വിണ്ണിലെ താരകങ്ങളേ
ചുംബിക്കുവാനും
മണ്ണിലെ ചെറുകണങ്ങളെ
പ്രണയിക്കുവാനും നിഴലായി
ചേർന്നവൻ...!-
✍📚❤🥰
പ്രണയം...
ഒരു തെന്നലിൽ കിനാവിന്റെ
പടിവാതിൽ കടന്നൊരുവൻ
അവൾക്കായി വിരുന്നെത്തി,
നൊമ്പരങ്ങളെ സ്നേഹത്തിൻ
മധുരം ചേർത്തുച്ചാലിച്ചൊരു
പുഞ്ചിരി അവൾ പകർന്നു നൽകി..
ഇനിയുമൊരു പുഷ്പം വാടാതെ,
കൊഴിയാതെ കരുതിയിരിക്കുന്നിന്നും
ഞാനെൻ ഹൃദയത്തിൽ നിനക്കായി
സഖി, നിൻ ചുടു ചുംബനംകൊണ്ടു
കാത്തിരുന്നൊരാ രാവുകളെ
പകലാക്കണം, നിൻ ഓർമകളിൽ
എരിഞ്ഞൊരാ അഗ്നിയെ കുളിരാക്കണം.
ഇനിയുമുണ്ടോ സഖി നാം
കരുതിവെച്ച പ്രണയ സമ്മാനങ്ങൾ?
കരുതിയതല്ല നാം പ്രതീക്ഷയുടെ
തിരിനാളം വിരൽത്തുമ്പാൽ
നീട്ടിയതാണ് നാം...
-
തിരക്കിനിടയിൽ ചില ഇടങ്ങളിലേക്ക് ഓടിയെത്താൻ നന്നേ പ്രയാസമാണ്,
എങ്കിലും അവ ജീവിതത്തിൽ എത്രയും
വിലപ്പെട്ടതെന്ന് തിരിച്ചറിയും ഒരു നിമിഷം...-
ഒറ്റവാക്കിൽ പലപ്പോഴും
പറഞ്ഞത് മനസ്സിൽ ഒതുക്കി
വെക്കുവാൻ സാധിക്കാതെ
വന്ന സങ്കടങ്ങളെയാണ്...-
അവ പരസ്പരം മന്ത്രിച്ചു
നീയെന്ന വരിയിലെ
ഓരോ അക്ഷരവും
എന്നെ പൂർണ്ണചന്ദ്രനാക്കുന്നു-
നിഴൽ പോലെ കൂടെ
നിന്നവൻ ഒരുനാൾ
പടിയിറങ്ങി പിന്നെ
രാവുകളിൽ പകലുകളിൽ
ലഹരി എനിക്കൊരു കൂട്ടായി
ജീവിതം എന്ന ലഹരി
എനിക്കൊരു കൂട്ടായി...-
നീ ഭയക്കും ഇരുളിന്റെ
മറവിലാണ്
നീ കൊതിക്കും പുലരിയുടെ
സുഖ നിദ്ര....-
അക്ഷരങ്ങളുടെ ലോകത്തിലേയ്ക്ക്
ഒരു പുതിയ തുടക്കം കൂടി
ഏവർക്കും വിജയദശമി ആശംസകൾ-