Sreehari S Nair   (SreeHari S Nair Akku)
51 Followers · 42 Following

read more
Joined 12 November 2020


read more
Joined 12 November 2020
29 MAY AT 18:23

ശ്രീദീപം📝
ഞാനും അവളും തമ്മിൽ ഒരു ബോണ്ട് ഉണ്ട്. കാലത്തിനോ ദൂരത്തിനോ ദേശത്തിനോ ഇനി ഒരിക്കലും നമ്മളെ പിരിക്കാൻ കഴിയില്ല എന്ന ബോണ്ട്. ഡീ എന്ന വിളിക്കപ്പുറം എന്താടാ ചെക്കാ എന്ന് വിളി കേൾക്കുന്ന അവളും, അവളുടെ മാത്രം ചെക്കനായി ഞാനും.. സ്നേഹം എന്ന രണ്ടക്ഷരച്ചുഴിയിൽ ഞാനും അവളും വീണിരിക്കുന്നു... ഇനി ആർക്കാണ് നമ്മളെ പിരിക്കാൻ കഴിയുക...

-


29 MAR 2022 AT 17:22

ചില ഇഷ്ടങ്ങളുണ്ട് പറയാനും കഴിയില്ല പറയാതിരിക്കാനും കഴിയില്ല , മനസ്സിൻറെ ഒരുകോണിൽ അതങ്ങനെ മൂടിപ്പുതച്ചു വെക്കും..
ഒരുകണക്കിന് അതല്ലേ നല്ലത് ആ ഇഷ്ടത്തിൽ ഒരു സത്യമുണ്ട്....

-


27 MAR 2022 AT 15:53

ചിലരുണ്ടീലോകത്ത് മുൻജന്മ ബന്ധം പോലെ പെട്ടെന്നൊരുനാൾ നമ്മുടെ മുന്നിലേക്ക് കടന്നു വന്നു നമ്മെ വിസ്മയത്തിലാഴ്ത്തുന്നവർ🦋

-


7 MAR 2022 AT 12:00

പെണ്ണിനെ ബഹുമാനിക്കുവാനും മനസ്സിലാക്കുവാനും പഠിക്കുമ്പോഴാണ് ഞാൻ ഒരു പുരുഷനാകുന്നത്... സകല ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിക്കുമ്പോൾ മനുഷ്യനും...

-


6 JAN 2022 AT 13:03

പദവിയിലും പ്രശസ്തിയിലും കാൽവെച്ചു പലതിനേയും ഉപേക്ഷിക്കാമായിരുന്നിട്ടും, ചെയ്യാതെ അത്രമേൽ പ്രിയമുള്ള ഇഷ്ടകലയെ ജീവനോളം സേനഹിക്കുന്നവർ ആരുമറിയാതെ ഒളിച്ചിരിപ്പുണ്ടീലോകത്ത്...

-


25 NOV 2021 AT 11:30

ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിലിൽ യുഗങ്ങളോളം പരസ്പരം മിണ്ടാതിരിക്കാൻ നമുക്കാവും. പക്ഷേ ഒന്നുറപ്പാണ് പരസ്പരം ഓർക്കാതിരിക്കാൻ നമുക്കാവില്ല...

-


11 SEP 2021 AT 21:45

ഇഷ്ടക്കൂടുതൽ കൊണ്ട് മൗനം പാലിച്ചിട്ടുണ്ടോ? അങ്ങനെയുള്ള ആ മൗനത്തിൽ ഒരു സുഖമുണ്ടത്രേ, നിന്നെ അത്രയേറെ ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞപ്പോൾ അന്ന് നീ അറിയാതെപോലെ നടിച്ച മൗനം ഇന്ന് ഇഷ്ടക്കൂടുതൽ കൊണ്ട് ഞാനും...

-


5 AUG 2021 AT 12:39

ചെലേത് ശരിയാകും ചെലേത് ശരിയാകില്ല എന്ന പോലെ ചിലയിഷ്ടങ്ങൾ സ്വന്തമാക്കുമ്പോഴും..ചിലത് ... സ്വന്തമാക്കാൻ കഴിയാത്തപ്പോഴുമാണ്... ഇഷ്ടങ്ങൾക്ക്.... ഇത്ര... ഭംഗി....!!!

-


22 JUL 2021 AT 11:21

മഴയും പുഴയും കാറ്റും വസന്തവും മധുരവും ഒക്കെ ഞാനെന്ന് നീ വർണ്ണിക്കുമ്പോഴും നീ എന്നെ അറിയാൻ ശ്രമിച്ചതേ ഇല്ല...

-


15 JUL 2021 AT 19:45

മഴയെനിക്ക് പ്രിയപ്പെട്ടതാകുന്നത് കാണുമ്പോഴോ കേൾക്കുമ്പോഴോ അല്ല, അതിലേക്കിറങ്ങി ആസ്വദിക്കുമ്പോൾ തന്നെ...🛵🌧️

-


Fetching Sreehari S Nair Quotes