QUOTES ON #നിങ്ങളുടെസബ്

#നിങ്ങളുടെസബ് quotes

Trending | Latest
27 APR 2021 AT 12:39

സൗജന്യത്തിന്റെ വിലയറിയാതെ നിലച്ചുപോകുമ്പോൾ മാത്രം പിടഞ്ഞുപോകുന്നത്.

-


4 OCT 2020 AT 15:18

പറയുവാൻ മടിച്ച പലതും ഇന്നെന്റെ എഴുത്തുപുരയിലെ ചുവർ ചിത്രങ്ങളായി നിറയുന്നു.

-


31 JAN 2021 AT 13:04

അടുത്ത നിമിഷത്തിലേക്കായുള്ള കാത്തിരിപ്പും കഴിഞ്ഞുപോയ നിമിഷങ്ങളോർത്തുള്ള നഷ്ടബോധം പേറിയ നിരാശയും പലപ്പോഴും ജീവിക്കുന്ന നിമിഷങ്ങൾ മറന്നു പോകാൻ നമ്മിൽ ഇടവരുത്തുന്നത് നാമറിയാതെ പോകുന്നു

-


11 OCT 2020 AT 10:52

യാഥാർത്ഥ്യത്തിനുമപ്പുറം സ്വന്തം കാര്യം നേടാനോ ഒന്നിനോടുള്ള ഭയം കാരണമോ പലപ്പോഴും നേരിനോട് മുഖം തിരിച്ചു സാക്ഷ്യം പറയുന്നവരായി ഇന്ന് മാറിയവർ

-


18 OCT 2020 AT 12:33

കൃഷി യോഗ്യമല്ലാത്ത തരിശുഭൂമി പോലെ,ഉപയോഗശൂന്യമായ ക്ലാവ് പിടിച്ച പാത്രങ്ങൾ പോലെ ലക്ഷ്യമില്ലാതെ ജീവിച്ചലയും ജീവിതം മാത്രം.

-


18 JAN 2021 AT 1:03

ഓർമ്മകൾക്കുമേൽ പണിയും കല്ലറകൾ. പിന്നെപ്പെഴോ ഓർമ്മകൾ മാത്രമാവുന്നൊരു ശിലകളാൽ തീർത്തൊരു അനാഥ സ്തൂപം

-


21 JAN 2021 AT 16:18

കര തൊട്ട് മടങ്ങും തിരയുടെ
തിരിച്ച്
വരവിലും വീണ്ടുമൊരു
തലോടൽ.
അസ്തമിക്കുമെങ്കിലും പിന്നൊരു
കിരണമായ്
എന്നെ തൊട്ടുണർത്തുമെന്നൊരു
പ്രതീക്ഷയിൽ
സാന്ത്വനത്തിൻ ചെറു കൈതാങ്ങു
പോൽ
തേടുന്നു ഞാനെന്നും എന്നിലെ
നിന്നിലായ്

-


31 JAN 2021 AT 12:48

എല്ലാ ലാഭനഷ്ട കണക്കുകൾക്കൊടുവിലും അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ പലപ്പോഴും ശൂന്യത മാത്രം കാണുമ്പോഴും ഏതോ ഒരുൾപ്രേരണയാൽ മുന്നോട്ട് തന്നെ പോകുമ്പോള്‍ ഒരു പ്രതീക്ഷയുടെ ഇടനാഴികൾ ജീവിതത്തെ പിടിച്ചു നിറുത്താറുണ്ട് അധികവും.

-



"പതിവ്രതയെന്നാൽ സ്വന്തം പതിയിൽ മാത്രം വ്രതമെടുത്ത് ദൈവത്തെപോലെ പൂജിക്കുന്നൊരുത്തി....!"

തമാശയതല്ല....,
അക്ഷരമൊന്നുമാറിയാൽ മേൽപ്പറഞ്ഞതിന് വിപരീതർത്ഥം നൽകി പ്രശ്നമാകുന്നൊരു വാക്കുകൂടിയാണിത്

"പതി'വ്രത' പതി'വൃത'യായാൽ...,
ചുറ്റും പതികളാൽ ചുറ്റപ്പെട്ടൊരുത്തി,
എല്ലാ കെട്ട്യോൻമാരേയും
ദൈവത്തെപോലെ പൂജിക്കുന്നൊരുത്തി...!"

-


22 NOV 2020 AT 16:35

തമ്മില്‍ ചേര്‍ത്തു പിടിക്കുന്നിടം. അവിടെ ചിന്തകൾ പൂത്തുതളിർക്കുന്നിടം കൂടിയായാൽ നന്നായി

-