പലപ്പോഴും കുത്തി
നോവിച്ചിട്ടുണ്ട് ഞാൻ
പക്ഷേ,
അതെല്ലാം ഒരു ചേർത്തു
വെയ്ക്കലിനായിരുന്നു
എന്ന് സൂചിയുടെ രോദനം....-
28 AUG 2020 AT 19:51
30 AUG 2020 AT 8:33
നിന്റെ ചേർത്തു
വയ്ക്കലിൽ
ഒത്തിരി പേരുടെ
ദാരിദ്ര്യം
മറച്ചു പിടിക്കാൻ നീ
സഹായിച്ചിട്ടുണ്ട് .
നിന്നോളം അവരെ
ആർക്കും അറിയില്ലല്ലോ..
നിന്റെ ഓരോ കുത്തിനോവിക്കലും
അവരോടുള്ള കരുതലായിരുന്നു...
-
4 FEB 2020 AT 16:33
മതിയായില്ലേ നിനക്ക്
എന്നെ വർണിച്ചിട്ട് ....?
ഇനിയും എന്തിനീ തൂലികയാൽ
പ്രഹരമേൽപ്പിക്കുന്നു നി
എന്റെ ഓർമയുടെ പൂന്തോട്ടത്തിൽ
നിന്റെ നാമ്പുകൾ ഇനി വളരുകില്ല
കണ്ണീരിന്റെ ചുടു നീരൊഴുക്കി
ഞാനാ നാമ്പുകളെ എന്നോ
കരിയിപ്പിച്ചു കളഞ്ഞതാണല്ലോ ......!!-
5 MAR 2020 AT 19:28
തച്ചുടയ്ക്കപ്പെടുന്നു
പെൺജീവിതങ്ങളെങ്ങും.. ചുറ്റിനും രോദനങ്ങൾ മുഴങ്ങുന്നിതയ്യോ,കഷ്ടം !!!-