കണ്ണാരംപൊത്തി കളിച്ചു
ഒരുനൂറു മണ്ണപ്പവും ചുട്ടു
ഒടുവിൽ
തുമ്പിയെ കല്ലുമെടുപ്പിച്ചു
എന്നിട്ടുമെന്തേ
ഞാൻ കുഞ്ഞാവാത്തേ....-
വായിച്ചാൽ വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
കുഞ്ഞുണ്ണി മാഷ്...-
കേട്ടപ്പോൾ കാണാൻ തോന്നി..
കണ്ടപ്പോൾ കെട്ടാൻ തോന്നി..
കെട്ടിനോക്കുമ്പോൾ കഷ്ടം !
പെട്ടുപോയെന്നും തോന്നി..
തോന്നലാണെല്ലാമെന്ന,
താശ്വാസമെന്നും തോന്നി...
-കുഞ്ഞുണ്ണി മാഷ് 😄
-
കുഞ്ഞുണ്ണി മാഷന്ന്
കുഞ്ഞിളം വരികളാൽ
എഴുതിക്കുറിച്ചുള്ള കവിതകളിൽ
എള്ളോളമല്ലതിൽ എല്ലാമുണ്ട്.
-
ഇന്ന് മാര്‍ച്ച് 26 - കുഞ്ഞുണ്ണി മാഷിന്റെ ഓര്‍മ്മദിനം...
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിനു സ്മരണാഞ്ജലികള്‍...
ആ ഗുരുനാഥന്റെ പാദങ്ങളില്‍
ഒരു പിടി അക്ഷരപ്പൂക്കള്‍...-