The rhythm of love enhance me to write
-
കണ്ണീരിനാൽ നീ തീർത്ത ക്ഷമാപണത്തിൽ
വെണ്ണീരുപോൽ വെന്തു പോയി ഞാനും ....-
കാത്തിരിക്കുക നീ
ഞാൻ പുനർജനിക്കും
വേനലിനെ അതിജീവിച്ച
വാകയെപോലെ....
.-
രാത്രിയുടെ ഏകാന്തതയിൽ നമ്മളാൽ മാത്രം നടത്തുന്ന ചില ഏറ്റുപ്പറച്ചിലുകലുണ്ട് ....
തൗബ കൊണ്ട് പോലും മായ്ക്കപ്പെടാത്ത ആ നിമിഷങ്ങൾക്ക് മേൽ, കണ്ണീരുകൊണ്ട് നടത്തുന്ന ക്ഷമാപണങ്ങളുണ്ട്....
കഴിയില്ലെന്നറിഞ്ഞിട്ടും മറക്കാൻ ശ്രമിക്കുന്ന ആ ശപിക്കപ്പെട്ട ദിനങ്ങളുണ്ട്. ....
ഓർമ്മകളിൽ പോലും തെളിയരുതെയെന്ന്
പ്രാർത്ഥിക്കുന്ന ആ മുഖവും ...
-
ഒരിക്കലും ഒന്നിക്കില്ലെന്നറിഞ്ഞിട്ടും
ഒരുപാട് കിനാക്കൾ നെയ്യുന്നവരാണ് നമ്മളിൽ പലരും......-
നിസ്സഹായതയുടെ
അവസാന പടിയിലും
അവൾ എനിക്കായൊരു
വസന്തം ഒരുക്കിയിരുന്നു.
-
ഉറക്കമറ്റ രാത്രികളിലായിരുന്നു ഞാൻ
എനിക്ക് നഷ്ടമായ ഇന്നലെകളെ വീണ്ടെടുത്തിരുന്നത് .....-
കുന്തിരിക്കത്തിന്റെ ഗന്ധത്തോടൊപ്പം ഉടലാകെ വെള്ള പുതച്ചു ഈറൻ മിഴികൾക്ക് സാക്ഷിയായി ഞാനും യാത്രയാകും
"പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് "-