യാ ഹാദി.......
നീ ഈ ഭൂമിയിലുള്ള
മനുഷ്യനെ സൃഷ്ട്ടിച്ചപ്പോൾ
അവർ നിന്നെ സ്നേഹംകൊണ്ട്
വിലയം ചെയ്തു......
പിന്നീട് ദുനിയാവ് സൃഷ്ട്ടിച്ചപ്പോൾ
അവരിൽ കുറച്ച്പേർ, അതിൽ
വ്യാപൃതരായി......
പിന്നീട് സ്വർഗ്ഗം സൃഷ്ടിച്ചപ്പോൾ
കുറച്ച്പേർ അതിനെ തേടിയലഞ്ഞു.....
പിന്നീട് കുറച്ച് പേരെ പരീക്ഷണത്തിന്
ഇരയാക്കിയപ്പോൾ, പരീക്ഷണ മുക്തിക്ക് വേണ്ടി അവർ അലഞ്ഞു.....
പിന്നേയും കുറച്ച് പേർ ബാക്കിയായി.....
വിരലിൽ എണ്ണാവുന്നർ മാത്രം....
അവരോട് നാഥൻ ചോദിച്ചു, നിങ്ങൾ പോകുന്നില്ലേ...... അവർ പറഞ്ഞു, ഞങ്ങൾ നിന്നെ സ്നേഹിച്ചത് നിന്റെ പ്രീതിയും തൃപ്തിയും കാംക്ഷിച്ച് മാത്രമായിരുന്നു .....
നിങ്ങൾക്ക് മേൽ ഉറച്ച പർവ്വതങ്ങൾക്ക്
സഹിക്കാവുന്നതിനേക്കാൾ പരീക്ഷണം ഇറക്കുമെന്ന് നാഥൻ.....
നിങ്ങൾ എത്ര കൊടിയ പരീക്ഷണം ഇറക്കിയാലും, ഞങ്ങൾ സഹിക്കും
കാരണം നീതന്നത്, തിരിച്ചെടുക്കാൻ
നിനക്ക് മാത്രമേ കഴിയൂ.....
എങ്കിൽ നിങ്ങളാണ് എന്റെ യാതാർത്ഥ
മുത്തഖീങ്ങൾ.......
💕💕💕💕RasiThanu💕💕💕💕
-