-
കോടാനുകോടി മനുഷ്യരും ജീവജാലങ്ങളും വസിക്കുമീ ഭൂപ്രപഞ്ചത്... read more
🎶മോഹങ്ങൾ മരവിച്ചു മോതിരക്കൈ മുരടിച്ചു.. മനസ്സ് മാത്രം മനസ്സു മാത്രം മുരടിച്ചില്ല...🎶
വയലാർ എഴുതിയ കെ എസ് ജോർജ് പാടിയ കെ പി എ സി യുടെ അശ്വമേധം എന്ന പഴയകാല നാടകഗാനത്തിലെ വരികൾ..
എന്തൊരു ജീവിതഗന്ധിയായ വരികൾ അല്ലെ. പലപ്പോഴും പച്ചയായ യാഥാർഥ്യങ്ങളിൽ ജീവിതം മുരടിച്ചു പോകാറുണ്ട് അതുപോലെ നമ്മൾ കൊണ്ടുനടക്കുന്ന മോഹങ്ങളും.. എങ്കിലും മുരടിക്കാതെ മരവിച്ചുപോകാത്ത ഒരു മനസ്സുണ്ടെങ്കിൽ കൈവിട്ടുപോയെന്ന് നമ്മൾ കരുതുന്നതെല്ലാം തിരിച്ചുപിടിക്കാവുന്നത് തന്നെയാണ്..
അതിന് നമ്മുടെ ആത്മവിശ്വാസം എന്ന വിളക്കുമരം വഴികാട്ടിയാകട്ടെ...!-
ഞാൻ ഇന്ന്
മൗനിയായിരിക്കുന്നു..
ബധിരനാണിന്ന് ഞാൻ.. അയല്പക്കത്തെ നിലവിളിശബ്ദം
ഞാൻ കേൾക്കുന്നില്ല..
ഞാൻ ഒന്നും കാണുന്നില്ല..എന്റെ കണ്ണുകൾക്ക്
അന്ധത ബാധിച്ചിരിക്കുന്നു..
അപരന്റെ നിണം പൊടിയുമ്പോഴും
ആ നോവെന്റെ ഹൃദയത്തെ സ്പർശിക്കുന്നില്ല..
സർവ്വനാശത്തിലേക്കുള്ള
ഭയാനകമായൊരു മൗനം!!-
കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ക് ആയിപോയ വർക്ക് വീണ്ടും തുടങ്ങുകയാണ്.....
കുടജാദ്രി തുടർകഥയുടെ ബാക്കി ഭാഗം സമയം പോലെ എഴുതി തീർക്കണം...
ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി..... ഒരുപാട് ഒരുപാട് സ്നേഹം......
Missss youuuuuu my dearsssss....❣️❣️❣️-