QUOTES ON #ശുഭദിനം

#ശുഭദിനം quotes

Trending | Latest
29 AUG 2020 AT 7:57

പഴയ കാലത്ത് ഗൾഫിൽ ജോലി തേടി യാത്ര തിരിച്ചവരുടെയൊക്കെ ഒരു കത്ത് കിട്ടാൻ വേണ്ടി
ആളുകൾ അമ്പലങ്ങളിലേക്കുംപള്ളികളിലേക്കും
നേർച്ചകൾ നേർന്ന് വഴിപാടുകൾ വരെ
നടത്തിയിരുന്നു.
ഭാര്യ ഭർത്താവിൻ്റെയും മാതാപിതാക്കൾ
മക്കളുടെയുമൊക്കെ ഒരു വരിയെഴുതിയത് വായിച്ചു കേൾക്കാൻ കൊതിച്ച്...
അന്നത്തെ സ്നേഹത്തിന് ഇന്നത്തേതിനേക്കാൾ പതിന്മടങ്ങ് ആത്മാർത്ഥതയുമുണ്ടായിരുന്നുവെന്നാണ്
പഴമക്കാർ പറയാറ്.
കാലം മാറി കഥ മാറി, കത്ത്, പുസ്തകമെഴുത്തുകളിൽ നിന്നും വ്യത്യസ്ഥമായി നവ മാധ്യമങ്ങളിലൂടെ
പുതിയ ചിന്തകൾ ഉണർന്നു.മദ്ധ്യകാലത്ത്
എഴുത്തുകാർ ആസ്വാദകരെ കിട്ടാൻ
പൈങ്കിളി കഥകൾക്ക് നിറം പകർന്ന്
ശ്രദ്ധ നേടിയെങ്കിൽ ഇന്നത് മത, വർഗ്ഗീയ പരമായ ചിന്തകളിലെത്തി നിൽക്കുന്നുവെന്ന
അപകടമായൊരു സിറ്റിവേഷൻ കൂടുതലും
കാണപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ പലതരം എഴുത്തുകളുടെ ഘോഷയാത്രമാണ്.
പലതും കാണുമ്പോൾ വേദന തോന്നും.
അവിടെയാണ് YQ വ്യത്യസ്ഥമാവുന്നത്.
ആരുടെയും ഭാവനകളിൽ മതവും രാഷ്ട്രീയവും വല്ലാതെ കണ്ടില്ല, അല്ലെങ്കിൽ
അങ്ങനെ തോന്നുന്നവരുണ്ടെങ്കിൽ അർഹിച്ച അവജ്ഞയോടെ അത് തള്ളിക്കളയാൻ തുറന്ന മനസ്സ് കാണിക്കുന്നു.
YQ,വായനക്കാർക്കും എഴുത്തുകാർക്കും അവരുടെ കഴിവ് തെളിയിക്കാൻ സൗന്ദര്യമുള്ള നല്ലൊരു പ്ലാറ്റ്ഫോമാണ്.
അവിടെ ഇനിയുമിനിയും പുതിയ വസന്തങ്ങളാൽ പൂക്കളം വിടരട്ടെ!!!

-


10 SEP 2020 AT 7:12

കണ്ണാ കണ്ണാ വാ വാ..
ഉണ്ണിക്കണ്ണാ വാ വാ..
ദേവകി നന്ദനാ വാ വാ..
ഗോകുല നാഥാ വാ വാ..
വെണ്ണക്കണ്ണാ വാ വാ..
അമ്പാടിക്കണ്ണാ വാ വാ..
നയനമോഹനാ വാ വാ..
വൈകുണ്ഠ നാഥാ വാ വാ..
അഷ്ടമിരോഹിണി
നാളല്ലെ കണ്ണാ...
ഗോകുലമാകെയാഘോഷമല്ലേ..
കാർമുകിൽ വർണ്ണനെയണിയിച്ചൊരുക്കാം
ഓടിവാ കണ്ണാ ഗോപാലകൃഷ്ണാ..

-


16 AUG 2020 AT 8:31

പ്രയാസങ്ങൾ അറിയാതെ കഴിഞ്ഞവരാരും
പ്രയാസപ്പെടുന്നവരെ തിരിച്ചറിയാറില്ല👍

-


3 AUG 2020 AT 8:52

നാളം അണഞ്ഞുപോയ കരിന്തിരിയിലും
നാദം നിലച്ചുപോയ തംബുരുവിലും
പ്രതീക്ഷയർപ്പിക്കും പോലെയാണ് എത്രയൊക്കെ അനുഭവങ്ങൾ കിട്ടിയാലും തിരുത്താത്ത മനുഷ്യരും 👍

-


25 JUL 2020 AT 9:59

വ്യക്തിത്വം
വെച്ചുകെട്ടലിലൂടെ ഉരുത്തിരിയേണ്ടതല്ല
സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്

-


15 JUL 2020 AT 7:45

അജ്ഞാനമാകുന്ന അന്ധകാരം നീക്കി
വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്ന കർക്കിടകമാസ പുലരിയിൽ ഏവർക്കും നല്ലൊരു സുദിനം ആശംസിക്കട്ടെ 🙏🙏

-


1 AUG 2020 AT 8:43

അന്ധന് കാഴ്ചയില്ലെങ്കിലും
ഉൾക്കാഴ്ച കൂടുതലായിരിക്കും.. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കാണാൻ ശ്രമിക്കുന്നവർ കാഴ്ചയോ ഉൾക്കാഴ്ചയോ ഇല്ലാത്തവരായിരിക്കും👍

-



നീ തുള്ളിടും പൊയ്ക്കോല തെയ്യങ്ങൾ
തമ്പടിച്ചിടും മനസ്സിന്റെ കോവിലിൽ
കയ്യും മെയ്യും മറന്ന് തുള്ളുവതെന്തിനോ..?

-