*"ലൗ " പക്ഷി*
പ്രണയബദ്ധരായി
തീർന്നതിനാൽ
ഒരേ കൂട്ടിൽ
അകപ്പെട്ടിരുന്ന
ഇണയും തുണയും
സ്നേഹത്തിന്റെ പേരിൽ
പാരിൽ മുഴുക്കെ
സ്നേഹിക്കപ്പെടുന്നുണ്ട്-
ആളിക്കത്തുന്ന തീയാണ് പ്രണയം
വാരിപ്പുണർന്ന കാറ്റും
ചുംബിച്ച് കൊതിതീരാത്ത മഴയും
ഇലത്തുമ്പിലും പിന്നെയാ
പൂവിൻ കവിളിലും
ഒട്ടിച്ചേർന്ന് മയങ്ങുന്ന
മഞ്ഞ് തുള്ളിയും
തീരം തഴുകുന്ന തിരയും
പ്രണയം തന്നെയല്ലേ....
എന്റെ ഓരോ അണുവിലും
നിറഞ്ഞു നിൽക്കുന്ന പ്രണയം
അത് നീ തന്നെയല്ലേ.....-
എത്ര അടുത്താണെങ്കിലും അകന്നു തുടങ്ങുന്നുണ്ട് ചില സംസാരങ്ങളുണ്ട്..
-
ഏകാന്തമായി അലയുന്നു
ഞാനുമീ അനന്തമാം വീഥിയിൽ
നിന്നിലെ കാൽപാദങ്ങൾ തേടി...-
നല്ല ചൂട് കാലാവസ്ഥയിൽ ഒരു AC മുറിയിലോട്ട് ഓടി കയറുന്ന ഫീൽ ആണ് ചിലരെയൊക്കെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ
തോന്നുന്നത്👻-
അകലേക്ക് മിഴിപാകി
നിൽക്കുമീ സഖിയുടെ
അകതാരിൽ കേഴുന്നു
ചാരെനീ അണഞ്ഞീടുവാൻ...-
നിനക്കായി എഴുതിയ പ്രണയാക്ഷരങ്ങളാണ്
എന്റെ കയ്യക്ഷരത്തിന്റെ
മാറ്റ് കൂട്ടിയത്....-
ഏഴ് കടലുകൾക്കപ്പുറത്ത്
നിന്നും വീശുന്ന ഇൗ കാറ്റിൽ
നിന്റെ നിശ്വാസത്തിന്റെ
നേർത്ത ചൂട് ഞാനറിയുന്നു.
മഴയുടെ തണുപ്പെന്റെ
അസ്ഥ്തികളിൽപ്പോലും
തുരന്ന് കയറവെ.....
നിന്റെ ഓർമ്മകൾ ഒരു
പുതപ്പായ് എനിക്ക് ചൂട്
പകരുന്നു.താൽക്കാലികമായ
ഇൗ അകലങ്ങളിൽ
നമ്മുടെ പ്രണയം
ആളിക്കത്തുന്നു.......-