"നിങ്ങളുടെ ഒരു പുഞ്ചിരി മതി ലോകത്തെ ഉണർത്താനും അവരിൽ ഒരു നല്ല ദിവസത്തിൻ്റെ ഉണർവ് പകരുവാനും..."
-
"Your effort will not count anywhere... but your money will count everywhere."
-
"നമ്മൾ ഒന്നുമല്ലെന്ന തോന്നലാണ് പലയിടങ്ങളിലും നമ്മളെ ഒന്നുമല്ലാതാക്കുന്നത്."
-
"പ്രപഞ്ചത്തിൽ സൃഷ്ടിയുടെ പൊരുൾ ആയത് പ്രണയം.
പ്രകൃതി നിൻ ഓരോ അണുവിലും കണങ്ങളിലും പ്രണയം.
നിന്നിലെ ഋതു ഭേദങ്ങളിൽ മാറുന്ന
കൗമാര യൗവന സങ്കൽപ്പങ്ങൾക്ക്
കവിതയായത് പ്രണയം.
നീ സൂര്യനായ് ജ്വലിച്ചപ്പോൾ
നിന്നെ വലം വെക്കുന്ന
മൺ ചിരാതായ് ഞാൻ...
നീ അണയുമ്പോൾ പ്രകാശിക്കുകയും
നീ മടങ്ങുമ്പോൾ അണയുകയും
ചെയ്യുന്നൊരു കളിമൺ ചിരാത്...
കൊടും വേനലിൽ എനിക്കായ്
പെയ്ത പുതുമഴയാണ് നീ.
മരം കോച്ചും കുളിരു നൽകി
എന്നെ പുണർന്ന പുതപ്പായി നീ.
എന്നിലെ മൊട്ടുകളിൽ
മധുവായ് നിറഞ്ഞ വസന്തമാണ് നീ.
എന്നിൽ കൊഴിഞ്ഞ ശിശിരത്തിൽ
തളിരിട്ട ഹേമന്തസൗന്ദര്യമാണ് നീ.
കടലാഴം പോലെ നിൻ കണ്ണുകളിൽ
ഞാൻ കാണുന്നു പ്രപഞ്ച വിസ്മയം.
നീ ഒരു തിരയായി എന്നിലെ
തീരത്തെ തഴുകുമ്പോൾ...
നക്ഷത്രങ്ങളോളം സ്വപ്നങ്ങൾ ഞാൻ കണ്ടു.
അതിൽ പൂർണ്ണേന്ദു മുഖിയായ് നീയും.
നീ ഒരു കാറ്റായി വന്നെൻ്റെ
മുടിയിഴകളിൽ വിരലോടിച്ചതും...
കാതിൽ സ്വകാര്യമായി മന്ത്രിച്ചതും...
ഞാൻ കേൾക്കാൻ കൊതിച്ചതും...
നാണത്താൽ മുഖം കുനിച്ചതും...
ഭൂമിയിൽ കവിതയായ് പിറന്നു.
നിന്നിലെ നിറങ്ങളിൽ
എനിക്ക് ഏറ്റവും ഇഷ്ടം...
നീ എനിക്കായ് ആദ്യമായ് നീട്ടിയ
പനിനീർ പൂനിറം...
എൻ്റെ സീമന്ത സന്ധ്യയിൽ
നീ ചാർത്തിയ കുങ്കുമപ്പൂ നിറം..."
-Rasiga
-
"എൻ്റെ മനസ്സിൻ്റെ ഉള്ളറകളിൽ അലിഞ്ഞു ചേർന്ന് നീ ഒഴുകി കൊണ്ടിരിക്കുകയായിരുന്നു.
ഒഴുകി ഒഴുകി നാം ഇന്നീ ഭൂമിയുടെ കോണിൽ വന്നെത്തി നിൽക്കുന്നു.
സമയത്തിൻ്റെ ഒഴുക്കിനനുസരിച്ച് ഇനിയും നമുക്ക് ഒഴുകിയല്ലേ പറ്റുള്ളൂ.
ഇനി എണ്ണപ്പെട്ട നിമിഷങ്ങൾ...
നീയില്ലാതെ അപൂർണ്ണമാകുമ്പോൾ...
അതും തരണം ചെയ്യാൻ ബുദ്ധിമുട്ടാണ്.
നിൻ്റെ ആഗമനം കൊതിച്ച് എൻ്റെ ഹൃദയം ഒരു ഘടികാരം പോലെ മിടിച്ചു കൊണ്ടേയിരിക്കുന്നു.
നീ എന്നും എൻ്റെ സിരകളിൽ അലിഞ്ഞു ചേർന്ന സത്യമാണെങ്കിലും നിൻ്റെ കാലൊച്ചകൾഎന്നെ ഭയപ്പെടുത്തുന്നു.
യുഗങ്ങളായി ഒന്നു ചേർന്നു കൊണ്ടിരിക്കുന്നവരാണ് നമ്മൾ. വീണ്ടും വീണ്ടും ജന്മങ്ങളായ് അത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
കാത്തിരിപ്പിൻ്റെ സമയം അവസാനിക്കുന്നു...
ആലിംഗനത്തിനുള്ള സമയം അടുത്തിരിക്കുന്നു...
എൻ്റെ വിറക്കുന്ന ശരീരത്തെ നീ ശാന്തമാക്കിയാലും...
എൻ്റെ ചുണ്ടുകളിലെ ചുവപ്പ് നിറം നീ ചുംബനം കൊണ്ട് കവർന്നെടുത്താലും...
ഇമവെട്ടുന്ന എൻ കൺപോളകൾ നിന്നെ കണ്ടുകൊണ്ടിരിക്കാൻ ഞാൻ എന്നെന്നേക്കുമായി തുറന്നിടാം...
തിളച്ചു മറിയുന്ന എൻ്റെ രക്തത്തെ നീ തണുപ്പിച്ചാലും...
എൻ്റെ ഹൃദയമിടിപ്പ് നീ അപഹരിച്ചാലും...
ഇനി എൻ്റെ ഉടൽ ഞാൻ ഈ
മണ്ണിനായ് നൽകും...
ഇനി എൻ്റെ ലോകം നീയാണ്...
ഇനി നിനക്ക് എന്നെ നിൻെറ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകാം..."-
तुम था मेरी अंतरात्मा की धारा में।
बहते बहते आ पहुँचे हम इस धरती की कोने में।
समय तो बहता जा रहा हैं।
हमें भी बहना जरूरी हैं।
पल पल को काटना मुश्किल हुआ।
तेरे बिना जिंदगी अब अधूरा हुआ।
धड़कता है दिल घड़ी की तरह।
तड़पता है मन तुम से मिलने की वजह।
नस नस में विलीन था तुम।
फिर भी तेरा आहट घबराता है मुझे।
सदियों से हो रहा है मिलन हमारा।
रुकता नहीं कदम- कदम दोहराया जा रहा है।
इंदजार की घड़ी रुकने वाला है।
गले मिलने की वेला निकट होने वाला है।
मेरे कांपते शरीर को शांत करो तुम।
नर्मी होठों को चूमकर लाली चुराओ।
मेरे तड़पते पलकों को खुला के छोड़ो।
उबलते खून को ठंडा कर दो।
दिल की धड़कन चुराओ मेरा।
इस दुनिया से दूर कहीं लेकर जाओ मुझे।
=========================================
-
"നീ അണയുമ്പോൾ പ്രകാശിക്കുകയും നീ മടങ്ങുമ്പോൾ അണയുകയും ചെയ്യുന്ന ഒരു മൺ ചിരാതാണു ഞാൻ...
നിന്നെ മാത്രം വലം വെക്കുന്നൊരു മൺ ചിരാത്..."
-
"നാണത്താൽ നിൻ്റെ കവിൾ ചുവന്നപ്പോഴും...
കൗതുകത്താൽ നിൻ്റെ കണ്ണുകൾ വിടർന്നപ്പോഴും...
പരിഭ്രമത്താൽ നിൻ്റെ ചുണ്ടുകൾ വിറച്ചപ്പോഴും ഞാൻ ഒന്നു മാത്രമേ നോക്കിയുള്ളൂ...
നിൻ്റെ ഹൃദയകവാടം എനിക്കു വേണ്ടി തുറന്നിട്ടുണ്ടോ എന്ന് മാത്രം..."-
"വെറും മണ്ണായിരുന്ന എന്നിൽ നീ മഴയായ് പെയ്തില്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം പ്രാണ ശൂന്യമായേനേ...
എനിക്ക് നീയും നിനക്ക് ഞാനും ഇല്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം പ്രണയ ശൂന്യമായേനെ...
ഞാൻ മണ്ണായി തീരുവോളം നീ എന്നിൽ പ്രണയമായ് പെയ്യണം...
ഞാൻ മണ്ണായിരിക്കുവോളം നീ എന്നിൽ പ്രാണനായ് അലിയണം..."-
"പുതുമഴ പോലെ എൻ്റെ മനസ്സിൽ നീ പെയ്തപ്പോൾ...
മണ്ണായലിഞ്ഞു ഞാൻ ഒഴുകി .
ഒരു തിരയായി എന്നെ നീ തഴുകിയപ്പോൾ...
തീരമായ് ഞാൻ നിന്നെ പുൽകി.
മഞ്ഞിൻ പുതപ്പായ് എന്നെ നീ മൂടിയപ്പോൾ...
ഞാൻ കുളിരിൻ നനവുള്ള കിനാവ് കണ്ടു .
ഒരു വേനൽ മഴയായ് എൻ ദാഹം ശമിപ്പിച്ചു...
വിണ്ടു കീറിയെൻ അധരത്തിൽ മോഹ നാമ്പു മുളപ്പിച്ചു.
എൻ സിരകളിൽ നീ ഒഴുകി നദിയായി പുഴയായി...
എൻ ഊഷര ഭൂമിയിൽ തളിരിട്ടു വസന്തമായ്.
നിൻ ചുംബനമേറ്റെൻ്റെ മൊട്ടിൻ്റെ അധരങ്ങൾ...
ഇക്കിളിയാലെ വിടർന്നു വന്നു.
മകരന്ദഝഷകമായ് നീ അതിൽ നിറഞ്ഞു...
ചെറു കിളികളും ശലഭവും വിരുന്നു വന്നു.
എന്നിലെ തിരകളെ ഉന്മാദിയാക്കി നീ...
വാനോളമെന്നെ ഉയർത്തി.
ഒളി കണ്ണിട്ടു നോക്കും നിലാവിൻ്റെ പൂമുഖം...
കാർമുഖി കാമുകാ നീ മറച്ചു.
ഒരു കാറ്റ് വന്നു കുടഞ്ഞൊരാ തുള്ളികൾ...
എന്നുദരത്തിൽ നിറമുള്ള വിത്തു പാകി.
ഒരു രാത്രിമഴയായ് എൻ കാതിൽ നീ മൂളി...
ആർദ്രമാം ഹൃദയത്തിൻ പ്രണയ കാവ്യം.
ചില നേരം ചാറ്റൽ മഴയായ് ചിണുങ്ങി നീ...
പരിഭവങ്ങൾ പിന്നെ നൊമ്പരങ്ങൾ.
ഇടിമിന്നലായ് പേമാരിയായി നീ പെയ്തു...
എന്നുള്ളം ഉലച്ചു കടന്നു പോയി.
ഒരു തിരയിൽ അലിഞ്ഞൊരു തരിയായി ...
നാമിനി ഒരുമിച്ച് ഒന്നായി ഒഴുകും."
-Rasiga
-