കാറ്റിൽ അകത്തളത്തിൽ
പാറിവന്നു വീണ ഒരു കരിയില
മൗനമായ് എന്തോ തിരഞ്ഞു
ഇന്നലെ കാറ്റിൽ പൊഴിഞ്ഞ തൻ പ്രിയതമനെ തിരയുന്നതാകാം അതോ
ഒറ്റയ്ക്കകപ്പെട്ട തനിക്കൊരു കൂട്ട് തിരയുന്നതാകാം..
അറിയില്ല എന്തിനു നിൻ കണ്ണുകൾ നിറയുന്നു....?
അറിയില്ല എന്തിനു നിൻ ചുണ്ടുകൾ വിറയ്ക്കുന്നു....?
ഒന്നറിയാം നിൻ ആയുസ്സിൻ ദിനങ്ങൾ അവസാനിക്കാറായിരിക്കുന്നു ....-
16 MAY 2021 AT 17:10
24 OCT 2020 AT 20:34
മരത്തിൽ നിന്നും കൈവിട്ടത്
മണ്ണാം കട്ടയൊടുള്ള പ്രണയംകെണ്ട്
ആയിരുന്നില്ല മറിച്ച്
ഉണങ്ങി മരിക്കും മുൻപ് കാറ്റത്ത്
കറങ്ങി നടക്കാനുള്ള മോഹം കൊണ്ട്
ആയിരുന്നു...-
7 NOV 2021 AT 10:33
"കൊഴിഞ്ഞു തീർന്നപ്പോൾ കരുതി ശിഖരങ്ങൾ ശൂന്യമായെന്ന്. പക്ഷേ കൊഴിഞ്ഞു വീണ കരിയിലകൾ പെറുക്കിയെടുക്കാൻ തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് അവയൊക്കെ എത്ര വായിച്ചാലും തീരാത്ത കഥകളുടെ കൂമ്പാരം ആണെന്ന്."
-
9 DEC 2021 AT 8:35
കാലം തെറ്റി പെയ്ത മഴയിൽ നിന്നും ഓടിയകലാതെ, അതിൽ നനഞ്ഞ് മണ്ണിനോട് ചേരാൻ കൊതിച്ചു മണ്ണാങ്കട്ട. ഒന്നും അറിയാതിരുന്ന കരിയില അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു. മഴയോടു ചേരാൻ കാറ്റ് ഒഴുകി വന്നു.
കരിയില പറന്നും പോയി. മണ്ണാങ്കട്ട അലിഞ്ഞും പോയി.-