പ്രണയിക്കുന്നത്,
അത് ശിവനെപ്പോലെ
ആയിരിക്കണം.
ജീവന്റെ പാതിയായവളെ
നഷ്ടമായിട്ടും
മറ്റൊരുവളെ തേടാതെ
വിരക്തിയെ പ്രണയിച്ച്
അപൂർണ്ണമായ പ്രണയത്തിന്റെ
പൂർണ്ണതയ്ക്ക് വേണ്ടി
തന്നുടലിനോട് ചേർത്ത് വെച്ച
അവളുടെ പുനർജ്ജന്മത്തിനായ്
കൊടും തപസ്സിൽ മുഴുകിയ
പരമശിവനെ പോലെ...!!-
ഓം ധ്വനിയിൽ
നിൻ രൂപം തെളിയുന്നു
എൻ മനതാരിൽ
ഓംകാര പൊരുളെ...
മായരൂപ പ്രഭുവേ..
മനം മയക്കും ഭസ്മത്തിൻ ഗന്ധം നിൻ സാന്നിധ്യമെന്നിൽ അറിവൂ...
-
How is it reduced
New headlines have
come in the air
The aroma that spreads in the air
Surely Mahadev has planted
-
പിച്ചവച്ച നാൾ
മുതൽ കണ്ടതെൻ
ഗുരുവിനെ
ആദ്യാക്ഷരം കുറിച്ചതും
നിൻ തിരുമുമ്പിൽ
ശിവ നാമ ജപമന്ത്രത്താൽ
എൻ പ്രഭാതങ്ങൾ പുണ്യമോടെ
ഓം നമഃ ശിവായ പഞ്ചാക്ഷരിയായി
നാവിൽ വിളങ്ങിടും എന്നും
നേർവഴി കാട്ടിടും ആത്മഗുരുവും നീയേ
ഞാൻ... നിൻ മകളും
നിൻ ശിഷ്യയുമല്ലോ
ആദ്യ ഗുരുവും
സുഹൃത്തും നിയല്ലോ
-
സതി തൻ ദേഹ വിയോഗത്താൽ
താണ്ഡവനൃത്തമാടിയ മഹാദേവന്റെ കോപാഗ്നിയിൽ
നിന്നും ജന്മംനേടിയ കാലഭൈരവൻ
മൂന്നാംതൃകണ്ണിൽ പിറന്നവൾ ഭദ്രകാളി
കൈലാസപർവത്തിൽ ജഡ
പിഴുതെറിഞ്ഞ നേരം ആയിരം കൈകളാൽ പിറന്ന വീരഭദ്രൻ
ശിവൻ ഞാൻ ആകുമ്പോൾ ശക്തി എന്നും കൂടെ...
നാമം പലതെങ്കിലും ഞാൻ ആകുന്നു സർവ്വവും ശിവശക്തി ....
-
ശിവൻ ദിവ്യനാണ്, പാർവതി അവന്റെ ആത്മാവാണ്. മഹാദേവിന്റെ നാട്ടിൽ എല്ലാ തിന്മയും ഉന്മൂലനം ചെയ്യപ്പെടുന്നു
-
അകതളിരിലമൃതകണമധുപൊഴിയു
മതിലുണരുമൊരുനടനചാരുതയ്ക്കുയിരായ നീ
ശിവപദമിഡമരുവിലുമലയൊലികൾ തീർക്കുന്ന
അതിമധുരരാഗത്തിലാനുരാഗമായ്
രുമമിഴികൾ മൊഴിയുന്നു മിഴിനീര് വഴിമാറി
മഴപോലെയനുരാഗമുണർവേകിയോർമ്മകൾ
അതിചടുലതാണ്ഡവനടനത്തിലന്നൊരാ
ഹിമശൈലഭൂവിലായ് ഹൃദയം തപിച്ചതും
പുനർജ്ജനിയിൽ മിഴികളതിലുമയെനിനച്ചതും
അകമുരുകുമനുരാഗനോവിന്റെ നൊമ്പരം
അംഗാരനേത്രന്റെ മിഴികൾ അടച്ചതും
ഇനി നടനമിരുമുടലുമൊരു മനസുമായ്സദാ
ശിവപാതിശക്തിയായ് ഒരുമിച്ച ഭൂവിതിൽ
നടനമനുരാഗത്തിനലയൊലികൾ തീർക്കുന്നു
നടരാജനൊപ്പമായുമചേർന്ന നാളിലായ്
-