QUOTES ON #സൗഹൃദം

#സൗഹൃദം quotes

Trending | Latest
18 JUL 2020 AT 9:47

ചില സൗഹൃദങ്ങൾ നൽകുന്ന സ്നേഹവും കരുതലും, ചിലപ്പോൾ വർഷങ്ങളോളം തോളിൽ കൈയ്യിട്ട് ഒന്നിച്ചു നടന്ന ചില സൗഹൃദങ്ങൾക്ക് നൽകാനാകില്ല.എത്ര കാലം നീണ്ടുനിന്ന സൗഹൃദം എന്നതിലല്ല.,കുറച്ചു കാലം എങ്കിൽ കുറച്ചു കാലം അത്രയും കാലം എത്രത്തോളം ആഴത്തിൽ അതിന്റെ വേരുകൾ നമ്മളിലേയ്ക്ക് ആഴ്ന്നിറങ്ങി എന്നും ഉള്ളത്രയും കാലം ആ വേരുകൾ നമുക്ക് ഒരു താങ്ങായും തണലായും നിന്നൂ എന്നതിലും ആണ് കാര്യം.

-


12 NOV 2020 AT 16:48

അങ്ങനേം ചിലരുണ്ടെടോ,
ഹൃദയത്തിൽ നമുക്ക് ഏറ്റവും
പ്രിയപ്പെട്ട സ്ഥാനം നൽകുന്നവർ..
സ്നേഹം ഹൃദയത്തിൽ
നിന്ന് നിറഞ്ഞു തുളുമ്പുമെങ്കിലും
വാക്കുകളിൽ ഒഴുക്കി വിടാത്തവർ..
അകതാരിൽ നമ്മെ സ്നേഹത്തിൽ
പൊതിഞ്ഞു സൂക്ഷിക്കുന്ന
ചുരുക്കം ചിലർ..

-


1 OCT 2020 AT 13:55

സ്നേഹം നക്ഷത്രങ്ങൾ പോലെയാണ്...
എപ്പോഴും ആകാശത്ത് കാണാൻ
സാധിക്കുമെന്നില്ല!!
പക്ഷേ, അതവിടെ തന്നേ ഉണ്ടാവും....
അതുപോലെ ആണ് ചില സൗഹൃദങ്ങൾ...
എപ്പോഴും കാണണം എന്നില്ല!
അല്ല, ഒരിക്കൽ പോലും
കാണാതെ, പറയാതെ
ഹൃദയം തൊട്ടറിഞ്ഞ സൗഹൃദം...!

നിമിഷനേരം കൊണ്ട് മനോഹരമായ
വരികൾ കോർത്തിണക്കുന്ന തൂലിക...
ഇരവിൽ വിരിയുന്ന അക്ഷരപ്പൂവ്✍🌹

ഈ വരികൾക്ക് ജീവനുണ്ട്;
മഷി അവളിൽ വറ്റും വരെ..!

-


7 OCT 2020 AT 13:13

മനുഷ്യസഹജമായ
ചാപല്യങ്ങൾക്ക്
അടിമപ്പെട്ടുകൊണ്ട്
മനസ്സ് പതറുന്ന
നേരങ്ങളിൽ
അറിയാതെ പുറത്ത്
വരുന്ന വാക്കുകളിലൂടെയോ
പ്രവൃത്തികളിലൂടെയോ
നഷ്ടപ്പെട്ടുപോകുന്ന
അമൂല്യമായ ചില
സൗഭാഗ്യങ്ങളുണ്ടാവും..
ഒരിക്കലും വീണ്ടെടുക്കാൻ
ആവില്ലെന്നു തോന്നിയിട്ടും
പറിച്ചുമാറ്റാനാവാതെ
മനസ്സിൽ വേരുറച്ചുപോയ
സൗഹൃദ തണൽ മരങ്ങൾ..!!
💕Fasi



-


30 APR 2021 AT 16:58

-


20 SEP 2020 AT 22:36

ആഴമളക്കാൻ കഴിയാത്ത
ആത്മബന്ധങ്ങളാൽ
അവർണ്ണനീയമായ
അഴകോടെ പൂത്തുലഞ്ഞു
നിന്നിരുന്ന അപൂർവം
ചില സൗഹൃദങ്ങളുണ്ടാവില്ലേ...
മുജ്ജന്മപ്രേരണ-
യാലെന്ന പോലെ...
സ്വയമറിയാതെ
കൈത്തിരി നാളമായ്........
കളങ്കമറ്റ സ്നേഹ-
വാത്സല്യങ്ങളാൽ
പരസ്പരം വെളിച്ചം
പകർന്നിരുന്നവർ...
നിസ്സാരമായ് വീശുന്ന
തെറ്റിദ്ധാരണയുടെ
വികൃതിക്കാറ്റിൽ
അണഞ്ഞു പോയി
കരിന്തിരിയായ്
പുകഞ്ഞെരിഞ്ഞ്
കരളെരിക്കുന്ന
ചില സൗഹൃദങ്ങൾ.... !!
💕Fasi💕



-


1 MAY 2021 AT 9:29

-


5 APR 2021 AT 19:13




-


24 JUL 2021 AT 19:36

-


10 APR 2021 AT 19:15

(*Full Piece In caption)

-