എനിക്ക് ഞാനാകണം. ....
എല്ലാർക്കും ഇഷ്ടമുള്ള ഞാനല്ല
എനിക്ക് ഇഷ്ടമുള്ള ഞാൻ …..;-
എന്തൊക്കെയോ എഴുതണമെന്ന ആഗ്രഹം മാത്രമാണിപ്പോൾ സ്വന്തമായുള്ളത്......
തൂലികയിലെ മഷി വറ്റിയിരിക്കുന്നു
പണ്ടെപ്പോഴോ എഴുതിയതെല്ലാം മാഞ്ഞു തുടങ്ങിയിരിക്കുന്നു
ആഗ്രഹങ്ങളും ഞാനും മാത്രം ബാക്കിയാവുന്നു!
-
വായിക്കുക എന്നതും വായിക്കപെടുക എന്നതും ഒരു മനുഷ്യനെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ് ….
-
പലപ്പോഴും തോന്നിയിട്ടുണ്ട് മനസ് ഒരു പട്ടം പോലെയാണെന്ന്
നൂൽ പൊട്ടിച്ചു സ്വാതന്ത്രമാകാൻ ആഗ്രഹിക്കുന്ന ഒരു ഭ്രാന്തൻ പട്ടം ..........-
അലസതയെന്ന കൊടുമുടിയുടെ വേലിയേറ്റത്തിൽ പെട്ട് ജീവൻ വെടിഞ്ഞില്ലെങ്കിൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം
-
അത്രമേൽ ആത്മാർഥമായി സ്നേഹിച്ചതുകൊണ്ടാവാം
അവന്റെ വാക്കുകൾ ആ അച്ഛന്റെ ഹൃദയത്തിൽ ക്രൂരമ്പുപോൽ തറഞ്ഞുകേറിയത്...
അത്രമേൽ സ്നേഹിച്ചതുകൊണ്ടാവാം
നാലടി കയറിൽ ജീവനെ എരിച്ചുകളഞ്ഞതും...-
കയ്യിലുണ്ടായിരുന്ന സമയമെല്ലാം അലസമായി നഷ്ടപെടുത്തിയശേഷം നഷ്ടപ്പെടുത്തിയ ആ സുവർണ സമയത്തിൽ ചെയ്യാമായിരുന്ന കാര്യങ്ങളെ കുറിച്ച് നഷ്ടബോധത്തോടെ ആകുലപെട്ട് വീണ്ടും സമയം കളയുന്നതാണ് ഇപ്പോഴത്തെ എന്റെ ഹോബി ......
-
പ്രേത്യകിച്ചൊന്നും ചെയ്യേണ്ടതില്ല
ഇന്നാൾ വരെ ചെയ്തിരുന്ന പുണ്യപ്രവർത്തികൾ തുടർന്നുകൊൾക.....
...നല്ലത് നടക്കും...-
എവിടെയാണ് ആദ്യമായി തെറ്റുപറ്റിയത്??.
.
.
.
ഞാനാണ് ശരി എന്ന് ചിന്തിച്ചുതുടങ്ങിയപ്പോൾ തന്നെ.........-
എന്നും അവൾ ചോദിക്കും എന്നോടൊന്നും പറയാനില്ലേ???
എപ്പോഴത്തെയും പോലെ ഞാൻ പറയും എന്ത് പറയാൻ??
അപ്പോഴേക്കും അവിടെ കിണുങ്ങലിന്റെ മണിമുഴക്കം ആരംഭിച്ചിരിക്കും
അതു കേൾക്കാൻ വേണ്ടി മാത്രം ഞാൻ എപ്പോഴും ഇതു തന്നെ ആവർത്തിച്ചിരുന്നു.......-