Vavaz Creations   (പൂജ)
207 Followers · 190 Following

പ്രണയത്തെ പ്രണയിച്ചവൾ ~®~
Joined 22 April 2020


പ്രണയത്തെ പ്രണയിച്ചവൾ ~®~
Joined 22 April 2020
22 OCT 2021 AT 20:24

കുടുംബമഹിമ


കഴുത്തിൽവീണ ഒരുചരടിൽ കറികത്തിയോടും, കലത്തോടും അടികൂടിയും, കൊഞ്ചിയും ജീവിതം ഹോമിച്ചവൾ...
ഇരുപത്തിരണ്ടുവർഷത്തെ നരകജീവിതത്തിൽ ഒരിക്കൽ ഞാൻ ചോദിച്ചു
തിരിച്ചു പോകാമായിരുന്നില്ലേ?
ഉത്തരം മൗനം..........
പിന്നീട് ആലോചിച്ചപ്പോൾ എനിക്കു തന്നെ ഉത്തരം കിട്ടി
കുടുംബമഹിമ!




-


4 JUL 2021 AT 9:41

നിങ്ങളുടെ വീട് നിങ്ങൾ ആരാണെന്നതിന്റെ കഥ പറയുകയും നിങ്ങൾ ഇഷ്ടപ്പെടുന്നവയുടെ ഒരു ശേഖരം ആകുകയും വേണം

-


16 APR 2021 AT 7:48

പുലരി വെളിച്ചം അഴകിൽ നീരാടുന്ന നിന്റെ മുഖത്തിലെ
പുഞ്ചിരിയാർന്ന ചുണ്ടുകൾ എനിക്ക് മുമ്പേ വെയിൽ നാമ്പുകൾ കവർനെടുക്കുന്ന കാഴ്ച്ച എനിക്കായി എല്ലാം പുലരിയും മാറ്റിവെയ്ക്കുന്നു...

-


13 APR 2021 AT 8:06

https://youtu.be/uZBYM3SWt1M എന്റെ യൂട്യൂബ് ചാനലാണ്....എന്റെ സുഹൃത്തുക്കൾ എല്ലാരും സബ്സ്ക്റൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ....

-


16 MAR 2021 AT 13:07

തെരുവോരങ്ങളിൽ എനിക്ക് നേരെ ഉയരുന്ന വിശപ്പെന്ന കൈകൾക്ക് നേരെ
നാണം എന്ന വികാരമില്ലാത്ത ഒരു പിടി ചോറ് വാരികൊടുക്കാമായിരുന്നു......
ഒരു പാർട്ടിയുടെയും അടയാളമില്ലാത്ത,
ഒരു ജാതിയുടെയും മുദ്രപധിപ്പിക്കാത്ത,
മനസാക്ഷിപ്പോലും ഒളിഞ്ഞു നോക്കാത്ത
ഒരുപിടിചോറ്....

-


5 FEB 2021 AT 11:31

പേരിന്റെ അവസാന ഇനിഷ്യൻ മാറ്റി ഒരു പേര് ചേർക്കാൻ
നാട്ടുനടപ്പ് കുറെ ആയി പ്രേരിപ്പിക്കുന്നു
അതങ്ങട്ട് നിർവേറ്റാം
നാട്ടുനടപ്പല്ലേ....!

അനുഗ്രഹിക്കുക ❤...

-


25 NOV 2020 AT 21:44

ആണത്തം വലിച്ചു വീർപ്പിക്കുന്നത് കാലന്റെ കയറിലെ ആദ്യ കുരിക്കിനോടുള്ള പ്രണയതിനാലാണ്

-


19 NOV 2020 AT 13:28

എഴുത്ത്

എപ്പോൾ എങ്കിലും എന്തെങ്കിലും തോന്നും അതങ്ങ് എഴുതും!
അല്ലാതെ എഴുതാൻ വേണ്ടി എഴുതാറില്ല,
എഴുതണോ എന്ന ചിന്തയിൽ ചിന്തിക്കാറുമില്ല

-


19 NOV 2020 AT 11:51

ഭ്രാന്തനായി ജനിച്ചിരുന്നെങ്കിൽ പ്രണയമേ നീ തന്ന ചങ്ങല ഞാൻ ഒരു അലങ്കാരമാക്കിയേനെ..

-


28 SEP 2020 AT 20:40

മരണം

ചിരിച്ചു കൊണ്ട് സ്വീകരിച്ചവരോട്
ചിരിച്ചു കൊണ്ട് യാത്രയാക്കാൻ പറഞ്ഞായിരുന്നു
ആ ആഗ്രഹം നടന്നില്ല

-


Fetching Vavaz Creations Quotes