*ഈ അടുത്ത കാലത്ത്*
കേരളമെന്നാൽ
ധാരാളമായിക്കൊണ്ടിരിക്കുന്ന
സരളമായ ചേഷ്ടകൾ
വിരളമായ നീതിയുടെ ഇടപെടലുകളാൽ
തരളമായി വാഴുന്ന ഭൂമുഖം.
കരളലിയുന്ന ഹൃദയങ്ങളെ നോക്കി
മുരളികയൂതുമ്പോൾ
പരളിമീനുകളെ പോൽ പിടയുന്ന
ഇരുളിലുലയുന്ന നാട്യങ്ങൾ
അരുളിയപോലെ വിന്യസിക്കവേ
ഉരുളിക്കമിഷ്ത്തുന്ന നിഴൽ മുഖങ്ങൾ
നീരാളിപ്പിടുത്തത്തിൽ
വീരാളിത്തരം വിളമ്പുന്നഹോ..
-
1 NOV 2019 AT 21:34
24 MAY 2020 AT 13:38
അല്ലേലും മറ്റുള്ളവരുടെ
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ
നമ്മളിൽ പലരും മിടുക്കന്മാരാണ്
പക്ഷേ,
സ്വന്തം കാര്യം വരുമ്പോഴാണ്
തളർന്നു പോവുന്നതത്രയും...!!!-
18 JUL 2021 AT 14:28
എന്ത്!
ഇന്നെന്റെ വിയർപ്പ് ഗന്ധം നിനക്ക് ചീഞ്ഞ മീനിന്റേത് പോലെ തോന്നുന്നു എന്നോ!
അന്നൊക്കെ പറഞ്ഞത് മുല്ലപ്പൂവിന്റെ വശ്യഗന്ധം എന്നാണല്ലോ!-