QUOTES ON #കൂട്ടുകാർ

#കൂട്ടുകാർ quotes

Trending | Latest
18 JUL 2020 AT 9:47

ചില സൗഹൃദങ്ങൾ നൽകുന്ന സ്നേഹവും കരുതലും, ചിലപ്പോൾ വർഷങ്ങളോളം തോളിൽ കൈയ്യിട്ട് ഒന്നിച്ചു നടന്ന ചില സൗഹൃദങ്ങൾക്ക് നൽകാനാകില്ല.എത്ര കാലം നീണ്ടുനിന്ന സൗഹൃദം എന്നതിലല്ല.,കുറച്ചു കാലം എങ്കിൽ കുറച്ചു കാലം അത്രയും കാലം എത്രത്തോളം ആഴത്തിൽ അതിന്റെ വേരുകൾ നമ്മളിലേയ്ക്ക് ആഴ്ന്നിറങ്ങി എന്നും ഉള്ളത്രയും കാലം ആ വേരുകൾ നമുക്ക് ഒരു താങ്ങായും തണലായും നിന്നൂ എന്നതിലും ആണ് കാര്യം.

-


9 JUN 2021 AT 22:27

പെയ്തൊഴിയാൻ കാത്തപോലെ
(Full piece in caption)

-


19 MAY 2021 AT 20:19

ഏത് അമ്പിനാലാണ് നീയെൻ
ഹൃദയകൂടിനെ തുരത്തി വിട്ടത്?
വാക്കുകൾ കൊണ്ട് മുറിച്ചതാണോ..?
അതോ...
ഓർമകൾ കൊണ്ട് കൊന്നതാണോ...?
ഒന്നറിയാം...
ഇന്നത് ചോര പൊടിയുവാൻ
പോലുമാവാതെ നിർജീവമായിരിക്കുന്നു.
എങ്കിലുമത് സ്പന്ദിക്കുമ്പോഴോക്കെയും
അറിയുന്നു ഞാനും മറുപടിക്ക് പോലും
കാത്തുനിൽക്കാതെ ചിതറിപ്പോയിരിക്കുന്നു
എൻ ഹൃദയകൂടെന്ന്....💔

-


10 NOV 2020 AT 15:10

"ചിലരുടെ ചില നേരത്തെ സംസാരത്തിനു പോലും നമ്മുടെ വിഷമങ്ങളെ കാറ്റിൽ പറത്താനുള്ള ശേഷി ഉണ്ട്......
മനസ്സറിഞ്ഞ് സംസാരിക്കണ അങ്ങനെ ഒരാള് മതീടോ....
നമുക്ക് ജീവിതം ആസ്വദിച്ചു തുടങ്ങാൻ....."


(ബാക്കി Caption ൽ)

-


30 JUL 2020 AT 12:56

കൂട്ടുകാർ.....
ഒരുപാട് ആശയങ്ങളെ ഒരു കുടക്കീഴിൽ സമന്വയിപ്പിച്ച.....
ഒരുപാട് പ്രശ്നങ്ങളെ നേരിടാൻ ശക്തി പകർന്ന.....
ഒരുപാട് തെറ്റുകൾ തിരുത്തിതന്ന.........
ആ ഒറ്റ വികാരം അത് സൗഹൃദം അല്ലാതെ മറ്റെന്താണ്...........

-


14 MAR 2021 AT 9:30

:നിൻ്റെ ലൈഫിൽ ഞാൻ എങ്ങനെയാ...?
:നീയോ....? നീ എൻ്റെ ലൈഫിൽ...
: ആഹ്...പോരട്ടെ...
:നീ ഒരു കറുത്ത പൊട്ട് അല്ലേ എനിക്..😝
: ഓഹോ...😏ഞാൻ പോണ്...
: ഹാ...പോവല്ലേ.... ബാക്കി കൂടെ പറയട്ടെ..
:ഹും... കറുത്ത പൊട്ടു പോലും😪
: അതെലോ...
കുന്നിക്കുരു കണ്ടിട്ട് ഇല്ലെ നീ..
അതിലെ കറുത്ത പൊട്ട് പോലെ...
തേച്ചാലും... ഉരച്ചാലും...മായ്ച്ചാലും..
പോവാത്ത കറുത്ത പൊട്ട്...
അതുപോലെയാണ് നീയുമെനിക്ക്..☺️
ഒരിക്കലും എന്നിൽ നിന്ന് പോവാത്ത
ഒരു കറുത്ത പൊട്ട് 🖤
:☺️☺️❤️
: ഇപ്പൊ ഒന്നും പറയാനില്ലേ...?
: എനിക്ക് എങ്കിലേ...
ആ കറുത്ത പൊട്ട് ആയാൽ മതി..🖤

-


6 MAR 2021 AT 22:00

എന്നിലെ രക്തവർണം കണ്ട്
ഒരുവേള നീയെന്നെയും
ചൂടുമെന്നു വെറുതെ
മോഹിച്ചു പോയി
ഈ ഭ്രാന്തിപെണ്ണും

-


25 JAN 2021 AT 15:28

ഇരുൾ മറഞ്ഞ നേരത്ത് കൂടണയും
കിളിയായി നീ ചേക്കേറിയതോ
എൻ ചില്ലകളിൽ...
അറിയാതെയെങ്കിലും നീയെന്ന
ലോകത്തേക്ക് ഒതുങ്ങി പോയിരുന്നു
ഞാനെന്ന മരവും...
ഇരുൾ നീങ്ങിയ പുലരിയിൽ കൂടു വിട്ടു
നീ പോയപ്പോഴാണ് നീയെന്ന
ദേശാടന കിളിയേ ഞാനറിഞ്ഞത്...

-


16 MAR 2021 AT 20:13

....

-