വീണ്ടും ഒരു പ്രണയ മഴയായി എനിക്ക് നിന്നിൽ പെയ്തു തോരണം.. ഇറയത്താ തണുപ്പിൽ നിന്റെ മാറോട് ചേർന്ന് ഞാനുറങ്ങുമ്പോൾ ഹൃദയത്തിൻ ലിപിയാൽ നീ എനിക്കൊരു കവിത എഴുതണം..... എന്റെ കാതുകളിൽ നീ അത് മൊഴിയുമ്പോൾ ആ ചുണ്ടുകളിൽ ഞാനൊരു ചുംബനമേകാം... ആ മാധുര്യത്തിന്റെ ലഹരിയിൽ ഞാൻ നിന്റെ നിശ്വാസത്തോടു ചേർന്നിടും... പ്രകൃതി പോലും ഒരുവേള നിശബ്ദമായിനമ്മുടെ പ്രണയത്തിന് കാതോർക്കും.... നിലാവിന്റെ ശാഖിയിൽ പ്രണയം മൊഴിഞ്ഞ പാരിജാതത്തിൻ സുഗന്ധം ആ നിമിഷങ്ങളെ മനോഹരമാക്കും.. ഒടുവിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ചേർത്ത് പിടിച്ച നിൻ കൈകളിൽ പുതു ലോകങ്ങളെ സ്വന്തമാക്കുകയാവും ഞാൻ...
-