QUOTES ON #ഹൃദയമില്ലാത്തവൻ

#ഹൃദയമില്ലാത്തവൻ quotes

Trending | Latest
2 MAY 2020 AT 0:12

....

-


10 MAR 2021 AT 4:21

എഴുത്ത്..
ഞാൻ മറന്നിരിക്കുന്നു..!
ഒരു വരി പോലും
എന്റെ മനസിലേക്ക്
എത്താത്തത് എന്താണ്..!!
മറ്റെന്തോ
പാകപ്പെടലുകളിൽ
ജീവിതം തിളക്കുന്നു ..!!

-


9 AUG 2021 AT 5:33

ഭയമാണ് അതിരുകൾ
നിർണ്ണയിക്കുന്നത്.
ഭയം കുറഞ്ഞാൽ
അതിരുകൾ വലുതാകും....

-


17 JUL 2021 AT 4:28

രാത്രിക്ക് ഇത്രയും
പ്രണയ ഭാവം
നൽകിയത്
നിലാവാണ്.
നിലാവിലെ കുളിരാണ്...

-


12 FEB 2019 AT 20:07

കഥ പറഞ്ഞു ഞാനൊരു
കാഴ്ചക്കാരനായി..!!
കാഴ്ച കണ്ടവര്ക്ക് ഞാനൊരു
കഥയില്ലാത്തവനായി.!!

-


1 DEC 2018 AT 10:35

നിനക്ക് പറന്നുയരാൻ ഞാനെന്റെ ആകാശവും
ചിറകുകൾ തളരുമ്പോൾ വിശ്രമിക്കാൻ എന്റെ ചുമലുകളും ഏകീടാം
എന്റെ ജീവരക്തത്താൽ നിന്റെ ദാഹമകറ്റിടാം
കണ്ടു തീരാത്ത നിന്റെ സ്വപ്നങ്ങൾക്ക് എന്റെ രാവുകൾ സമ്മാനിക്കാം

പകരം.....

പകരം നീയെനിക്ക് നിന്റെ ഹൃദയത്തിൻ തുണ്ട് പകുത്തെകീടുമോ....

-


31 DEC 2018 AT 12:43

കണ്ണും കരളും വലിച്ചു പുറത്തിട്ടു തിരഞ്ഞിട്ടും കണ്ടെത്താനാവാത്ത
ആ ഹൃദയമില്ലാത്തവന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും ഡോക്ടർമ്മാർ കുറിച്ചത്
മരണകാരണം "Heart attack' എന്നായിരുന്നു......

-


11 NOV 2021 AT 4:14

പരിചിതരിൽ നിന്നൊഴിഞ്ഞു മാറുകയും
അപരിചിതരോടോത്തിരി മിണ്ടുകയും
ചെയ്യുന്നൊരാളായി മാറിയിരിക്കുനിന്നു ഞാൻ...

-


27 MAY 2020 AT 23:25

ഹൃദയം
കൈവിടാതിരിക്കാൻ
ഞാനെന്റെ ഹൃദയത്തെ
കൈക്കുള്ളിൽ
ചേർത്തു പിടിക്കുന്നു

-


11 JUL 2021 AT 1:48


ഒരിയ്യാംപാറ്റ പോലെ
വന്നണഞ്ഞതും
നിലച്ചു പോയതും
എത്ര പെട്ടന്നായിരുന്നു ..

-