മറക്കാൻ കാരണങ്ങൾ വേണ്ട....
ഓർമിക്കാനല്ലേ;
കാരണങ്ങൾ വേണ്ടത്..
**മഞ്ഞവെയിൽ മരണങ്ങൾ**
**ബെന്യാമിൻ**
-
എന്തിനാണ് തെറ്റായ സ്വപ്നങ്ങളിൽ ജീവിച്ച്
പരമമായ സത്യത്തെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്??
-
ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട ചിലത് ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത വിധം മനസ്സിന്റെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നത് സത്യമാണ്...
ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളിലെ വാക്കുകൾക്ക് എന്തോ ഒരു തീഷ്ണത
അനുഭവപ്പെടുന്ന പോലെ....
എന്താണെന്നോ;
എപ്പോഴെന്നോ;
എവിടെയെന്നോ അറിയാത്ത,
ഒരു ഓർത്തെടുക്കൽ പോലും
സാധ്യമാകാത്ത ചില ഏടുകൾ...
അവയൊന്നും സ്വപ്നമല്ലയെന്ന്
തിരിച്ചറിയുമ്പോൾ...
ഏതോ അഗാധതയിൽ
അകപ്പെട്ടപോലെ....
-
"ജീവിതത്തിന്റെ തുടർച്ച സ്വപ്നങ്ങളിൽ കാണാനും സ്വപ്നങ്ങളുടെ തുടർച്ച ജീവിതത്തിൽ സംഭവിക്കാനും ചിലപ്പോഴെങ്കിലും നാം ആശിച്ചുപോകാറുണ്ട്..... "
**മഞ്ഞവെയിൽ മരണങ്ങൾ**
**ബെന്യാമിൻ**
-
ആടുജീവിതം....
പ്രവാസികളുടെ ജീവിതദുരന്തങ്ങൾ ഇത്രമേൽ യാഥാർഥ്യവത്കരിച്ച ഒരു കൃതി ഞാൻ വായിച്ചിട്ടില്ല.... ബെന്യാമിൻ എന്നാ എഴുത്തുകാരൻ വായനക്കാരുടെ ഹൃദയം സ്പർശിക്കുന്നത് നജീബിന്റെ മരുഭൂമിയിലെ യാതനകൾ പച്ചയായി വിവരിച്ചതിനാലാണ്.... ഇന്നും ഞാൻ അന്വേഷിക്കുന്നതു ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെയാണ്....-
ജീവിച്ചിരിന്നപ്പോഴും മരിച്ചപ്പോഴും ഒാരോരുത്തരുടെ ജീവിതത്തിലും മറ്റുള്ളവർ ചേരുംപടിചേർക്കുന്ന പ്രത്യേക ഇടങ്ങളുണ്ട്.ആ ഇടങ്ങളിൽ മാത്രമേ അവർ ചേരൂ.മറ്റവസരങ്ങളിൽ അവരുടെ സാന്നിദ്ധ്യം പരിഹാസ്യതയാണുളവാക്കുക
-മഞ്ഞവെയില്മരണങ്ങൾ-
പ്രവാസജീവിതത്തിന്റെ കാണാകാഴ്ചകൾ സമ്മാനിച്ച ശ്രീ ബെന്യാമിന്റെ ആടുജീവിതം
-
സ്നേഹം പ്രകടിപ്പിക്കുവാനുള്ളതല്ലെന്ന ഏതോ ഒരു ഭൂതകാല വിചാരം ബാധിച്ച ഒരു പഴഞ്ചൻ മനുഷ്യനാണ് ഞാൻ
- മഞ്ഞവെയിൽമരണങ്ങൾ-