QUOTES ON #വയനാട്

#വയനാട് quotes

Trending | Latest

⛰️വയനാടിന്റെ പുത്രി
വയലേലകളുടെ സഖി
☁️കോടമഞ്ഞിനോടും
🌼കാട്ടുപൂക്കളോടുംപ്രിയം...
🍒കാട്ടുഞാവൽ പഴത്തിന്റെ ചവർപ്പും
🐝കാട്ടുതേനിന്റെ മധുരവും പ്രിയം...
ചുരം കയറി വയൽനിരകൾ പിന്നിട്ട്.. മഞ്ഞുകണങ്ങൾ മയങ്ങുന്ന 🌿കുഞ്ഞുപുല്ലിനെ തഴുകിയുണർത്തി.. ഇളം കുളിരുള്ള തണുപ്പിൽ🦌പേടമാൻ മിഴികളെയും
🐘കരിവീരന്റെ ചിന്നം വിളികളെയും പിന്നിട്ട്..
കബനിയുടെ തീരത്തെത്തുമ്പോൾ കാണാം കിഴക്കിനെ ലക്ഷ്യം വെച്ച് തെന്നിയൊഴുകുന്ന കബനിയുടെ ഓളങ്ങളോടും..
നനുത്ത കാറ്റിനോടും കഥ പറഞ്ഞിരിക്കുന്ന ഈ കൂട്ടുകാരിയെ.......

-



കാട് വെട്ടി കിഴക്കിലേക്ക്
വഴി തെളിച്ച കരിന്തണ്ടനോട്.....

ചങ്ങലമരത്തിൽ ബന്ധിച്ച
കരിന്തണ്ടന്റെ, ശ്വാസം നിറഞ്ഞ മണ്ണിനോട്....

ഓരോ വളവുകളിലും കണ്ണിനെ വിസ്മയിപ്പിക്കാൻ കാത്തിരിക്കുന്ന കാഴ്ചകളോട്.......

ഭൂമി പെണ്ണിനെ തൊടാനായ് മണ്ണിലേക്ക് താഴ്ന്നിറങ്ങി താഴ്‌മയോട് തഴുകുന്ന കോടമഞ്ഞിനോട്....

മഞ്ഞുതുള്ളികളെ നെഞ്ചോട് ചേർത്ത് ചുരത്തിന്റെ ഓരത്തു കൂടി ആലോലം നൃത്തമാടുന്ന പുൽനാമ്പുകളോട്

കഥ ചൊല്ലി കളകളമൊഴുകി മലകളെ തഴുകി പാതയിൽ പതിക്കുന്ന കാട്ടരുവിയോട്......

ചെമ്പരത്തിക്കെന്നും അടങ്ങാത്ത പ്രണയമാണ്.......

-




കിഴക്കിൽ പൂത്ത സൂര്യനെ
ചുംബിക്കാൻ വേനലിൽ
അലസ്സമായ് ഒഴുകിയവൾ....
പെരുമഴയിൽ നിറവയറുമായ്
ദിശ തെറ്റിയ ഭ്രാന്തിയായവൾ....

-


3 JAN 2021 AT 13:23

" നിന്റെ മാറിൽ തലചായ്ച്ചുറങ്ങാൻ കൊതിപ്പിക്കുന്നു വയനാടിന്റെ കുളിർ...!!!

-



മണിയൻ

ചങ്ങലകളാൽ
ബന്ധിതമല്ലിവന്റെ
കാലുകൾ
ചങ്ങാത്തത്താൽ
ബന്ധിച്ചിവൻ
ജനമനസ്സുകളെ......

-



............

-


4 JAN 2021 AT 14:47

" യാത്രകൾക്കിടയിൽ ഏതോ മുഖം തിരയുന്നു...
നിന്നോട് സാമ്യമുള്ള....!!!

-


4 JAN 2021 AT 14:53

നീ പറഞ്ഞപ്പോളാണുഞ്ഞാൻ മനസ്സിലാക്കിയത്‌...
ഞാൻ നിന്നെ പോലെ ഉള്ളതല്ല,
നിന്നെ മാത്രമാണു തിരഞ്ഞതെന്ന്...

-


4 JAN 2021 AT 14:40

" എന്തിനാണ് അവളുടെ ഓർമ്മപ്പെടുത്തലുകളുമായി ഇടയ്ക്ക് നീ എന്നിൽ പെയ്യുന്നത്....!!!

-


21 NOV 2019 AT 16:56

ഒരു അദ്ധ്യാപകൻ ഒരു അച്ഛനും കൂടിയാണ്...

മോളെ ഷെഹ്‌ല ഷെറിൻ
കണ്ണീരോടെ വിട....
😢😢😢😢😢😢😢

-