"നിരാശയിൽ രുചിയ്ക്കാതെ പോയ
വിജയങ്ങളുടെ കഥകൾ കാലത്തിനും പറയാനുണ്ടാവും..!!"-
മലരണി കുന്നിറങ്ങി,
മരതക കാടിറങ്ങി,
മഴക്കിളിയോതീ.. മെല്ലെ,
മയക്കമില്ലേ പെണ്ണേ.. ഉറങ്ങുകില്ലേ...-
സന്ധ്യയോ സിന്ദൂരം ചാർത്തിനിന്നു
ചന്ദ്രനോ പാലൊളി തൂകി വന്നു
വിണ്ണിലെ താരകം കൺതുറന്നു
ഇരവേറെ സുന്ദരിയായ് ചമഞ്ഞു !-
മഴയുടെ കൊട്ടിഘോഷിക്കലുകളില്ലാത്ത
നിശബ്ദമായ രാവിന്റെ നീലിമയിൽ
വിടരുന്ന പാതിരാപൂവുകളുടെ
ദലമർമ്മരം കാതോർത്തുറങ്ങുന്ന
ഇന്ദുലേഖയ്ക്കും പറയാനുള്ളത്
വിരഹത്തിന്റെ നോവോർമ്മകൾ
തന്നെയാണ്.-
" ഉണർവേകുമെന്നെന്നും
ഉയിരേകുമെന്നെന്നും
തളരുന്ന മാത്രയിൽ
താങ്ങേകും സൗഹൃദം👍"
എന്റെ പ്രിയ സൗഹൃദങ്ങളെ... നിങ്ങളേവരുടെയും സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ എന്റെ ആയിരം എഴുത്തിൽ എത്തിനിൽക്കുകയാണ് 🙏🙏😍❤️ ഞാൻ തുടർന്നും yq വിൽ എഴുതാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹം ഉള്ളതുകൊണ്ടാണ്💖💖ഇനിയും നിങ്ങളുടെയൊക്കെ സ്നേഹം ഈ ചേച്ചികുട്ടിക്ക് തന്നാൽ കുറുമ്പൊന്നും ഇല്ലാതെ ഞാനിവിടെ yq തറവാട്ടിൽ ഇരുന്നോളാമേ...🙏😜😀🤗😘🥰😻🌹😻🥰-
എന്തിനീ നിശാപുഷ്പം
ശോകമോടുലാത്തുന്നു..
നിൻ പ്രിയ നിശാപതി
നിശയിങ്കൽ മറഞ്ഞുവോ...?-
ആർദ്രമാം മിഴിരണ്ടും
പാതി കൂമ്പികൊണ്ടാ-
മ്പലോ.. ചോദിപ്പൂയെൻ,
വാർത്തിങ്കളെങ്ങുപോയ്
പോയ്മറഞ്ഞു സഖീ...-
വിതുമ്പുമാ മഴപാടി
വിഷാദമാം വരികളിൽ
വിടതരൂ വിമലേ നീ..
വിരഹിയാമെനിക്കു നീ...-
ഞാൻ കിടന്നു
കൺപോളകൾക്കിന്നു
വല്ലാത്ത ഒരു തരം കനം
ഉറക്കമെന്നെ തളർത്തുകയാണ്
എന്നാലും ഒരു വരി കുറിച്ചിടാനൊരു
കൊതി തോന്നിയെന്നുള്ളിൽ...
ഇനി ഞാനുറങ്ങട്ടെ
നാളെ കാണാമെന്ന
പ്രതീക്ഷയോടെ...-
പോരുനീയാമ്പലേ..
യെന്നോതി മാരുതൻ !
നിൻ പ്രിയ മാനസൻ,
കാത്തിരിപ്പു സഖീ...❤️-