ്വനായി നിനക്ക് പേരറിയാത്ത ഏതെങ്കിലും കടൽ തീരത്ത് വന്നടിഞ്ഞു കൂടായിരുന്നോ??. പാതി പൊട്ടിയ ചിപ്പികൾ പെറുക്കി കൂട്ടുന്നതിനിടയിൽ എപ്പോഴെങ്കിലും എന്റെ പാദ സ്പർശം നിനക്ക് ശാപമോക്ഷം നൽകിയേനെ.
രാത്രിയുടെ ഏഴാം യാമത്തിൽ മരക്കൂടിന്റെ കുടുക്കുകൾ പൊട്ടിച്ച് നിനക്ക് പുറത്തു വരാം. പുലരുവോളം എന്റെ നിദ്രയ്ക്ക് കൂട്ടിരിക്കാം. പാല പൂത്ത രാത്രികളിൽ പുലരുവോളം ഗന്ധർവ്വന്മാരുടെ കഥകൾ പറഞ്ഞ് സമയം കൊല്ലാം.
മൗനം നിറഞ്ഞ ദിവസങ്ങൾ കഴിയുമ്പോൾ ആ ഏഴ് രാത്രിയും പകലും ദേവ ലോകത്തെ കടുത്ത ശിക്ഷകൾ ഏറ്റു വാങ്ങിയ കഥ കേട്ട് എനിക്ക് ഉള്ളു പൊട്ടി കരയുകയും ചെയ്യാം.

ദൂരങ്ങളിൽ ആണെങ്കിലും ഒരേ നിലാവിനു കീഴിലാണല്ലോ നമ്മൾ എന്നോർത്ത് സ്വയം ആശ്വസിക്കാറുണ്ട് ഞാൻ.അപ്പോഴും ഒരു ചുംബനം കൊണ്ട് കാറ്റായും ശലഭമായും ഒഴുകിയെത്തുന്ന ഭാമയുടെ ഗന്ധർവ്വനെ ആവാഹിച്ചു വച്ചിട്ടുള്ള അവളുടെ പാലയ്ക്കാ മാലയിലെ ആ ചുവന്ന മുത്തിനോട് പോലും എനിക്ക് അസൂയയാണ്.

-


22 JUL 2018 AT 20:31

ക്ലാര എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച ഇന്ദ്രജാലക്കാരൻ....

-


16 MAY 2021 AT 0:30

പെയ്തിട്ടും പെയ്തിട്ടും കൊതി തീരുന്നില്ലെന്നു മഴ........

-


9 JUN 2020 AT 10:47

കടപ്പാട് -പോൾ സെബാസ്റ്റ്യൻ

-


23 NOV 2021 AT 21:44

Why is it so that,
the things which
turns into a memory
becomes the dearest ?

-


6 JAN 2022 AT 13:03

പദവിയിലും പ്രശസ്തിയിലും കാൽവെച്ചു പലതിനേയും ഉപേക്ഷിക്കാമായിരുന്നിട്ടും, ചെയ്യാതെ അത്രമേൽ പ്രിയമുള്ള ഇഷ്ടകലയെ ജീവനോളം സേനഹിക്കുന്നവർ ആരുമറിയാതെ ഒളിച്ചിരിപ്പുണ്ടീലോകത്ത്...

-