*(ച)തിര*
കരയുടെ
പെണ്ണു കാണൽ ചടങ്ങിന്
പച്ചിലകൾ തളിർത്ത
'പൈൻ' അച്ചായനും
'കരിങ്കല്ലി' അച്ചായത്തിയും
മണൽ തരി അമ്മാവനും
കൂട്ടു പോയിരുന്നു.
ഇരു കൂട്ടർക്കും
തമ്മിൽത്തമ്മിൽ ഇഷ്ടമായതുമാണ്.
മന സമ്മതത്തിന്റെ സന്ധ്യയിൽ അറിഞ്ഞത്
സൂര്യനെന്ന നാമധേയത്തിൽ
അവൾക്കൊരു കാമുകൻ ഉണ്ടെന്ന്..
അതുകൊണ്ടാണ് എന്നും അയാളെ കാണുവാൻ
കരയോട് യാത്ര പറഞ് തിര അകന്നു പോകുന്നത്..-
പെണ്ണുകാണൽ
ഒരു കപ്പ് ചായയിൽ തീരുന്നു
പെൺകുട്ടികളുടെ സ്വപ്നങ്ങൾ
ജാതകം നന്നായാൽ പിന്നെ പ്രായം 40 ആണേലും
അയാളെ വിവാഹം കഴിക്കാൻ തയാറാകണം
ഇതാണ് അത്രേ നാട്ടുനടപ്പ്
ഇഷ്ടം അല്ലാത്തൊരാളുടെ മുൻപിൽ
ഒരു മിനിറ്റ് പോലും നിൽക്കാൻ ഇഷ്ടമല്ലാത്ത അവൾക്ക് എങ്ങനെ ജീവിതകാലം മുഴുവൻ അയാളോടൊപ്പം കഴിയാൻ പറ്റും
ഒരു മിനിറ്റിൽ തീരുന്ന പെണ്ണുകാണൽ ചടങ്ങിൽ
എങ്ങനെ അവൾക്ക് അയാൾക്ക് മുൻപിൽ ചിരിച്ചുനിൽക്കാൻ ആകും
ചുണ്ടുകളിൽ ചിരി വിടർത്തി നിൽക്കാൻ ചിലപ്പോൾ
പറ്റുമായിരിക്കും
പക്ഷേ കണ്ണുകൾക്ക് അതിനു കഴിയില്ല ഹൃദയം വേദനിക്കുമ്പോൾ കണ്ണുകൾ കരയും
പെണ്ണ് കാണൽ ചടങ്ങിൽ അവർക്ക് അറിയേണ്ടത്
പെൺകുട്ടിയുടെ പേരോ അവളുടെ ഇഷ്ടങ്ങൾ ഒന്നുമല്ല സ്ത്രീധനം എത്ര കിട്ടും എന്നാണ്
പെണ്ണുകാണൽ ഒരു കച്ചവടം ആണ്
ആ കച്ചവടത്തിലെ കച്ചവട സാധനം ആണ് ഓരോ പെൺകുട്ടികളും
ഇതിനെ എതിർക്കുന്ന പെൺകുട്ടിയാണ് എങ്കിൽ
അവൾ തനിഷ്ട്ടക്കാരിയോ അഹങ്കാരിയോ ആകും സമുഹത്തിനുമുമ്പിൽ
-
പെണ്ണുകാണൽ (Part 2)
അവരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി കാറിൽ കയറി തിരിച്ചുള്ള യാത്രയിൽ സംസാരം മൊത്തം അവളെക്കുറിച്ചായിരുന്നു.. നല്ല കുട്ടിയാ നല്ല അടക്കവും ഒതുക്കവും ണ്ട് അപ്പൂ.. ചേച്ചി പറഞ്ഞു കൊള്ളാം മാമാ പെങ്ങടെ കുട്ട്യോളും പറഞ്ഞു.. അത് കേട്ടപ്പോ സന്തോഷായി.. ഞാൻ ഇതെല്ലാം കേട്ട് ഒരു കുഞ്ഞു സ്വപ്നലോകത്തേക്ക് പോയി.. B.Ed കഴിഞ്ഞിരിക്കുന്നു അവൾ. അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂടെ നിക്കണം. ഒരു teacher പെൺകൊച്ചു എന്റെ ജീവിതത്തിലേക്ക് കേറിവന്നാൽ ഒരു അടുക്കും ചിട്ടയുമില്ലാതെ ജീവിച്ചുവന്ന എന്നെ എനിക്കൊന്ന് upgrade ചെയ്യാം കൊറച്ചൂടെ അർത്ഥസമ്പുഷ്ടമാവും എന്നെല്ലാം ചിന്തിച്ചു കാടുകയറിയപ്പോഴാണ് അളിയന്റെ ശബ്ദം "ടാ അപ്പൂ,, നമുക്ക് ആ നക്ഷത്രം ഒന്ന് നോക്കണ്ടേ..." ആ നോക്കാം അളിയാ.. എവിടുന്നാ ഹേ?
(തുടരും.. )ബാക്കി നാളെ 🙂
-