......
-
നിന്റെ വിജയം പ്രചോദനമാണ്...
സ്വപ്‌നങ്ങൾക്ക് പുറകെ
പറക്കുന്നവർക്ക്...
പ്രതിസന്ധികളിൽ
തളർന്ന് വീഴുന്നവർക്ക്...
ഉയരങ്ങളിലെ
ലക്ഷ്യത്തിലേക്ക്
കുതിക്കുന്നവർക്ക്...
പ്രയത്നിച്ചാൽ വിജയം
സുനിശ്ചിതമെന്ന്
തെളിയിക്കാൻ
നിന്റെ വിജയത്തിനു കഴിഞ്ഞു...
വയനാടിന്റെ മണ്ണിലേക്ക്
ഒരു പൊൻതൂവൽ സമ്മാനിച്ച
എന്റെ പ്രിയ സഹോക്ക്
ആശംസകൾ...
Proud of your dear HASSAN USAID...
#Indian Civil Services
All India Rank 542
-
വയനാട്
ബ്രമ്മഗിരിയുടെ പവിത്രത
കാളിന്ദിയുടെ പുണ്യം
ഗ്രാമിണതയുടെ മാധുര്യം
ഗോത്രസംസ്കാരത്തിന്റെ അടിത്തറ
തിരുനെല്ലിയുടെ പാവനത
നീലാകാശത്തിനു കീഴിൽ
പച്ചപ്പിന്റെകുട തീർത്ത
മാസ്മരിക വസന്തം
-
സഹ്യാദ്രിയും കടന്ന് എനിക്കാ ഹിമവാന്റെ
മടിത്തട്ടിൽ കിടന്നൊന്നുറങ്ങണം.... !
🌍🌞🌝🌜-
ആരുപറഞ്ഞു എനിക്ക് പ്രണയം ഇല്ലെന്ന്.. !
ഈ കാണുന്ന നിലാവിനോടും നക്ഷത്രങ്ങളോടും പൂക്കളോടും പക്ഷികളോടും മൃഗങ്ങളോടും നിബിഡമായ വനങ്ങളോടും തിരമാലകളോടും
എല്ലാം എനിക്ക് പ്രണയമാണല്ലോ... !
-
മഞ്ഞുപെയ്യുന്നൊരീ രാത്രിയിൽ
കൂട്ടിന് കുളിരായി ഇളം തെന്നലും
പിന്നെ കുറേ നല്ല കിനാവുകളും
-