ചങ്കിൽ കരിങ്കൽ കൊത്തിയ
കലിപ്പന്റെ കണ്ണിലും ഞാൻ കണ്ടു........
നിസ്സഹായതയുടെ ഒരു തുള്ളി കണ്ണീരു.....
-
പതിയെ എൻ മുടിയിഴകളിൽ
നീ വിരലോന്നോടിക്കും നേരം..
നരയായി തോന്നുമേതെങ്കിലും
നൊമ്പരം നിൻ കണ്ണുകളിൽ തടഞ്ഞാൽ...
പതിയെ ഞാൻ അറിയാതെ എടുത്ത് കളയണം...
എന്നോ ഞാൻ അറിയാതെ...
എന്റെ ഹൃദയം പറിച്ചെടുത്ത പോലെ...-
വാക മരത്തിൻ ചുവട്ടിലിരുന്ന് ഞാനെഴുതിയ വരികളിലത്രയും നിന്നെ കുറിച്ചുള്ള ഓർമ്മകളായിരുന്നു !
-
നഷ്ടപ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇത്രയും തീഷ്ണമായി എഴുതിയ. മറ്റൊരു കവിയില്ല....
അയ്യപ്പൻ 🖤🖤🖤🖤-
നിന്നിൽ നിന്നും വേരറ്റുപോകാത്ത എന്റെ
പ്രണയത്തിന്റെ മുന്തിരിത്തോപ്പുകളിലപ്പോഴെങ്കിലും
മുന്തിരിക്കുലകൾ തളിർക്കട്ടെ ....
നിന്റെ മൗനങ്ങൾക്കുള്ളിൽ ഈ സ്നേഹത്തിന്റെ
ഓസ്യത്ത് ഓർക്കുമ്പോൾ വല്ലപ്പോഴുമെങ്കിലും
ഒരു ഓർമ്മചെരാതു കൊളുത്തുക ..
നിനക്കായി മാത്രം നിനക്കു വേണ്ടി മാത്രം
മണ്ണിലും വിണ്ണിലു തിളങ്ങുന്ന
ഒരു നക്ഷത്രമായി ഞാനപ്പോൾ
മൗനത്തിന്റെ ഇരുട്ട് മുറിച്ച്
നിന്നടുത്തെത്തും
🎃🎈-
നിശയിൽ...
നിലാവിന്റെ നീലിമയിൽ...
നിന്റെ കൈകോർത്തുപിടിച്ച്
നീ അറിയാതെ, നിന്നെ നോക്കി
ആ നീളമേറിയ വഴിയിലൂടെ നടന്ന നിമിഷങ്ങളാണെന്റെ പ്രണയം.-
എനിക്കുനേരേ തുറന്നിട്ട വാതിലുകളെല്ലാം ഉപേക്ഷിച്ച്
അടച്ചിട്ട നിന്റെ വാതിലിനുമുന്നിൽ ഞാൻ കാത്തിരുന്നു.
ആ കാത്തിരിപ്പിനൊടുവിലാണ് നീ എന്റെ സ്വന്തമായതും.-
ഓർമ്മകളിലും,സ്വപ്നങ്ങളിലും
നീ എന്റെ കൂടെ ജീവിക്കുമ്പോൾ..
നിന്റെ കൂടെ ജീവിക്കാൻ
ഞാൻ എന്തിന്
മറ്റൊരു ജന്മം കാത്തിരിക്കണം..-